പകൽ സമയം വീടുകളിൽ വന്നെത്തി നോക്കുന്ന അപരിചിതൻ, ആളെ ആളെ കണ്ടാൽ ഓടും; കുറുവ സംഘമാണോ, ഭീതിയോടെ ഒരുനാട്...

By Web Team  |  First Published Nov 22, 2024, 2:56 AM IST

നെടുങ്കണ്ടം മേഖലയിൽ ഭാഗത്ത് പകൽ സമയത്ത് വീടുകൾക്ക് സമീപം എത്തി നിരീക്ഷണം നടത്തുന്ന യുവാവിൻറെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചത്.


ഇടുക്കി: ഇടുക്കിയിലെ നെടുംകണ്ടം, തൂക്കുപാലം മേഖലകളിൽ പരിഭ്രാന്തി പരത്തി അപരിചിതരുടെ സാന്നിധ്യം. പകൽ നിരീക്ഷണം നടത്തിയ രാത്രി സംഘമായി എത്തി മോഷണം നടത്തുന്നവരാണോ ഇതെന്നാണ് നാട്ടുകാരുടെ ആശങ്ക. അ‍പരിചിതർ വീടിനു സമീപം നിരീക്ഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നെടുങ്കണ്ടം മേഖലയിൽ ഭാഗത്ത് പകൽ സമയത്ത് വീടുകൾക്ക് സമീപം എത്തി നിരീക്ഷണം നടത്തുന്ന യുവാവിൻറെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചത്.

ഒരു വീടിൻറെ ഗേറ്റ് കടന്ന് ഉള്ളിൽ കയറിയ യുവാവ് ആളുകളെ കണ്ടതോടെ ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളിൽ കാണം. ഇങ്ങനെ പല വീടുകൾക്ക് സമീപവും ഇയാളെത്തി. വീട്ടിലുള്ള ആരെയെങ്കിലും കണ്ടാൽ ഓടിമാറുന്ന ഇയാൾക്കായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആശങ്കയിലായ നാട്ടുകാർ നൽകിയ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നെടുങ്കണ്ടം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Latest Videos

undefined

കുറുവ സംഘത്തിലെ ചിലരുടെ ബന്ധുക്കൾ മുൻപ് താമസിച്ചിരുന്ന സ്ഥലത്ത് ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളിലുള്ളത് കുറുവ സംഘങ്ങൾ പോലുള്ള മോഷ്ടാക്കളല്ലെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞദിവസം രാത്രി നെടുങ്കണ്ടത്തെ വീടിന് സമീപം പതുങ്ങിയിരുന്ന അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. ആശങ്ക പരത്തുന്ന ആളുകളുടെ സാന്നിധ്യം പതിവായതോടെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

click me!