ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും, ഈ യുവതിയുടെ വസ്ത്രങ്ങളെല്ലാം 19 -ാം നൂറ്റാണ്ടിലെ ഫാഷനിലുള്ളത്; ചിത്രങ്ങൾ

First Published | Dec 3, 2020, 2:17 PM IST

രാവിലെ എവിടെയെങ്കിലും പോവാനായി ഒരുങ്ങുമ്പോള്‍ ഒരുപാട് സമയം ചെലവഴിക്കുന്നതായി തോന്നുന്നുണ്ടോ? എങ്കില്‍ ഉക്രൈനില്‍ നിന്നുള്ള മില പ്രോവൊറോന്യൂകിനെ കണ്ടാല്‍ നമ്മളെന്ത് പറയും? പത്തൊമ്പതാം നൂറ്റാണ്ടിലെ സ്ത്രീകളുടെ വേഷവിധാനങ്ങളും മേക്കപ്പുമാണ് മിലക്ക്. എല്ലാ ദിവസവും കാലുവരെയെത്തുന്ന ഗൗണുകളും പഫ് ബ്ലൗസും തൊപ്പിയും പഴയകാല ചെരിപ്പുകളും ഒക്കെ ആയിട്ടാണ് മില ഒരുങ്ങുന്നത്. 
 

മിലയെ കണ്ടാല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ സുന്ദരിയായ ഒരു യുവതി വന്നുനില്‍ക്കുന്നതുപോലെ തോന്നും. അതുകൊണ്ടുതന്നെ ഏതാൾക്കൂട്ടത്തിലും വേറിട്ടുനിൽക്കുന്ന ആള് കൂടിയാണവൾ.
undefined
12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവള്‍ ഇങ്ങനെയൊരു ജീവിതരീതിക്ക് തുടക്കമിടുന്നത്. അവള്‍ തനിക്കുവേണ്ട വസ്ത്രങ്ങള്‍ സ്വയം തുന്നാന്‍ തുടങ്ങി. അതില്‍ പലവിധ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച വസ്ത്രങ്ങളുണ്ടായിരുന്നു.
undefined

