പ്രതീക്ഷിക്കാത്തയിടങ്ങളില്‍ അസാധ്യമെന്ന് തോന്നുന്ന ചില വീടുകള്‍; കാണാം ചിത്രങ്ങള്‍

First Published | Jul 8, 2020, 9:00 AM IST

നമ്മളെ അതിശയിപ്പിക്കുന്ന പല സങ്കീർണമായ നിർമ്മിതികളുമുണ്ട് ലോകത്തിൽ. അതിന്റെ വാസ്‍തുവിദ്യ കണ്ട് പലപ്പോഴും നമ്മൾ അത്ഭുതപ്പെട്ടിരിക്കാറുമുണ്ട്. വാസ്‍തുവിദ്യ പലപ്പോഴും പ്രകൃതിയോടിണങ്ങുമ്പോഴാണ് അവയ്ക്ക് കൂടുതൽ ഭംഗി ഉണ്ടാകുന്നത്. കുത്തനെയുള്ള ചരിവുകൾ, മലഞ്ചെരിവുകൾ, പർവതപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കെട്ടിടങ്ങൾ പണിയുക എന്നത് ആർക്കിടെക്റ്റുകളെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ്. ഇന്നത്തെ ചില നിർമ്മിതികൾ അത്തരം വെല്ലുവിളികളെ അതിജീവിച്ച ആവിഷ്‍കാരത്തിന്റെ പ്രകടനങ്ങളാണ്. അത്തരം ബുദ്ധിമുട്ടുള്ള പരിതസ്ഥിതികളെ മറികടക്കുകയും, കാഴ്‍ചക്കാരെ വിസ്‍മയിപ്പിക്കുകയും ചെയ്യുന്നവയാണ് ഈ വീടുകള്‍. പരിസ്ഥിതിയില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഈ വീടുകളുടെ നിര്‍മ്മാണം. ആ വീടുകളുടെ ചിത്രങ്ങൾ ഇതാ:

ക്ലിഫ് ഹൗസ്, കാനഡ: നോവ സ്കോട്ടിയയിലെ അറ്റ്ലാന്റിക് തീരത്തുള്ള ക്ലിഫ് ഹൗസ്, ഭൂപ്രദേശത്തെ പരിമിതികളെ അതിജീവിച്ച ഒരു നിർമ്മിതിയാണ്. കുന്നിൻമുകളിൽ നിന്ന് നോക്കിയാൽ, വീട് തികച്ചും സാധാരണമാണെന്ന് തോന്നും. എന്നാൽ, തീരത്തുനിന്ന് നോക്കിയാൽ, ഇത് യഥാർത്ഥത്തിൽ ഒരു മലഞ്ചെരിവിനോട് ചേർന്ന് ഇഴുകി നില്‍ക്കുന്നതായി കാണാം. ആർക്കിടെക്റ്റുകൾ പറയുന്നത് കടലിൽ പൊങ്ങിക്കിടക്കുന്ന പോലെയുള്ള അനുഭവമാണ് ഈ വീട് നൽകുന്നതെന്നാണ്. ഗാൽവാനൈസ്ഡ് സ്റ്റീൽ ഇതിന് ദൃഢമായ പിന്തുണ നൽകുകയും പാറക്കെട്ടിൽ ഉറപ്പിച്ച് നിർത്താൻ സഹായിക്കുകയും ചെയ്യുന്നു. അതേസമയം തടി വീടിന്‍റെ അകത്തും പുറത്തുമുള്ള സൗന്ദര്യത്തെ കൂട്ടുന്നു.
undefined
ഹിരാഫു നിസെകോ, ഹോക്കൈഡോ, ജപ്പാൻ: ജപ്പാനിലെ രണ്ടാമത്തെ വലിയ ദ്വീപായ ഹോക്കൈഡോയിലാണ് ഈ ശ്രദ്ധേയമായ ഹോളിഡേ ഹൗസ് സ്ഥിതി ചെയ്യുന്നത്. ആർക്കിടെക്റ്റുകൾ വീടിനെ കുന്നുമായി ബന്ധിപ്പിക്കുന്നതിന് എൽ ആകൃതിയിലുള്ള ഒരു ഘടനയാണ് സൃഷ്ടിച്ചിരിക്കുന്നത്. വീട്ടിൽ രണ്ട് സമചതുരങ്ങൾ പരസ്‍പരം ബന്ധിച്ചിരിക്കുന്നു. ഇത് കെട്ടിടം ഇപ്പോള്‍ കുന്നിന്‍ചെരിവില്‍ നിന്നും താഴേക്ക് വീണേക്കാം എന്ന മട്ടിലൊരു പ്രതീതി കാഴ്‍ചക്കാരനിലുണ്ടാക്കുന്നു. വീടിന്റെ പ്രവേശന കവാടവും സ്വകാര്യ ഇടങ്ങളും താഴത്തെ ക്യൂബിലാണ് സ്ഥിതിചെയ്യുന്നത്. അകത്ത്, ഒരു ഗോവണി മുകളിലത്തെ നിലയിലേക്ക് നയിക്കുന്നു. ദൃഢമായ ഘടന നൽകുന്ന കോൺക്രീറ്റിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വലിയ ജാലകങ്ങളും തിളക്കമുള്ള ഓപ്പൺ ഏരിയയും കാഴ്‍ചയിൽ വീടിനെ കൂടുതൽ മനോഹരമാക്കുന്നു.
undefined

