സൈക്കോളജിക്കല്‍ മൂവ്; ഇന്ത്യക്കെതിരെ ഒരുമുഴം മുമ്പേ ഇലവന്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍, വിയര്‍ക്കും

First Published | Sep 1, 2023, 10:35 PM IST

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ മത്സരത്തിന് ഒരു ദിവസം മുമ്പേ പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ടീം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയിരിക്കുന്നത് ശക്തമായ മുന്നറിയിപ്പ്. സൂപ്പര്‍ താരങ്ങളെല്ലാം ടീമില്‍. പാകിസ്ഥാന്‍റേത് സൈക്കോളജിക്കല്‍ നീക്കം എന്ന് വിലയിരുത്തല്‍. സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീലങ്കയിലെ കാന്‍ഡിയില്‍ ഇന്ത്യ- പാക് മത്സരം. 

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ആരാധകര്‍ കാത്തിരിക്കുന്ന ആവേശ മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സെപ്റ്റംബര്‍ രണ്ടിന് 

കഴിഞ്ഞ ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ- പാകിസ്ഥാന്‍ ടീമുകള്‍ മുഖാമുഖം ക്രിക്കറ്റ് മൈതാനത്ത് വരുന്നത് 

Latest Videos


ഏഷ്യാ കപ്പില്‍ മത്സരത്തിന് ഒരു ദിവസം മുമ്പേ പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ചാണ് പാകിസ്ഥാന്‍റെ തയ്യാറെടുപ്പും മുന്നറിയിപ്പും

നേപ്പാളിനെതിരായ ആദ്യ മത്സരം ജയിച്ച വിന്നിംഗ് ടീമിനെ നിലനിര്‍ത്താനാണ് നായകന്‍ ബാബര്‍ അസമിന്‍റെ തീരുമാനം
 

ബാബര്‍ അസമിന് പുറമെ ഷദാബ് ഖാന്‍, ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, സല്‍മാന്‍ അലി ആഗാ, ഇഫ്‌തീഖര്‍ അഹമ്മദ്...

മുഹമ്മദ് റിസ്‌വാന്‍(വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരാണ് പ്ലേയിംഗ് ഇലവനില്‍ 

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നേപ്പാളിന് എതിരായ കഴിഞ്ഞ മത്സരം പാകിസ്ഥാന്‍ 238 റണ്‍സിന് വിജയിച്ചിരുന്നു

343 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിനെ 23.4 ഓവറില്‍ 104 റണ്‍സില്‍ പാകിസ്ഥാന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു
 

ശനിയാഴ്‌ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം കാന്‍ഡിയിലെ പല്ലെക്കെലെ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നത് 

കാന്‍ഡിയില്‍ ശനിയാഴ്‌ച മഴ സാധ്യതയുണ്ടെങ്കിലും മത്സരത്തിന്‍റെ ആവേശം കുറയില്ല എന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളുടേയും ആരാധകര്‍

നേപ്പാളും ഇന്ത്യയും പാകിസ്ഥാനും വരുന്ന ഗ്രൂപ്പിലെ ചാമ്പ്യന്‍മാരെ തീരുമാനിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്

click me!