മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ടെന്ന് വഖഫ് ട്രൈബ്യൂണൽ; കോഴിക്കോട് മാധ്യമങ്ങൾക്ക് വിലക്ക്

By Web Team  |  First Published Nov 22, 2024, 11:37 AM IST

മുനമ്പം കേസിൽ ഫറൂഖ് കോളേജ് മാനേജ്മെൻ്റിൻ്റെ അപ്പീൽ ഇന്ന് പരിഗണിക്കാൻ ഇരിക്കെ മാധ്യമങ്ങളെ വിലക്കി ജഡ്ജ് രാജൻ തട്ടിൽ


കോഴിക്കോട്: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക്. മുനമ്പം കേസിലെ കോടതി നടപടികൾ  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ജഡ്ജ് രാജൻ തട്ടിൽ വ്യക്തമാക്കി. മുനമ്പം കേസിൽ ഫറൂഖ് കോളേജ് മാനേജ്മെൻ്റിൻ്റെ അപ്പീൽ ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് മാധ്യമങ്ങളെ വിലക്കിക്കൊണ്ട് ട്രൈബ്യൂണൽ നിലപാടെടുത്തത്. പിന്നാലെ ഡിസംബർ ആറിന് പരിഗണിക്കാനായി ട്രൈബ്യൂണൽ കേസ് മാറ്റി. കേസിൽ കക്ഷിചേരാനായി വഖഫ് സംരക്ഷണ സമിതിയും സത്താർ സേഠിൻ്റെ കുടുംബവും ട്രൈബ്യൂണലിൽ എത്തിയിരുന്നു

വഖഫ് ബോര്‍ഡ്  2019ല്‍ ഫാറൂഖ് കോളജ് മാനേജ്മെന്‍റ് വില്‍പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വ്യക്തമാക്കി വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിരുന്നു.സബ് രജിസ്ട്രോര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ഈ രണ്ട് തീരുമാനങ്ങളും ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്മെന്‍റ് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. വില്‍പന നടത്തിയത് ദാനമായി കിട്ടിയ ഭൂമിയാണെന്നതാണ് ഫാറൂഖ് കോളജിന്‍റെ വാദം. ഫറൂഖ് കോളേജിനൊപ്പം മറ്റ് കക്ഷികളെ കൂടി കേട്ട ശേഷമാവും വഖഫ് ട്രൈബ്യൂണല്‍  തീരുമാനത്തിലെത്തുക.

Latest Videos

click me!