ഇന്ത്യന്‍ സ്ത്രീകള്‍ നിര്‍ബന്ധിത ലൈംഗികാവയവ പരിശോധന നടത്തേണ്ടി വന്ന കാലം!

First Published | Oct 20, 2020, 6:20 PM IST

ഉന്നത ജാതിയില്‍ പെടാത്ത, അവിവാഹിതകളെല്ലാം വേശ്യകളെന്നായിരുന്നു ബ്രിട്ടീഷുകാര്‍ പറഞ്ഞത് 
 

ഭൂരിഭാഗം സ്ത്രീകളും മാസത്തില്‍ രണ്ടു തവണ ആശുപത്രിയില്‍ ചെന്ന് യോനീ പരിശോധന നടത്തണമെന്ന് ഇന്ത്യയില്‍ നിയമം ഉണ്ടായിരുന്നു എന്നറിയാമോ? ആ നിയമപ്രകാരം സ്ത്രീകള്‍ പൊലീസ് സ്‌റ്റേഷനുകളില്‍ വേശ്യയാണെന്ന് രജിസ്റ്റര്‍ ചെയ്യണമായിരുന്നു എന്നറിയാമോ?
undefined
അതാണ് ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന സാംക്രമിക രോഗ നിയമം. ലൈംഗിക രോഗങ്ങള്‍ പടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന ആ നിയമം ഇന്ത്യന്‍ സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതായിരുന്നു.
undefined

