ലോകകപ്പില്‍ നീന്തലോ വള്ളംകളിയോ നടത്താമെന്ന് ആരാധകര്‍';ട്രോളുകള്‍ കാണാം

First Published | Jun 13, 2019, 4:30 PM IST

നോട്ടിംഗ്‌ഹാം: ലോകകപ്പ് ക്രിക്കറ്റ് ആവേശം മഴയില്‍ തണുക്കുകയാണ്. ഇതിനകം നാല് മത്സരങ്ങളാണ് മഴമൂലം ഉപേക്ഷിച്ചത്. മിക്ക മത്സരങ്ങളും നടന്നത് മഴ ഭീതിയിലാണ്. ഇന്ത്യന്‍ ടീമിന്‍റെ ഉള്‍പ്പെടെ പരിശീലനം പലപ്പൊഴും മുടങ്ങി. മഴ ലോകകപ്പ് തടസപ്പെടുത്തിയതോടെ ഐസിസിയെ ട്രോളുകയാണ് ആരാധകര്‍. 

മഴ രസംകൊല്ലിയായിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇതിനകം നാല് മത്സരങ്ങളാണ് ഉപേക്ഷിച്ചത്.
undefined
ഇത്തവണ ബ്രിസ്റ്റോളിൽ മാത്രം രണ്ടുകളി മഴ കൊണ്ടുപോയി. ഇതോടെ മഴമൂലം ഏറ്റവും കൂടുതൽ മത്സരം ഉപേക്ഷിച്ച ലോകകപ്പെന്ന നാണക്കേടിന്‍റെ റെക്കോർഡും പിറന്നുകഴിഞ്ഞു.
undefined

Latest Videos


ബംഗ്ലാദേശ്- ശ്രീലങ്ക മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചതിന് പിന്നാലെ ബംഗ്ലാ പരിശീലകന്‍ സ്റ്റീവ് റോഡ്‌സ് റിസര്‍വ് ദിനങ്ങള്‍ വേണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
undefined
റിസർവ് ദിനം നടപ്പാക്കുക പ്രായോഗികമല്ല. ലോകകപ്പിന്‍റെ ദൈർഘ്യം ക്രമാതീതമായി നീണ്ടുപോകുമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.
undefined
റിസർവ് ദിനത്തിൽ മഴ പെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നുമാണ് ഐ സി സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡേവ് റിച്ചാർഡ്‌സന്‍റെ ചോദ്യം.
undefined
എന്നാല്‍ മത്സരങ്ങള്‍ തടസപ്പെടുന്നത് ആരാധകരെ നിരാശരാക്കുകയാണ്. ലോകകപ്പില്‍ റണ്‍മഴ പ്രതീക്ഷിച്ചപ്പോഴാണ് പെരുമഴ എത്തിയത്.
undefined
ലോകകപ്പ് ബഹിഷ്‌കരിക്കണം എന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ലോകകപ്പിനായി കാത്തിരുന്ന ആരാധകരുടെ ക്ഷമ നശിച്ചെന്ന് ചുരുക്കം.
undefined
നോട്ടിംഗ്‌ഹാമില്‍ ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരവും മഴമൂലം ഉപേക്ഷിച്ചു. ടോസ് ഇടാന്‍ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.
undefined
ലോകകപ്പില്‍ മേഘങ്ങളും സൂര്യനും തമ്മിലാണ് മത്സരം എന്ന് പറയുന്ന ആരാധകരെ കുറ്റം പറയാനാവില്ല. ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരം നടക്കേണ്ടിയിരുന്ന നോട്ടിംഗ്‌ഹാമിലും ഇതാണ് സ്ഥിതി.
undefined
click me!