Latest Videos


ഹൗസ് ഓണ്‍ ദ ക്ലിഫ്, അലികാന്‍റെ, സ്പെയിൻ: ജ്യാമിതീയ നിർമ്മിതിയാണ് ഈ വീടിന്റെ സവിശേഷത. സ്പെയിനിലെ അലികാന്‍റെ മേഖലയിലാണ് ഈ ഹൗസ് ഓൺ ദി ക്ലിഫ് ഉള്ളത്. വളരെ കുത്തനെയുള്ള ചരിവിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അസാധാരണവും വളരെ പ്രയാസകരവുമായ ഈ ഭൂമിയിൽ ത്രിമാന ആകൃതിയിൽ കെട്ടിടം പണിയാൻ ആർക്കിടെക്റ്റിന് കഴിഞ്ഞു. പാറകളിൽ സ്ഥിതി ചെയ്യുന്ന ഈ വീട് അക്ഷരാർത്ഥത്തിൽ കുന്നിന്റെ മുകളിൽ എടുത്തുവച്ചിരിക്കുന്ന പോലെയാണ് തോന്നിക്കുന്നത്. കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച ഇത് പുറത്തുനിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നു. മാത്രമല്ല വെളുത്ത ലൈം സ്റ്റോൺ കൊണ്ട് ഇത് മൂടിയിരിക്കുന്നു. നീന്തൽക്കുളവും ഭൂനിരപ്പിലെ വിശാലമായ ടെറസും വീട് കടലിലേക്ക് നീണ്ടുകിടക്കുന്നതായി തോന്നിപ്പിക്കുന്നു.
undefined
ക്യുൻഷാൻ ട്രീ ഹൗസ്, സ്യൂണിംഗ്, ചൈന: ക്യുൻഷാൻ ട്രീ ഹൗസ് മരത്തിൽ പണിത വീടല്ല, മറിച്ച് ചൈനയുടെ കിഴക്കൻ അൻഹുയി പ്രവിശ്യയിലെ ചുവന്ന ദേവദാരു വനത്തിൽ 11 മീറ്റർ ഉയരത്തിൽ നിൽക്കുന്ന വീടാണ്. ഇടുങ്ങിയതും വളഞ്ഞതുമായ പ്രവേശനഹാൾ അടുത്തുള്ള റോഡിന്‍റെ വളവുകളിൽ പ്രതിധ്വനിക്കുന്നു. ഒരു ഗോവണി നിറയെ ജാലകങ്ങളുള്ള മിനിമലിസ്റ്റിക് റൂമുകളിലേക്ക് ഇത് നയിക്കുന്നു. താമസിക്കുന്ന സ്ഥലവും കിടപ്പുമുറികളും ചെറുതാണ്. കാരണം ആർക്കിടെക്റ്റുകൾ ഒരു കുടുംബ ഭവനത്തേക്കാൾ പ്രകൃതിയെ നിരീക്ഷിച്ചിരിക്കാന്‍ സഹായിക്കുന്ന ഇടങ്ങൾ സൃഷ്‍ടിക്കാനാണ് ആഗ്രഹിച്ചത്. സൗന്ദര്യാത്മകവും പ്രായോഗികവുമായ ഈ വീട് ദേവദാരു മരം ഉൾപ്പെടെ പ്രകൃതിദത്ത വസ്‍തുക്കൾ കൊണ്ട് നിർമ്മിച്ചതാണ്.
