'സൈദൈജി ഇയോ' എന്നും 'ഹഡക മത്‌സുരി' എന്നും അറിയപ്പെടുന്ന ഈ നഗ്നോത്സവം ഫെബ്രുവരി മാസത്തിലെ മൂന്നാം ശനിയാഴ്ച സൈദൈജി കണ്ണോണിൻ ക്ഷേത്രത്തിലാണ് നടക്കുന്നത്. ഒകയാമ നഗരത്തിൽ നിന്ന് 30 മിനിറ്റ് ട്രെയിൻ യാത്ര വേണം ഇവിടെയെത്തിച്ചേരാന്‍. സമൃദ്ധമായ വിളവെടുപ്പിനും സമൃദ്ധിക്കും ഫലഭൂയിഷ്ഠതയ്ക്കും വേണ്ടിയുള്ള അനുഗ്രഹങ്ങള്‍ക്കായാണ് ഈ നഗ്നോത്സവം ആഘോഷിക്കുന്നത്. ഏതായാലും ഈ വര്‍ഷം ആയിരക്കണക്കിന് പേര്‍ കൂടിച്ചേരുന്ന ഉത്സവം അതുപോലെ നടത്തുക സാധ്യമായിരുന്നില്ല.
undefined
സാധാരണയായി, ഉച്ചയോടെ ചെറിയ ആണ്‍കുട്ടികള്‍ക്കുള്ള ചടങ്ങുകളോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അവരില്‍ ഇത്തരം ചടങ്ങുകളിലുള്ള താല്‍പര്യം വളര്‍ത്തുക എന്നതാണ് ലക്ഷ്യം.
undefined
പിന്നീട്, വൈകുന്നേരത്തോടുകൂടി പതിനായിരം പുരുഷന്മാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു. ചടങ്ങിനായി പ്രവേശിക്കും മുമ്പ് ഒന്നോ രണ്ടോ മണിക്കൂര്‍ ക്ഷേത്രത്തിന് പുറത്ത് ചെലവഴിക്കുകയും പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് ദേഹം ശുദ്ധീകരിക്കുകയും ചെയ്യുന്നു. പിന്നീടാണ് പ്രധാന ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്.
undefined
ഉത്സവത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ അവർ പൂര്‍ണമായും നഗ്നരായിരിക്കുമെന്ന് കരുതരുത്. അവർ കുറഞ്ഞ അളവിലുള്ള വസ്ത്രങ്ങൾ ധരിക്കും; സാധാരണയായി കോണകം പോലെയുള്ള ജാപ്പനീസ് 'ഫണ്ടോഷി' എന്നു വിളിക്കുന്ന വസ്ത്രം ധരിക്കുന്നു. ഒപ്പം ഒരു ജോടി വെളുത്ത സോക്സുകളും ധരിക്കുന്നു. അവയെ 'ടാബി' എന്നാണ് വിളിക്കുന്നത്.
undefined
രാത്രി പത്ത് മണിയോടെ ഇവിടെ വെളിച്ചം അണയുന്നു. അപ്പോള്‍ ഒരു പുരോഹിതന്‍ പവിത്രമെന്ന് കരുതുന്ന കമ്പുകളും ചെറിയ വടികളും ഒരു ജാലകത്തിലൂടെ ആ ആള്‍ക്കൂട്ടത്തിലേക്ക് ഇടുന്നു. പിന്നീട് ആ കമ്പുകളും വടിയും പിടിച്ചെടുക്കാനുള്ള മത്സരമാണ്. ഒരുകണക്കിന് പറഞ്ഞാൽ പതിനായിരം പുരുഷന്മാരുടെ യുദ്ധം. ആ വടിയോ കമ്പോ ഒക്കെ കിട്ടുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് ഭാഗ്യമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതില്‍ കമ്പിനേക്കാളും വടികളാണ് കൂടുതല്‍ ഭാഗ്യം കൊണ്ടുവരുന്നത് എന്നും വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ കിട്ടുന്ന കമ്പുകളും വടിയും അവര്‍ വീട്ടില്‍ കൊണ്ടു പോകുന്നു.
undefined
ഏകദേശം മുപ്പത് മിനിറ്റ് നേരം കൊണ്ട് എല്ലാ ചടങ്ങുകളും അവസാനിക്കും. മിക്കവാറും പുരുഷന്മാരും ഒടിവും ചതവും ഉളുക്കുമൊക്കെയായിട്ടാവും പുറത്തിറങ്ങുന്നത്. ജപ്പാനിലെ എല്ലാ ഭാഗത്തു നിന്നുമുള്ള ജനങ്ങളും, ഒപ്പം തന്നെ ജപ്പാന്‍റെ പുറത്ത് നിന്നുള്ള ചിലരുമെല്ലാം ഈ ചടങ്ങില്‍ പങ്കെടുക്കാനെത്താറുണ്ട്. എന്നാല്‍, ഈ വര്‍ഷം കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നൂറു പുരുഷന്മാരെ മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിച്ചുള്ളൂ എന്ന് സംഘാടകര്‍ സിഎന്‍എന്‍ ട്രാവലിനോട് പറഞ്ഞു. ഫെബ്രുവരി 20 -നാണ് ഈ വര്‍ഷത്തെ നഗ്നോത്സവം നടന്നത്.
