ലോകകപ്പ് നേടിയതാര് ? " ഇംഗ്ലണ്ടോ, ന്യൂസിലാന്‍റോ " ട്രോള്‍ പോര് കാണാം
First Published | Jul 15, 2019, 9:42 AM ISTക്രിക്കറ്റ് കളിയുടെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടുള്ള ഫൈനലുകളുടെ ആവര്‍ത്തനമായിരുന്നില്ല ഇന്നലെ രാത്രി ലോഡ്സിന്‍റെ മൈതാനത്ത് നടന്നത്. രണ്ട് ടീമുകള്‍ 50 ഓവര്‍ കളിയില്‍ ഒരേ പോലെ റണ്ണെടുക്കക. തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്ക്. അതിലും തുല്ല്യത. ഈ നാടകീയമായ യാദൃശ്ചികതയ്ക്കൊടുവില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ അടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കുക. നെഞ്ചിടിപ്പിന്‍റെ താളക്രമങ്ങള്‍ പലതവണ തെറ്റിച്ച കളി.
ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങിയ ന്യൂസ്‍ലാന്‍റ് ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ ന്യൂസിലാന്‍റിന്‍റെ കളിയാരാധകര്‍ മാത്രമായിരുന്നില്ല ഒപ്പമുണ്ടായിരുന്നത്. കൂടെ ഇന്ത്യന്‍ കളിയാരാധകരുടെ വലിയൊരു ശതമാനവും ന്യൂസ്‍ലാന്‍റിനൊപ്പം ഇരുന്നായിരുന്നു ലോഡ്സിന്‍റെ മൈതാനത്തേക്ക് ശ്വാസമടക്കിപ്പിടിച്ച് നോക്കിയിരുന്നത്.
ഒടുവില്‍ എല്ലാ കണക്കുകളും സ്കോര്‍ ബോര്‍ഡില്‍ ഒരേ പോലെ നിന്നപ്പോള്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ടീമിന് പകരം കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിച്ചു. ഐസിസിയുടെ ഈ തെരഞ്ഞെടുപ്പില്‍ നീതികേടുണ്ടെന്നുള്ള അഭിപ്രായങ്ങള്‍ ഉയര്‍ത്തി ട്രോള്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തി. കൂടുതല്‍ ട്രോളുകളും ഐസിസിയുടെ 'തല തിരിഞ്ഞ' വിജയപ്രഖ്യാപനത്തിനെതിരായിരുന്നു. മിക്കവരും രണ്ട് ടീമിനെയും വിജയികളായി പ്രഖ്യാപിക്കണമെന്ന അഭിപ്രായമാണ് മീമുകളിലൂടെ പങ്ക് വച്ചത്.
ന്യൂസിലാന്‍റിന്‍റെ തോല്‍വിയ്ക്ക് ഗുപ്റ്റിലിനെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെയും ന്യൂസിലാന്‍റിന്‍റെ കളികാണുന്ന ബ്രണ്ടന്‍ മക്കല്ലം, കളി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണെങ്കില്‍ ഫൈനല്‍ കളിയുടെ ആകാംഷ സഹിക്കാന്‍ കഴിയാതെ ഹൃദായാഘാതം വന്ന് വീഴുന്നവര്‍, എന്തിന് ഇംഗ്ലണ്ടിന്‍റെ എലിസബത്ത് രാഞ്ജിയെ പോലും വെറുതെ വിടാതെ കലാശപ്പോരാട്ടം കൊഴുപ്പിക്കുകയാണ് ട്രോളുകള്‍. അങ്ങനെ കളിയുടെ സമസ്തമേഖലയേയും ട്രോളിയാണ് ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍, ട്രോള്‍ ഗ്രൂപ്പുകളില്‍ ആഘോഷിക്കുന്നത്.