ഈ ദ്വീപുവാസികൾ എല്ലാതരത്തിലും സ്വയം പര്യാപ്തമായ ജീവിതമാണ് നയിക്കുന്നത്. അവർക്ക് കഴിക്കാനുള്ളതെല്ലാം അവരവിടെ സ്വയം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. പണത്തിനുപകരം ബാർട്ടർ സമ്പ്രദായമാണ് നിലനിൽക്കുന്നത്. സ്കൂളുകളെല്ലാം വളരെ അകലത്താണ്. വളരെ ചുരുക്കം ചിലരാണ് പഠിക്കാനായി പോകുന്നത്.
undefined
എന്തുകൊണ്ടാണ് ഇവര്‍ക്ക് ഫിലിപ് രാജകുമാരന്‍ ദൈവമാവുന്നത്? യാഹ്‌നാനെൻ ഗ്രാമത്തിലെ കസ്തോം ജനത പിന്തുടരുന്ന ഒരു മതവിഭാഗം തന്നെയാണ് പ്രിൻസ് ഫിലിപ്പ് പ്രസ്ഥാനം.
undefined
പുരാതനകാലത്തുള്ള ഒരു വലിയ പ്രവചനം നിറവേറ്റാനായി ഒരു പര്‍വതാത്മാവിന്‍റെ മകന്‍ മനുഷ്യ ജന്മമെടുക്കുകയും വളരെ ശക്തയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ഭാര്യയുമൊത്ത് ദ്വീപിലേക്ക് തിരികെ വരികയും ചെയ്യുമെന്നായിരുന്നു ഈ ഗോത്ര വിഭാഗത്തിന്‍റെ വിശ്വാസം.
undefined
അങ്ങനെ പ്രവചനം നടപ്പിലാക്കാനായി എത്തിയ ആളാണ് ഫിലിപ് രാജകുമാരനെന്നാണ് അവർ കരുതുന്നത്. 1950 -ലാണ് ഇങ്ങനെ വിശ്വസിക്കുന്ന ജനങ്ങളുടെ കൾട്ട് രൂപപ്പെടുന്നത്.
undefined
കോമണ്‍ വെല്‍ത്ത് ടൂറിന്‍റെ ഭാഗമായി 1974 -ല്‍ രാജകുമാരനും കുടുംബവും വനുവാടു സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് വിശ്വാസം ശക്തമാവുന്നത്. അങ്ങേയറ്റം ബഹുമാനത്തോടെയാണ് അവര്‍ എലിസബത്ത് രാജ്ഞിയെ സ്വീകരിച്ചത്. അവരുടെ ഭര്‍ത്താവായിരിക്കും നാം കാത്തിരിക്കുന്ന ആ മഹാത്മാവ് എന്നും അവര്‍ വിശ്വസിച്ചു.
undefined
ഗോത്രവര്‍ഗ്ഗത്തിലെ ഒരു പ്രധാനിയും പോരാളിയുമായിരുന്ന മരിച്ചുപോയ നൈവ എന്നയാള്‍ ഫിലിപ്പ് രാജകുമാരനെ ആദ്യം കണ്ടതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ''അദ്ദേഹം തന്‍റെ വെളുത്ത യൂണിഫോമില്‍ കപ്പലിന്‍റെ മേല്‍ത്തട്ടില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അദ്ദേഹമാണ് യഥാര്‍ത്ഥ മിശിഹായെന്ന് അപ്പോഴെനിക്ക് തോന്നി.''
undefined
പിന്നീട് അവര്‍ കൊട്ടാരവുമായി കത്തിടപാടുകള്‍ നടത്തുകയും അവരുടെ പരമ്പരാഗതമായ സമ്മാനങ്ങള്‍ രാജകുമാരന് അയച്ചുകൊടുക്കുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ദ്വീപുവാസികളുടെ അഭ്യര്‍ത്ഥനപ്രകാരം അദ്ദേഹം അതുമായി പോസ് ചെയ്യുന്ന ചിത്രമെടുത്ത് അവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
undefined
ദ്വീപുവാസികളെ സംബന്ധിച്ച് ഫിലിപ് രാജകുമാരന്‍ ദൈവികതയുള്ള മനുഷ്യനാണ്. ദൈവത്തിന്‍റെ പുനര്‍ജന്മം. “അവർ യേശുവിൽ നിന്നുള്ള ഒരു അടയാളത്തിനായി 2,000 വർഷമായി കാത്തിരിക്കുന്നു. എന്നാൽ, ഞങ്ങളുടെ ഫിലിപ്പ് ഞങ്ങൾക്ക് ഫോട്ടോകൾ അയയ്ക്കുന്നു! ഒരുദിവസം അവൻ ഞങ്ങളുടെ അടുത്തേക്ക് തന്നെ വരും” എന്നായിരുന്നു ദ്വീപുകാർ പറഞ്ഞിരുന്നത്.
undefined
ഏതായാലും തന്‍റെ അച്ഛനെ ദൈവമായി ആരാധിക്കുന്ന ദ്വീപ് ചാള്‍സ് രാജകുമാരന്‍ 2018 -ല്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷേ, അപ്പോഴും ദ്വീപുകാര്‍ക്ക് ദൈവം ഫിലിപ്പ് രാജകുമാരന്‍ തന്നെ ആയിരുന്നു.
undefined
ഏറെക്കാലമായി അവര്‍ വിശ്വസിച്ചിരുന്നത് എന്നെങ്കിലും ഒരിക്കല്‍ കൊട്ടാരവും രാജ്യവും എല്ലാം വിട്ട് ഫിലിപ് രാജകുമാരനെന്ന തങ്ങളുടെ ദൈവം തങ്ങളുടെ അടുത്തേക്ക് വരുമെന്നായിരുന്നു. ഇനിയിപ്പോൾ ഫിലിപ്പ് രാജകുമാരന്റെ മരണശേഷം ചാൾസ് രാജകുമാരനെ അവർ ദൈവമായിക്കണ്ടേക്കാം എന്നാണ് ആന്ത്രപോളജിസ്റ്റുകൾ പറയുന്നത്
undefined