Latest Videos


എന്നാല്‍, ഇപ്പോള്‍ രണ്ട് വര്‍ഷമായി അവള്‍ ഓരോ ദിവസവും അണിയുന്നത് വിന്റേജ് ഔട്ട്ഫിറ്റുകളാണ്. തന്റെയീ വ്യത്യസ്തമായ വസ്ത്രധാരണത്തിന് തുടക്കമിടുന്നത് ഒരു നീല ഓട്ടമന്‍ കോട്ടോടു കൂടിയാണ് എന്ന് മില പറയുന്നു. തന്റെ വാര്‍ഡ്രോബില്‍ പിന്നീട് വിന്റേജ് സ്റ്റൈലിലുള്ള വസ്ത്രങ്ങള്‍ നിറയുകയായിരുന്നുവെന്നും അവള്‍ പറയുന്നു.
undefined
പിന്റ്‌റസ്റ്റ്, ഗൂഗിള്‍, പഴയകാല മാഗസിനുകള്‍ എന്നിവയില്‍ നിന്നെല്ലാമാണ് അവള്‍ ആ കാലത്തെ വസ്ത്രങ്ങളെ കുറിച്ച് മനസിലാക്കുന്നതും ഫാഷന്‍ ഐഡിയ ഉണ്ടാക്കുന്നതും.
undefined
മിക്കവാറും ആള്‍ക്കൂട്ടത്തില്‍ പോകുമ്പോഴെല്ലാം മില ശ്രദ്ധാകേന്ദ്രമായി മാറും. കാരണം, ഇന്ന് ആരും ഇത്തരത്തിലുള്ള വേഷവിധാനങ്ങളണിഞ്ഞ് പൊതുവിടത്തില്‍ പ്രത്യക്ഷപ്പെടാറില്ലല്ലോ. ആഭരണങ്ങളും മറ്റും അവള്‍ കണ്ടെത്തുന്നത് തന്നെപ്പോലുള്ള ഇഷ്ടങ്ങള്‍ സൂക്ഷിക്കുന്നവരുടെ അടുത്തുനിന്നും മറ്റുമാണ്.
undefined
തന്റെയീ വസ്ത്രധാരണത്തില്‍ താന്‍ കംഫര്‍ട്ടാണ് എന്ന് മില പറയുന്നു. ഈ വ്യത്യസ്തമായ വസ്ത്രധാരണരീതി അവള്‍ക്ക് ഇന്റര്‍നെറ്റില്‍ ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 69k ഫോളോവേഴ്‌സുണ്ട് മിലയ്ക്ക്. അതുപോലെ ടിക്ടോക്കിലും അനവധി ആരാധകരുണ്ടവള്‍ക്ക്.
undefined
വിക്ടോറിയന്‍ ഫാഷന്‍ അവള്‍ക്ക് ഇഷ്ടമാണ്. എങ്കിലും ഏറ്റവും പ്രിയം 1900 -കളുടെ തുടക്കത്തിലെ എഡ്വേഡിയന്‍ ഇറയാണ്. സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടിയുള്ള പോരാട്ടം നടക്കുന്നത് ഈ സമയത്താണ്. ഇന്നത്തെ സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ കിട്ടുന്നതില്‍ പ്രധാന പങ്ക് വഹിച്ച ആ പോരാട്ടങ്ങളുടെ കാലം സ്ത്രീകളില്‍ ഭൂരിഭാഗത്തിനും പ്രിയപ്പെട്ടതായിരിക്കും എന്നാണ് മില പറയുന്നത്.
undefined
തന്റെ കയ്യിലുള്ള എല്ലാ വസ്ത്രങ്ങളും തനിക്ക് ഇഷ്ടമാണ് എന്നും താനതില്‍ കംഫര്‍ട്ടാണ് എന്നും മില പറയുന്നു. ഇന്നത്തെ കാലത്തെ ബ്രായാണ് തനിക്ക് ഏറ്റവും അസ്വസ്ഥത നല്‍കുന്ന വസ്ത്രം എന്നും അവള്‍ പറയുന്നുണ്ട്.
undefined
തനിക്ക് ഒരേസമയം വില കൂടിയ വസ്ത്രങ്ങളും കുറഞ്ഞ വസ്ത്രങ്ങളുമുണ്ട് എന്ന് അവള്‍ പറയുന്നു. സെക്കന്‍ഡ് ഹാന്‍ഡ് സ്റ്റോറില്‍ നിന്നും വാങ്ങുന്ന തുണികളാല്‍ സ്വയം തുന്നിയെടുക്കുന്നവയ്ക്ക് ചെലവ് കുറവാണ്. 10 ഡോളറിലൊതുങ്ങും. അതേ സമയം നല്ല തുണിത്തരങ്ങളില്‍ പുറത്തുനിന്നും തുന്നിപ്പിക്കുന്നവയുമുണ്ട്. അവയ്ക്ക് വില കൂടുമെന്നും അവള്‍ പറയുന്നു.
undefined
തന്നെ കാണുന്നവരില്‍ പലതരത്തിലുള്ള പ്രതികരണങ്ങളുമുണ്ടാവാറുണ്ട് എന്നും മില പറയുന്നു. ചിലര്‍ അവളുടെ ഫാഷന്‍ ആസ്വദിക്കുകയും പ്രശംസിക്കുകയും ചെയ്യുമ്പോള്‍ ചിലര്‍ അതിനോട് അക്ഷമ കാണിക്കാറുണ്ട്. എന്നാല്‍, താനതൊന്നും കാര്യമാക്കാറില്ല.
undefined
എന്തുകൊണ്ട് ഇങ്ങനെ വേഷം ധരിക്കുന്നുവെന്ന് ചോദിച്ചാല്‍ മിലയുടെ മറുപടി ഇങ്ങനെയാണ്: ''എനിക്കിതിഷ്ടമാണ്. അതുകൊണ്ട് ഞാനിത് ചെയ്യുന്നു. ജീവിതം വളരെ ചെറുതാണ് അതില്‍ പേടിച്ച് കളയാന്‍ നേരമില്ല. നിങ്ങള്‍ നിങ്ങളായിത്തന്നെ ജീവിക്കണം, മറ്റുള്ളവരെന്ത് പറയുമെന്ന് കരുതി അത് നശിപ്പിച്ച് കളയരുത്.''(ചിത്രങ്ങൾ: Mila Povoroznyuk https:www.instagram.comyour_sunny_flowers)
undefined
click me!