Latest Videos


ആരെയാണ് വേശ്യകളായി കണക്കാക്കുക എന്ന ചോദ്യത്തിന്, ഉന്നത ജാതിയില്‍ പെടാത്ത, അവിവാഹിതകളായ സ്ത്രീകളെല്ലാം വേശ്യകളാവാന്‍ സാദ്ധ്യത ഉണ്ട് എന്നായിരുന്നു അന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്.
undefined
ഇതു പ്രകാരം, സമൂഹത്തിലെ ഏറെ സ്ത്രീകളും പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് വേശ്യയാണ് എന്ന് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നിയമ നടപടിയും നേരിടേണ്ടി വന്നു.
undefined
ഈ സ്ത്രീകളെല്ലാം മുറതെറ്റാതെ ആശുപത്രികളില്‍ചെന്ന് യോനീ പരിശോധന നടത്തേണ്ടിയും വന്നു. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും സ്ത്രീവിരുദ്ധവും ക്രൂരവുമായ നിയമമായിരുന്നു ഇത്. വമ്പിച്ച പ്രതിഷേധത്തെ തുടര്‍ന്ന് 1888-ല്‍ ഈ നിയമം പിന്‍വലിക്കുകയായിരുന്നു.
undefined
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപികയായ ദര്‍ബ മിത്ര എഴുതിയ 'ഇന്ത്യന്‍ സെക്‌സ് വര്‍ക്ക്' എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന ഈ നിയമത്തിന്റെ വിശദവിവരങ്ങള്‍ പറയുന്നത്.
undefined
പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ച പുസ്തകം, ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരികള്‍ ഇന്ത്യന്‍ സ്ത്രീകളെ കൈകാര്യം ചെയ്തിരുന്നതിന്റെ ഞെട്ടിക്കുന്ന സാക്ഷ്യ പത്രമാണ്.
undefined
ബംഗാളില്‍ ഈ നിയമം ഉപയോഗിക്കപ്പെട്ടത് എങ്ങനെയെന്ന പഠനമാണ് ദര്‍ബ മിത്രയുടെ ഈ പുസ്തകം
undefined
ഇന്ത്യക്കാരെ നിയന്ത്രിക്കുകയും ഏകോപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന നിയമം ഇന്ത്യന്‍ സ്ത്രീകളെ വേശ്യകളെന്ന് മുദ്രകുത്തി. രജിസ്‌േട്രഷനും യോനീ പരിശോധനയും നടത്തി ഇന്ത്യയിലെ സ്ത്രീകളെ ക്രൂരമായി അപമാനിക്കുകയായിരുന്നു ആ നിയമം.
undefined
1868 -ല്‍ കൊല്‍ക്കത്ത നിവാസിയായ സുഖിമോനി നടത്തിയ നിയമപോരാട്ടത്തിന്റെ കഥ ഈ പുസ്തകം പറയുന്നു. വേശ്യയെന്ന് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സുഖിമോനിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ ജയിലിലടച്ചിരുന്നു.
undefined
താന്‍ വേശ്യ അല്ലാത്തതിനാലാണ് രജിസ്‌ട്രേഷനും യോനീ പരിശോധനയും നടത്താത്തത് എന്നും പൊലീസ് തെറ്റായി വേശ്യാമുദ്ര കുത്തുകയായിരുന്നു എന്നും ആരോപിച്ച് തുടര്‍ന്ന് സുഖിമോനി കോടതിയെ സമീപിച്ചു.
undefined
തുടര്‍ന്ന് കോടതി സുഖിമോനിക്ക് അനുകൂലമായി വിധിച്ചു. വേശ്യാ രജിസ്‌ട്രേഷന്‍ സ്വമേധയാ ചെയ്യേണ്ടതാണെന്നും നിര്‍ബന്ധിതമായി ആരെയും അത് ചെയ്യിപ്പിക്കരുതെന്നുമാണ് അന്ന് ജഡ്ജി വിധിച്ചത്.
undefined
1869 ല്‍ ഒരു സംഘം സ്ത്രീകള്‍ ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. വേശ്യാ രജിസ്‌ട്രേഷനും യോനീപരിശോധനയും തങ്ങളുടെ സ്ത്രീത്വത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് എന്നായിരുന്നു അവരുടെ പരാതി.
undefined
തങ്ങളുടെ ശരീരം ഡോക്ടര്‍ക്കും സഹായികള്‍ക്കും മുന്നില്‍ തുറന്നുകാണിക്കാന്‍ പൊലീസ് നിര്‍ബന്ധം ചെലുത്തുന്നു എന്നും അവര്‍ പരാതിയില്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഉടനടി ഈ പരാതി നിഷേധിച്ചു.
undefined
രജിസ്റ്റര്‍ ചെയ്യാതെ, രഹസ്യമായി വേശ്യാവൃത്തി നടത്തുന്ന സ്ത്രീകള്‍ പകര്‍ച്ചാവ്യാധി നിയമത്തിന് ഭീഷണിയാണെന്നും ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ നിര്‍ബന്ധമായി വേശ്യാ രജിസ്‌ട്രേഷ്രന്‍ ചെയ്യണമെന്നുമാണ് കൊല്‍ക്കത്തയിലെ പ്രമുഖ ആശുപതിയിലെ മേധാവി ആയിരുന്ന ഡോ. റോബര്‍ട്ട് പയിന്‍ അന്ന് വാദിച്ചത്.
undefined
നിര്‍ബന്ധിത യോനീ പരിശോധന ഇല്ലാത്തത് കൊണ്ടാണ് ബലാല്‍സംഗവും അനധികൃത ഗര്‍ഭഛിദ്രവും കൂടുന്നതെന്നായിരുന്നു ഒരു മജിസ്‌ട്രേറ്റിന്റെ പരാമര്‍ശം. യോനീപരിശോധനയ്ക്ക് സ്ത്രീകളുടെ അനുമതി വാങ്ങുന്നത് നിയമവാഴ്ചയെ തടസ്സപ്പെടുത്തുന്നതായി മറ്റൊരു ന്യായാധിപന്‍ അന്ന് വിധിച്ചു.
undefined
1870 നും 1888 നും ഇടയ്ക്ക് കൊല്‍ക്കത്തയില്‍ മാത്രം ദിവസേന 12 സ്ത്രീകളെങ്കിലും നിയമം ലംഘിച്ചു എന്ന കാരണത്താല്‍ അറസ്റ്റിലായതായി പുസ്തകം വിശദീകരിക്കുന്നു. നിരവധി സ്ത്രീകള്‍ ഈ പീഡനം ഒഴിവാക്കാന്‍ ഒളിച്ചോടിയതായും പുസ്തകത്തില്‍ പറയുന്നു.
undefined
ഈ നിയമത്തിനെതിരെ സ്ത്രീകളുടെയും വിവിധ ഗ്രൂപ്പുകളുടെയും മുന്‍കൈയില്‍ വലിയ പ്രതിഷേധം ഉണ്ടാവുകയും തുടര്‍ന്ന് 1888-ല്‍ ഈ നിയമം പിന്‍വലിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
undefined
ഈ നിയമവുമായി ബന്ധപ്പെട്ട് വേശ്യാവൃത്തിയെ നിര്‍വചിച്ചതിലുമുണ്ടായി ഞെട്ടിക്കുന്ന ക്രൂരത. എല്ലാ ഇന്ത്യന്‍ സ്ത്രീകളും വേശ്യകളാവാന്‍ സാദ്ധ്യതയുള്ളവരാണ് എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ചോദ്യാവലിയ്ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി.
undefined
ഉന്നത ജാതിയില്‍ പെടാത്ത അവിവാഹിതകളെയെല്ലാം വേശ്യ എന്ന് കണക്കാക്കാം എന്നായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ എ എച്ച് ഗില്‍സ് നല്‍കിയ നിര്‍വചനം. 1875 മുതല്‍ 1879 വരെയുള്ള രേഖകളെല്ലാം വേശ്യകള്‍ എന്ന് ഭൂരിഭാഗം ഇന്ത്യന്‍ സ്ത്രീകളെയും കണക്കാക്കിയത് മേല്‍ പറഞ്ഞ നിര്‍വചനപ്രകാരമാണ്.
undefined
വിവാഹിതരായ ഹിന്ദു ഉന്നത ജാതി സ്ത്രീകള്‍ ഒഴികെയുള്ളവരെല്ലാം കൊളോണിയല്‍ ഇന്ത്യയില്‍ വേശ്യ എന്ന ഗണത്തിലാണ് ഉള്‍പ്പെട്ടിരുന്നത് എന്ന് പുസ്തകം എഴുതിയ പ്രൊഫ. മിത്ര പറയുന്നു.
undefined
ദേവദാസികള്‍, വിധവകള്‍, യാചകര്‍, തൊഴിലില്ലാത്തവര്‍, ഫാക്ടറി തൊഴിലാളികള്‍, വീട്ടുവേലക്കാരികള്‍ എന്നിവരെയെല്ലാം വേശ്യ എന്ന ഗണത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കണക്കാക്കിയത്.
undefined
1881-ല്‍ ബംഗാളില്‍ നടന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ 15 വയസ്സിനു മീതെയുള്ള അവിവാഹിതകളെയെല്ലാം വേശ്യകളായാണ് കൂട്ടിയത്. 1.45 ലക്ഷം സ്ത്രീകളുള്ളതില്‍ 12,228 പേരും അറിയപ്പെടുന്ന വേശ്യകളാണ് എന്നാണ് കൊല്‍ക്കത്തയിലെ ആദ്യ സെന്‍സസില്‍ പറയുന്നത്.
undefined
1891-ലെ സെന്‍സസില്‍ കൊല്‍ക്കത്തയില്‍ 20,000 അംഗീകൃത വേശ്യകള്‍ ഉണ്ടന്നാണ് പുസ്തകത്തില്‍ ദര്‍ബ മിത്ര ചൂണ്ടിക്കാണിക്കുന്നത്.
undefined
click me!