3000 വർഷത്തെ പഴക്കം, പഴക്കമില്ലാതെ വസ്‍തുക്കള്‍, 'സുവർണനഗര'ത്തിലെ അമ്പരപ്പിക്കുന്ന കാഴ്ചകൾ
First Published | Apr 11, 2021, 12:05 PM ISTവർഷങ്ങളായി ഈജിപ്‍തിൽ വലിയ തരത്തിലുള്ള പുരാവസ്‍തു ഗവേഷണങ്ങൾ നടന്നു വരികയാണ്. പ്രധാനപ്പെട്ട പല കണ്ടെത്തലുകളും ഇവിടെ ഉണ്ടായിട്ടുമുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ എങ്ങനെയൊക്കെയാണ് ജീവിച്ചിരുന്നത് എന്നറിയാൻ കൗതുകമുള്ള മനുഷ്യരെയെല്ലാം എന്നും ആകർഷിച്ച സ്ഥലമാണ് ഈജിപ്‍ത്. കഴിഞ്ഞ ദിവസം, അവിടെനിന്നും ആയിരക്കണക്കിന് വര്‍ഷങ്ങളായി മണലിനടിയില്‍ കിടക്കുന്ന ഒരു പുരാതന നഗരം കണ്ടെത്തിയിരിക്കുന്നു. 'ഗോൾഡൻ സിറ്റി'യുടെ കണ്ടെത്തലെന്ന് തന്നെ പറയാവുന്നത്രയും പ്രധാനപ്പെട്ട ഒരു കണ്ടെത്തലായിരുന്നു ഇത്. അതോടെ അവിടെ വിശദമായ ഖനനം തന്നെ നടന്നുവരികയാണ്. അന്നത്തെ കാലത്തെ പ്രധാനപ്പെട്ട പല കണ്ടെത്തലുകളും ഇവിടെ നടന്നു. അന്നത്തെ ജീവിതരീതി, ഉപയോഗിച്ചിരുന്ന വസ്‍തുക്കൾ എന്നിവയെല്ലാം പരിശോധിച്ച് വരികയാണ്. അവിടെനിന്നുമുള്ള കൂടുതൽ ചിത്രങ്ങളും ലഭ്യമാവുകയുണ്ടായി. ആ ചിത്രങ്ങൾ കാണാം.