undefined
വില്ല എസ്‍കാർപ ലസ്, അൽഗാർവ്, പോർച്ചുഗൽ: പോർച്ചുഗലിന്റെ അൽഗാർവ് മേഖലയിലെ മനോഹരമായ ഭൂപ്രദേശത്ത് ഒരു വെളുത്ത ജ്യാമിതീയ നിർമ്മിതിയാണ് വില്ല എസ്‌കാർപ. ഈ തീരപ്രദേശത്തെ നിർമ്മാണം സംബന്ധിച്ച കർശനമായ നിയമങ്ങൾ കാരണം, ഈ ഘടന വളരെ വ്യത്യസ്‍തമാണ്. ഭൂമിയ്ക്ക് മുകളിൽ പൊങ്ങിക്കിടക്കുന്ന ഒരു വീടുപോലെയാണ് ഇത്. മേൽക്കൂരയുള്ള ടെറസ് ഇതിന്റെ ഒരു പ്രത്യേകതയാണ്. ഈ ഘടന ആകർഷകവും, മോടിയുള്ളതുമാണ്. ഈ പ്രദേശത്ത് നിലവിലുള്ള കാറ്റ് കണക്കിലെടുക്കുമ്പോൾ ഇതൊരു നിർണായക നിർമ്മിതിയാണ്.
undefined
സ്ലൈസ് ആൻഡ് ഫോൾഡ് ഹൗസ് ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്: ലോസ് ഏഞ്ചൽസിലെ സ്ലൈസ് ആൻഡ് ഫോൾഡ് ഹൗസിന്, ശ്രദ്ധാപൂർവ്വം മടക്കിവെച്ച ഒരു ഒറിഗാമിയോട് സാമ്യമുണ്ട്. മൂർച്ചയുള്ള ആംഗിൾ ലൈനുകൾക്കും വിവിധ വലുപ്പത്തിലുള്ള ഓപ്പണിംഗുകൾക്കുമിടയിൽ അതിശയകരമായ ഈ കെട്ടിടം നിലകൊള്ളുന്നു. ഇത് എല്ലാ മുറികളിലും സ്വാഭാവിക വെളിച്ചം നിറയ്ക്കാൻ അനുവദിക്കുന്നു.
undefined
ലാ ബിനോക്കിൾ ഈസ്റ്റേൺ ടൗൺ‌ഷിപ്പുകൾ ക്യൂബെക്ക്, കാനഡ: കാനഡയിലെ ക്യൂബെക്കിലെ ഒരു പർവതത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ മുൻവശത്തെ ജാലകങ്ങൾ മരങ്ങളുള്ള പ്രദേശത്തിന്റെ മനോഹരമായ കാഴ്‍ചകൾ നൽകുന്നു. രണ്ട് ഘടനകളിൽ വലുത് സന്ദർശന മുറിയും, ചെറുത് രണ്ട് കിടപ്പുമുറികളാണ്. താഴേക്ക് ചരിഞ്ഞ് സ്ഥിതിചെയ്യുന്ന അവ ചൂടുള്ള വേനൽക്കാലത്ത് സൂര്യപ്രകാശത്തിന്റെ അളവ് പരിമിതപ്പെടുത്തുന്നു.
undefined
click me!