കെറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്കേന്തിയ പുരുഷാംഗനമാര്‍; ചിത്രങ്ങള്‍ കാണാം
First Published | Mar 27, 2023, 4:46 PM ISTഓരോ സംസ്കാരവും വൈരുദ്ധ്യങ്ങളുടെ സംഗമങ്ങളാണ്. സ്ത്രീ-പുരുഷ ഭേദങ്ങള്‍ക്കും അപ്പുറത്ത് മനുഷ്യന്‍റെ മറ്റ് അസ്ഥിത്വങ്ങളെ കൂടി ഉള്‍ക്കൊള്ളുമ്പോഴാണ് ഒരോ സമൂഹവും അതിന്‍റെ പൂര്‍ണ്ണത കൈവരിക്കുന്നത്. അത്തരത്തില്‍ കേരളീയ സമൂഹം നിരവധി വൈരുദ്ധ്യങ്ങളുടെ സംഗമദേശം കൂടിയാണെന്ന് കാണാം. ഈ വൈരുദ്ധ്യങ്ങളെ ആണ്‍ - പെണ്‍ ദ്വന്ദ സ്വത്വത്തിലേക്ക് മാത്രമായി വിളക്കി ചേര്‍ത്തത് ബ്രിട്ടീഷ് കാലഘത്തിലെ വിക്ടോറിയന്‍ സദാചാരത്തിന് പിന്നാലെയാണ്. അപ്പോഴും ഓരോ ദേശത്തും അതാത് വൈജാത്യങ്ങളെ ചില ആചാരങ്ങളുടെ പേരില്‍ സംരക്ഷിക്കപ്പെട്ട് പോന്നിരുന്നു. അത്തരമൊരു ആചാരാനുഷ്ടാനമാണ് കൊല്ലം ജില്ലയിലെ ചവറ കൊറ്റംകുളങ്ങര ദേവീ ക്ഷേത്രത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പുരുഷലാംഗനമാരുടെ ആഘോഷം. ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഷാരുണ്‍ എസ്.