പാമ്പിനെയുമേന്തി ഒരു നഗരപ്രദക്ഷിണം, കാണാം പാമ്പുത്സവത്തിലെ കാഴ്‍ചകള്‍...

First Published | Jul 14, 2020, 9:17 AM IST

പലതരത്തിലുള്ള ആഘോഷങ്ങളും ആചാരങ്ങളും നാം കാണാറുണ്ട്. പലതും വര്‍ഷങ്ങള്‍ മുമ്പേ ആരെങ്കിലും തുടങ്ങിവച്ചതാവും. കാലാകാലങ്ങളായി പലതും അങ്ങനെ തുടര്‍ന്നും പോവുന്നു. അങ്ങനെ വ്യത്യസ്‍തമായ ഒരാഘോഷമാണ് കൊക്കുല്ലോയിലെ പാമ്പുത്സവം അഥവാ സ്നേക്ക് ഫെസ്റ്റിവല്‍. കാണുമ്പോള്‍ ഒരല്‍പം പേടിതോന്നുമെങ്കിലും അവിടുത്തുകാര്‍ക്ക് വളരെ പ്രധാനമാണ് ഈ ഉത്സവം. കാണാം അവിടുത്തെ കാഴ്‍ചകള്‍. 
 

ജീവനുള്ള പാമ്പുകളെ കയ്യില്‍ പിടിച്ച് തെരുവിലേക്കിറങ്ങുന്ന സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍.. ഈ പ്രത്യേകതരം പാമ്പുത്സവം നടക്കുന്നത് ഇറ്റലിയിലെ കൊക്കുല്ലോയെന്ന ഗ്രാമത്തില്‍. എല്ലാ വര്‍ഷവും മെയ് മാസം ആദ്യം നടക്കുന്ന ഈ ഉത്സവം കൊക്കുല്ലോ ഗ്രാമവാസികള്‍ക്ക് പ്രധാനമാണ്. എല്ലാ വര്‍ഷങ്ങളും മുടങ്ങാതെ അവരീ ഉത്സവം നടത്താറുണ്ട്. 2009 -ല്‍ കൊക്കുല്ലയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ആ വര്‍ഷം ആഘോഷം സംഘടിപ്പിക്കുകയുണ്ടായില്ല.
undefined
സെയിന്‍റ് ഡോമനിക്കോ എന്ന പുരോഹിതന്‍റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും മുടങ്ങാതെ നടത്തുന്ന ആഘോഷമാണിത്. 10-11 നൂറ്റാണ്ടിലാണ് പുരോഹിതനായഡൊമനിക്കോ ജീവിച്ചിരുന്നത്. അന്ന്, പാമ്പുകള്‍ വളരെയധികമുണ്ടായിരുന്ന സ്ഥലമാണ് കൊക്കുല്ലോ. പാമ്പു കടിയേറ്റുണ്ടാകുന്ന മരണങ്ങളും നിരവധിയായിരുന്നു. അന്ന് പാമ്പ് കടിയേല്‍ക്കുന്നവരെ ചികിത്സിച്ചിരുന്നു പുരോഹിതനായഡൊമനിക്. അതില്‍ ഏറെ വിദഗ്ധനായിരുന്നു അദ്ദേഹം. അതിനാല്‍, അദ്ദേഹത്തോട് വളരെയധികം ആദരവ് കാത്ത് സൂക്ഷിച്ചവരായിരുന്നു കൊക്കുല്ലോക്കാര്‍.
undefined

Latest Videos


അതുപോലെ, ആ നാട്ടിലെ കര്‍ഷകര്‍ക്ക് പാമ്പിന്‍റെ ശല്യം കാരണം കഷ്‍ടപ്പെട്ടുവെന്നും ഡോമനികോ പുരോഹിതന്‍ ആ സ്ഥലത്തുനിന്നും പാമ്പുകളെയെല്ലാം ഒഴിപ്പിച്ചുവെന്നും കര്‍ഷകര്‍ക്ക് ധൈര്യത്തോടെ ജോലി ചെയ്യാനായി എന്നും ഒരു കഥകൂടിയുണ്ട്. ആ ബഹുമാനാര്‍ത്ഥം കൂടിയാണത്രെ ഇങ്ങനെയൊരു ആഘോഷം സംഘടിപ്പിക്കുന്നത്.
undefined
അതിന്‍റെ ഓര്‍മ്മയിലാണ് സാന്‍ ഡോമനിക്കിന്‍റെ പേരില്‍ ഇങ്ങനെയൊരു ചടങ്ങ് എല്ലാ വര്‍ഷവും അവിടെ നടത്തുന്നത്. സെയിന്‍റ്.ഡോമനിക്കിന്‍റെ പ്രതിമയ്ക്ക് ചുറ്റും ജീവനുള്ള പാമ്പുകളെ വെച്ച് അതുമായാണ് ഗ്രാമത്തിലെ തെരുവുകളിലൂടെ ആളുകള്‍ നടക്കുന്നത്. അങ്ങനെ നടക്കുന്നവരില്‍ സ്ത്രീകളും കുട്ടികളും എല്ലാമുണ്ട്. കാണുന്നവര്‍ക്ക് ചെറിയ പേടിയൊക്കെ തോന്നുമെങ്കിലും ആ നാട്ടിലുള്ളവരെ സംബന്ധിച്ച് അതില്‍ യാതൊരു പേടിയുമില്ല. അത് അവരുടെ മുഖത്തുതന്നെ കാണാവുന്നതാണ്.
undefined
പാമ്പ് കടിക്കില്ലേ, വിഷമേല്‍ക്കില്ലേ എന്നൊക്കെ സംശയം തോന്നാം അല്ലേ? എന്നാല്‍, പേടിക്കേണ്ട വിഷമില്ലാത്ത പാമ്പുകളെയാണ് ഇങ്ങനെ പ്രതിമയില്‍ പൊതിഞ്ഞിരിക്കുന്നത് എന്നാണ് പറയുന്നത്. ഏതായാലും ആഘോഷങ്ങള്‍ക്ക് ശേഷം പിന്നീട്, ആ പാമ്പുകളെ കാട്ടിലേക്ക് തന്നെ കൊണ്ടുപോയി വിടുകയും ചെയ്യും. എത്രയെത്രെ വിചിത്രമായ ആഘോഷങ്ങളും ആചാരങ്ങളും ആണല്ലേ.
undefined
click me!