ട്വന്‍റി 20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ 15 അംഗ സ്ക്വാഡിന്‍റെ വൈസ് ക്യാപ്റ്റനാണ് ഹാര്‍ദിക് പാണ്ഡ്യ. സെലക്ഷന്‍ കമ്മിയില്‍ പാണ്ഡ്യയെ ചൊല്ലി പൊരിഞ്ഞ ചര്‍ച്ച തന്നെ നടന്നു.
സെലക്ഷന്‍ യോഗത്തില്‍ കൂടുതല്‍ നേരം ചര്‍ച്ച നടന്നത് ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ താരം ഒട്ടും ഫോമിലല്ല എന്നതാണ് ഇതിന് കാരണം.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദിക് പാണ്ഡ്യക്ക് 10 മത്സരങ്ങളില്‍ 197 റണ്‍സും ആറ് വിക്കറ്റും മാത്രമേയുള്ളൂ. പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ 10ല്‍ മൂന്ന് ജയം മാത്രമുള്ള മുംബൈ ഒന്‍പതാം സ്ഥാനത്താണ് നിലവില്‍.
നിലവിലെ ഫോം സംബന്ധിച്ച കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ടീമിന്‍റെ ബാലന്‍സ് കണക്കാക്കി പാണ്ഡ്യക്ക് സെലക്ടര്‍മാര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അവസരം കൊടുത്തു.
എന്നാല്‍ ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ അവസാന നിമിഷം മാത്രം ടി20 ലോകകപ്പ് സ്ക്വാഡിലെത്തിയ പാണ്ഡ്യയെ ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കി എന്നതാണ് ഏറ്റവും കൗതുകകരം. ഇത് വിമര്‍ശനത്തിന് വഴിവെച്ചേക്കും.
ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സ് കിതയ്ക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി വലിയ വിമര്‍ശനം നേരിടുന്നത് സെലക്ഷന്‍ യോഗത്തില്‍ പരിഗണനാവിഷയമായില്ല എന്ന് അനുമാനിക്കാം.
ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍.