ഷാക്കിബ് മുതല്‍ മലിംഗ വരെ; ഇങ്ങനെയും ലോകകപ്പിന്‍റെ സ്റ്റാര്‍ ഇലവന്‍!

First Published | Jul 8, 2019, 10:53 AM IST

ലണ്ടന്‍: ഏകദിന ലോകകപ്പിലെ സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവുകയാണ്. അവസാന നാലിലെത്തിയ ടീമുകള്‍ മാത്രമല്ല ഇംഗ്ലീഷ് ലോകകപ്പിലെ ക്രിക്കറ്റ് ഓര്‍മ്മ. സെമി കാണാതെ പുറത്തായ ടീമുകളിലും മിന്നും പ്രകടനങ്ങള്‍ കൊണ്ട് അമ്പരപ്പിച്ച താരങ്ങളുണ്ട്. പുറത്തായ ടീമുകളിലെ മികച്ച താരങ്ങളെ ചേര്‍ത്ത് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഫോക്‌സ് സ്‌പോര്‍ട്‌സ്. 

1. ഇമാം ഉള്‍ ഹഖ്- പാക്കിസ്ഥാന്‍ ഓപ്പണര്‍ക്ക് ലോകകപ്പ് മോശമല്ലാത്ത ഓര്‍മ്മയായി. ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ താരം ലോകകപ്പില്‍ ആകെ 38.12 ശരാശരിയില്‍ 305 റണ്‍സെടുത്തു.
undefined
2. കുശാല്‍ പെരേര- ഈ ലോകകപ്പില്‍ ലങ്കയ്‌ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരങ്ങളിലൊരാളാണ് കുശാല്‍ പെരേര. ഏഴ് ഇന്നിംഗ്‌സുകളില്‍ മൂന്ന് തവണ 50+ നേടിയ താരം ആകെ 273 റണ്‍സ് നേടി.
undefined

Latest Videos


3. ഷാക്കിബ് അല്‍ ഹസന്‍- ലോകകപ്പിന്‍റെ താരങ്ങളിലൊരാള്‍ എന്നു വിളിക്കാവുന്നയാള്‍. രണ്ട് സെഞ്ചുറികളടക്കം 86.57 ശരാശരിയില്‍ അടിച്ചുകൂട്ടിയത് 606 റണ്‍സ്. ഒപ്പം 11 വിക്കറ്റും.
undefined
4. ബാബര്‍ അസം- ഒരു ലോകകപ്പില്‍ പാക്കിസ്ഥാനായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലെത്തി. ഈ ഇരുപത്തിനാലുകാരന്‍ 67.61 ശരാശരിയില്‍ അടിച്ചുകൂട്ടിയത് 474 റണ്‍സ്.
undefined
5. ഫാഫ് ഡുപ്ലസിസ്- ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി നായകന്‍ നേടിയത് 387 റണ്‍സ്. നാല് തവണ അമ്പതിലധികം സ്‌കോര്‍ ചെയ്യാനായി.
undefined
6. മുഷ്‌ഫിഖുര്‍ റഹീം- ഷാക്കിബ് കഴിഞ്ഞാല്‍ ബംഗ്ലാദേശിനായി മികച്ച പ്രകടനം പുറത്തെടുത്ത താരം. ഓസ്‌ട്രേലിയക്കെതിരെ 102 റണ്‍സ് നേടി. ലോകകപ്പില്‍ ആകെ 367 റണ്‍സ് സമ്പാദ്യം.
undefined
7. നിക്കോളാസ് പുരാന്‍- ക്രിസ് ഗെയ്‌ല്‍ അടക്കമുള്ള കൂറ്റനടിക്കാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നപ്പോള്‍ വിന്‍ഡീസിനായി ബാറ്റേന്തി 367 റണ്‍സാണ് ഈ മധ്യനിര താരം നേടിയത്.
undefined
8. മുസ്‌താഫിസുര്‍ റഹ്‌മാന്‍- ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒരാള്‍. വേഗതയില്‍ 100 ഏകദിന വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തിലെത്തി. ടൂര്‍ണമെന്‍റില്‍ ആകെ കൊയ്‌തത് 20 വിക്കറ്റ്.
undefined
9. മുഹമ്മദ് ആമിര്‍- ലോകകപ്പ് ടീമില്‍ അപ്രതീക്ഷിതമായി ഇടംപിടിച്ച താരം മികവ് കാട്ടി. ഓസ്‌ട്രേലിയക്കെതിരെ 30 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. ആകെ വിക്കറ്റ് നേട്ടം 17.
undefined
10. ലസിത് മലിംഗ- 'ക്ലാസ് ഈസ് പെര്‍മനന്‍റ്' എന്ന തെളിയിച്ച വെറ്ററന്‍ താരം. ലോകകപ്പില്‍ ശ്രീലങ്ക മൂന്ന് ജയങ്ങള്‍ നേടിയപ്പോള്‍ നിര്‍ണായകമായി. 13 വിക്കറ്റുമായി മലിംഗ 35-ാം വയസില്‍ മോശമാക്കിയില്ല.
undefined
11. ഷാഹീന്‍ അഫ്രിദി- ലോകകപ്പില്‍ അഞ്ച് വിക്കറ്റ് നേടിയ പ്രായം കുറഞ്ഞ താരം. ലോകകപ്പ് ചരിത്രത്തിലെ ഒരു പാക് താരത്തിന്‍റെ മികച്ച ബൗളിംഗ് പ്രകടനം(6-35). ടൂര്‍ണമെന്‍റിലാകെ 16 വിക്കറ്റ് നേടി.
undefined
click me!