undefined
വടിനേടിയെടുക്കാനുള്ള പോരാട്ടം എന്നതിലുപരി ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കുക, മഹാമാരി അവസാനിക്കാനും ലോകസമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നിവയ്ക്കൊക്കെ വേണ്ടിയാണ് ഇത്തവണ ആളുകള്‍ എത്തിച്ചേര്‍ന്നത്. സാമൂഹിക അകലമടക്കം പാലിച്ചു കൊണ്ടാണ് ചടങ്ങുകള്‍ നടന്നത് എന്നും സിഎന്‍എന്‍ ട്രാവല്‍ എഴുതുന്നു. എന്നാലിത്തവണ ചടങ്ങ് മാറ്റിവയ്ക്കാമായിരുന്നില്ലേ എന്നുള്ള ചോദ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ 500 വര്‍ഷങ്ങളായി മുടക്കമില്ലാതെ തുടരുന്ന ചടങ്ങുകളാണ് ഇതെന്നും അതിനാലാണ് ഇത്തവണയും മുടക്കാതിരുന്നത് എന്നും സംഘാടകര്‍ പറയുന്നു.
undefined
“പ്രധാന പുരോഹിതനുമായും കമ്മിറ്റി അംഗങ്ങളുമായും നടത്തിയ ചർച്ചയിൽ, ഞങ്ങൾ ഇപ്പോൾ 'ഇയോ'യ്ക്കായി പ്രാർത്ഥിക്കേണ്ടതുണ്ടെന്ന നിഗമനത്തിലെത്തി” എന്നാണ് സൈജൈജി ഇയോ ചെയര്‍മാനായ മിനോരു ഒമോറി പറഞ്ഞത്. ഇയോ എന്ന വാക്ക് 'ഇച്ചിയോ-റൈഫുകു' എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അതിനർത്ഥം 'കഠിനവും തണുപ്പുള്ളതുമായ ശൈത്യകാലത്തെ നേരിടാനും വസന്തത്തിന്‍റെ ഈഷ്മളതയെ കൈവരിക്കാനും' എന്നാണ്.
undefined
500 വർഷം മുമ്പ് മുരോമാച്ചി കാലഘട്ടത്തിൽ (1338-1573) ആരംഭിച്ച ഒരു ആചാരത്തിൽ നിന്നാണ് നഗ്ന ഉത്സവം രൂപപ്പെട്ടത്. സൈദാജി കണ്ണോണിൻ ക്ഷേത്രത്തിലെ ഒരു പുരോഹിതൻ നൽകിയ കടലാസ് തകിടുകള്‍ പിടിച്ചെടുക്കാൻ ഗ്രാമവാസികൾ മത്സരിച്ചതായിരുന്നു ഈ ഉത്സവത്തിന്‍റെ തുടക്കം.
undefined
പിന്നെപ്പിന്നെ ആ കടലാസ് തകിടുകള്‍ക്ക് വേണ്ടിയുള്ള ആളുകളുടെ എണ്ണവും മത്സരവും വര്‍ധിച്ചു. പിടിവലിയില്‍ കടലാസ് തകിടുകളും പങ്കെടുക്കുന്നവരുടെ വസ്ത്രങ്ങളുമെല്ലാം കീറിത്തുടങ്ങി. അങ്ങനെയാണ് കടലാസ് തകിടുകള്‍ മരക്കഷ്ണങ്ങളിലേക്ക് മാറിയത്. വസ്ത്രം ധരിക്കാതായതും അങ്ങനെ ആവാം.
undefined
2016 -ല്‍ ഇത് ജപ്പാനിലെ നാടോടി സംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമായി. ജപ്പാനില്‍ പലയിടങ്ങളിലും ഇതുപോലെ നഗ്നോത്സവം നടക്കുന്നുണ്ട്. മറ്റൊന്ന് യോട്സുകൈഡോയിലാണ്. ഇതും ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി തന്നെയാണ് എന്നാണ് പറയുന്നത്. ഇവിടെ പലപ്പോഴും പുരുഷന്മാർ കുഞ്ഞുങ്ങളെയും എടുത്ത് പോവുകയാണ് ചെയ്യുന്നത്.
undefined
മുൻവർഷങ്ങളിൽ നടന്ന നഗ്ന ഉത്സവത്തിൽ നിന്നുള്ള ചിത്രങ്ങൾ. (കടപ്പാട്: ഗെറ്റി ഇമേജസ്).
undefined
മുൻവർഷങ്ങളിൽ നടന്ന നഗ്ന ഉത്സവത്തിൽ നിന്നുള്ള ചിത്രങ്ങൾ. (കടപ്പാട്: ഗെറ്റി ഇമേജസ്).
undefined
മുൻവർഷങ്ങളിൽ നടന്ന നഗ്ന ഉത്സവത്തിൽ നിന്നുള്ള ചിത്രങ്ങൾ. (കടപ്പാട്: ഗെറ്റി ഇമേജസ്).
undefined
മുൻവർഷങ്ങളിൽ നടന്ന നഗ്ന ഉത്സവത്തിൽ നിന്നുള്ള ചിത്രങ്ങൾ. (കടപ്പാട്: ഗെറ്റി ഇമേജസ്).
undefined
മുൻവർഷങ്ങളിൽ നടന്ന നഗ്ന ഉത്സവത്തിൽ നിന്നുള്ള ചിത്രങ്ങൾ. (കടപ്പാട്: ഗെറ്റി ഇമേജസ്).
undefined
മുൻവർഷങ്ങളിൽ നടന്ന നഗ്ന ഉത്സവത്തിൽ നിന്നുള്ള ചിത്രങ്ങൾ. (കടപ്പാട്: ഗെറ്റി ഇമേജസ്).
undefined
മുൻവർഷങ്ങളിൽ നടന്ന നഗ്ന ഉത്സവത്തിൽ നിന്നുള്ള ചിത്രങ്ങൾ. (കടപ്പാട്: ഗെറ്റി ഇമേജസ്).
undefined
മുൻവർഷങ്ങളിൽ നടന്ന നഗ്ന ഉത്സവത്തിൽ നിന്നുള്ള ചിത്രങ്ങൾ. (കടപ്പാട്: ഗെറ്റി ഇമേജസ്).
undefined