വിക്കറ്റെടുത്താല്‍ താഹിറിനെ പിടിച്ചാല്‍ കിട്ടില്ല! തെളിവുണ്ട്

First Published | May 30, 2019, 7:56 PM IST

ഓവല്‍: വിക്കറ്റ് വീഴ്‌ത്തിക്കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ ഇമ്രാന്‍ താഹിറിനെ സ്റ്റേഡിയത്തിലെ ക്യാമറകള്‍ക്ക് ഒപ്പിയെടുക്കാന്‍ പ്രയാസമാണ്. വിക്കറ്റെടുത്ത ആവേശത്തില്‍ കൈകള്‍‍ വിടര്‍ത്തി ഗാലറിക്ക് അരികിലേക്ക് ഇമ്രാന്‍ താഹിര്‍ ഓടിക്കളയും. ഈ ഓട്ടം കണ്ട് താഹിറിനെ ക്രിക്കറ്റിലെ ബോള്‍ട്ട് എന്ന് വിളിച്ചവരേറെ. ലോകകപ്പില്‍ ഇംഗ്ലണ്ടിന് എതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയതോടെ താഹിറിന്‍റെ ഓട്ടത്തിന് ഓവല്‍ ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷിയായി.

ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി ബൗളിംഗ് ആക്രമണം തുടങ്ങിയത് ഇമ്രാന്‍ താഹിര്‍. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വെടിക്കെട്ട് വീരന്‍ ജോണി ബെയര്‍‌സ്റ്റോ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ കൈകളില്‍. അവിടുന്ന് തുടങ്ങിയതാണ് താഹിറിന്‍റെ ഓട്ടം.
undefined
പതിവുപോലെ സഹതാരങ്ങള്‍ക്ക് പിടികൊടുക്കാതെ താഹിര്‍ പറന്നു. ഓവല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ താഹിറിന്‍റെ ഓട്ടം കണ്ട് ആരാധകര്‍ക്കും സന്തോഷമടക്കാനായില്ല.
undefined

Latest Videos


താഹിറിന്‍റെ രണ്ടാം വിക്കറ്റിനും അല്‍പം മധുരം കൂടുതലുണ്ടായിരുന്നു. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട് കുതിച്ചിരുന്ന നായകന്‍ ഓയിന്‍ മോര്‍ഗനെയാണ് 57ല്‍ നില്‍ക്കേ താഹിര്‍ പുറത്താക്കിയത്. അതും മര്‍ക്രമിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍. പിന്നെ പറയണോ, വീണ്ടും ഓട്ടത്തോട് ഓട്ടം.
undefined
സഹതാരങ്ങള്‍ അടുത്തേക്ക് വരാന്‍ ശ്രമിച്ചെങ്കിലും താഹിര്‍ ഓടിക്കൊണ്ടേയിരുന്നു. ആ പറക്കും താഹിറിനെ കാണാനും നല്ല ചന്തം.
undefined
ഓടിയോടി ഒടുവില്‍ നായകന്‍ ഫാഫ് ഡു പ്ലസിസിന്‍റെ അടുത്ത് താഹിര്‍ മാരത്തണ്‍ അവസാനിപ്പിച്ചു. അങ്ങനെ രണ്ട് ഓട്ടവും ആരാധക മനസിലും ഓവലിലും വൈറല്‍.
undefined
click me!