മദ്യപിക്കാത്ത ഹിറ്റ്‌ലറിന്റെ സ്വന്തം ബാര്‍ ലേലത്തിന്!

First Published | Oct 16, 2020, 10:09 PM IST

ഹിറ്റ്‌ലറിന്റെ സ്വകാര്യ യാനത്തിലെ ബാര്‍ ലേലത്തിന്. ഭൂഗോളത്തിന്റെ ആകൃതിയിലുള്ള ബാറും അതിലെ അഞ്ച് സ്റ്റൂളുകളുമാണ് ലേലത്തിന് വെച്ചത്. 

ഭൂഗോളത്തിന്റെ ആകൃതിയിലുള്ള ബാറും അതിലെ അഞ്ച് സ്റ്റൂളുകളുമാണ് ലേലത്തിന് വെച്ചത്.
undefined
250,000 യു എസ് ഡോളര്‍ (1.8 കോടി രൂപ)യാണ് ഇതിന് വില നിശ്ചയിച്ചത്.
undefined

Latest Videos


ഹിറ്റ്‌ലറിന്റെ 3777 അടി നീളമുള്ള സ്വകാര്യ യാനത്തിലുള്ള ബാറും സ്റ്റൂളുകളും ബോട്ട് പൊളിച്ചു മാറ്റുന്ന നേരത്ത് എടുത്തു മാറ്റി ഒരു വീട്ടില്‍ സൂക്ഷിച്ചതായിരുന്നു.
undefined
മുസോളിനിയും ഹെര്‍മന്‍ ഗോയറിംഗും ഗീബല്‍സും അടക്കമുള്ള അതിഥികളെ സ്വീകരിക്കാനും സല്‍ക്കരിക്കാനുമായി ഹിറ്റ്‌ലര്‍ ഉപയോഗിച്ചതാണ് ഈ ബാര്‍.
undefined
ഹിറ്റ്‌ലര്‍ മദ്യപിക്കില്ലായിരുന്നുവെങ്കിലും അതിഥികള്‍ക്കായി മദ്യം വിളമ്പാന്‍ മടിച്ചിരുന്നില്ല.
undefined
ഹിറ്റ്‌ലറിന്റെ സ്വകാര്യ യാനത്തിലെ ബാര്‍ ലേലത്തിന്. ഭൂഗോളത്തിന്റെ ആകൃതിയിലുള്ള ബാറും അതിലെ അഞ്ച് സ്റ്റൂളുകളുമാണ് ലേലത്തിന് വെച്ചത്.
undefined
70 വര്‍ഷം മുമ്പ് യാനം പൊളിച്ചു വിറ്റ സമയത്താണ് ഈ വസ്തുക്കള്‍ അടര്‍ത്തി മാറ്റി മേരിലാന്റിലെ ഒരു വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
undefined
വീടിന്റെ നിലവറയില്‍ കൗതുകത്തിനു വേണ്ടി സൂക്ഷിച്ചിരുന്ന ബാറും സ്റ്റൂളുകളും ഉടമയുടെ മകനാണ് ഇപ്പോള്‍ ലേലത്തിന് വെച്ചത്.
undefined
അമേരിക്കന്‍ ലേലക്കമ്പനിയായ അലക്്‌സാണ്ടര്‍ ഹിസ്‌റ്റോറിക്കല്‍ ഓക്ഷനാണ് ഇവ ലേലത്തില്‍ വെച്ചത്.
undefined
70 വര്‍ഷം മുമ്പ് യാനം പൊളിച്ചു നീക്കാന്‍ ഏല്‍പ്പിച്ച ഡോവന്‍ സാല്‍വേജ് യാര്‍ഡ് ഉടമയുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാലാണ് ഈ ബാറും സ്റ്റൂളുകളും തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഇപ്പോഴത്തെ ഉടമ പറയുന്നു
undefined
നാസികളുടെ വിശിഷ്ടാതിഥികളായി വരുന്നവരെ ആനന്ദിപ്പിക്കുന്നതിനാണ് ഗ്രില്‍ എന്ന പേരുള്ള ഈ രാജീകിയ യാനം ഉപയോഗിച്ചു വന്നിരുന്നത്.
undefined
ഈ യാനത്തില്‍ കടലിലൂടെ സഞ്ചരിക്കുന്നത് ഹിറ്റ്‌ലര്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു.
undefined
മൂന്നും നാലും ദിവസം ഹിറ്റ്‌ലര്‍ ഈ യാനത്തില്‍ കടലില്‍ കഴിച്ചു കൂട്ടിയതായി പറയുന്നു.
undefined
click me!