ധോണിക്കാലം ഇനിയില്ല; കോലിയോട് ശാസ്ത്രി പറഞ്ഞതെന്താകും? മറ്റ് രാജ്യങ്ങളിലെ കളിക്കാരുടെ ചിന്ത എന്ത്? ട്രോൾ കാഴ്ച
First Published | Aug 16, 2020, 10:33 PM ISTഅന്താരാഷ്ട്ര ക്രിക്കറ്റിനോട് മഹേന്ദ്രസിംഗ് ധോണി വിരമിച്ചതിന്‍റെ വേദനയിലാണ് കളിയാരാധകര്‍. ട്രോളന്മാരുടെ അവസ്ഥയും മറിച്ചല്ല. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടചൊല്ലിയ ധോണി, കഴിഞ്ഞ 16 കൊല്ലക്കാലം തീര്‍ത്ത വിസ്മയത്തെക്കുറിച്ച് തന്നെയാണ് ട്രോളുകളേറെയും. ധോണി വിരമിക്കുമ്പോൾ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി നായകന്‍ വിരാട് കോലിയോട് എന്താകും പറയുകയെന്നതും മറ്റ് രാജ്യത്തെ കളിക്കാർ എന്താകും ചിന്തിക്കുകയെന്നതും ട്രോളന്മാരുടെ ഭാവനയില്‍ വിരിയുന്നുണ്ട്.
ബാറ്റ് ചെയ്യുമ്പോൾ രണ്ടും മൂന്നും റണ്‍സൊക്കെ ഓടിയെടുക്കാൻ തോന്നുമെങ്കിലും മറുവശത്ത് ധോണിയില്ലെന്ന് ഓര്‍ക്കണമെന്ന ഉപദേശമാകും ശാസ്ത്രി നൽകുന്നതെന്നാണ് ട്രോളന്മാർ പറയുന്നത്. ധോണി വിക്കറ്റിന് പിന്നിലില്ലാത്ത സ്ഥിതിക്ക് ക്രീസിന് പുറത്തിറങ്ങി ധൈര്യമായി അടിക്കാല്ലോ എന്നാകും മറ്റ് രാജ്യങ്ങളിലെ കളിക്കാർ ചിന്തിക്കുകയെന്നും തമാശ രൂപേണ ട്രോളന്മാർ പറഞ്ഞുവയ്ക്കുന്നുണ്ട്.
ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ട്രോൾ കാഴ്ച ചുവടെ