യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച യാത്രാനുഭവം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദുബൈ: ദുബൈയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. വിമാനം ഇറങ്ങി ലഗേജിനായി കാത്തിരിക്കേണ്ട, അതിവേഗം ലഭ്യമാക്കാന്‍ പദ്ധിതകൾ.
ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ തന്നെ ലഗേജും ടെര്‍മിനലില്‍ തയ്യാറാകും. അല്ലെങ്കില്‍ അവരുടെ ലഗേജുകള്‍ വീടുകളിലോ താമസിക്കുന്ന ഹോട്ടലിലോ നേരിട്ട് എത്തിച്ച് കൊടുക്കാനുള്ള സംവിധാനവുമൊരുക്കുമെന്ന് എയര്‍ സര്‍വീസ് ദാതാക്കളായ ഡിനാറ്റ സിഇഒ സ്റ്റീവ് അല്ലന്‍ പറഞ്ഞു.
undefined
Read Also - റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപ; യുഎഇ ദിര്‍ഹത്തിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി
തങ്ങളാല്‍ കഴിയുന്ന ഏറ്റവും മികച്ച യാത്രാനുഭവം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ, ക്യൂ ഇല്ലാത്ത, പേപ്പറിന് പകരം ബയോമെട്രിക്സ് ഉപയോഗപ്പെടുത്തിയുള്ള വളരെ എളുപ്പവും തടസ്സരഹിതവുമായ യാത്ര വിമാനത്താവളത്തില്‍ ഒരുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റ്സ് ഗ്രൂപ്പിന്‍റെ ഭാഗമായ ഡിനാറ്റയാണ് ദുബൈ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളുടെ ഏക വിമാന സര്‍വീസ് ദാതാവാണ് ഡിനാറ്റ.
35 ബില്യണ്‍ ഡോളറിന്‍റെ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ വിമാനം ഇറങ്ങിയാൽ കാത്തിരിക്കാതെ തന്നെ ലഗേജ് ലഭ്യമാക്കുകയോ അല്ലെങ്കില്‍ വീടുകളിലേക്കോ ഹോട്ടലിലേക്കോ അയയ്ക്കുകയോ ചെയ്യുന്ന സംവിധാനമാണ് യാത്രക്കാര്‍ക്കായി ഒരുക്കുക.