കൊവിഡ് 19; ദില്ലിയില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനം

First Published | Apr 20, 2021, 10:18 AM IST


രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലെത്തി. 10 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത്. ലോകത്ത് കൊവിഡ് വ്യാപനത്തില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ 1,53,14,714 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 1,80,550 പേര്‍ മരിച്ചപ്പോള്‍ 1,31,03,220 പേര്‍ക്ക് രോഗം ഭേദമായി. എങ്കിലും ഇപ്പോഴും ഇന്ത്യയില്‍ 20,30,944 പേരാണ് കൊവിഡ് 19 ന്‍റെ വിവിധ വകഭേദങ്ങള്‍ ബാധിച്ച് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. രണ്ട് ജനിതകമാറ്റം വന്ന രോഗാണുവിന് പിന്നാലെ മൂന്ന് ജനിതകമാറ്റം വന്ന വൈറസിന്‍റെ വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. രാജ്യത്ത് കഴിഞ്ഞ ആറ് ദിവസമായി 2 ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് രണ്ടേ മുക്കാൽ ലക്ഷം പിന്നിട്ടേക്കുമെന്നാണ് സൂചന. തുടർച്ചയായ രണ്ട് ദിവസം രണ്ടര ലക്ഷത്തിന് മുകളിലാണ് രോഗബാധിതർ. 18 വയസിന് മുകളിലുള്ളവർക്ക് അടുത്ത ഒന്ന് മുതൽ വാക്സിനേഷൻ തുടങ്ങാനിരിക്കേ വാക്സീൻ ഉത്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്കിനുമായി 7500 കോടി രൂപയുടെ സാമ്പത്തിക സഹായം കേന്ദ്രം അനുവദിച്ചു.  രാജ്യത്തെ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള ദില്ലിയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് നിന്ന് ഒരു വര്‍ഷത്തിനിടെ രണ്ടാം പലായനത്തിന് തയ്യാറെടുക്കുകയാണ് കുടിയേറ്റ തൊഴിലാളികളെന്നാണ് റിപ്പോര്‍ട്ട്.

ലോകമെങ്ങും പടര്‍ന്ന് പിടിച്ച കൊവിഡ് രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 നാണ് രാജ്യം ആദ്യമായി ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് പോയത്.
undefined
ഇതിന് ശേഷം രാജ്യം കണ്ടത് ഏറ്റവും വലിയ പാലായനങ്ങളിലൊന്നായിരുന്നു. ഏതാണ്ട് അതേ അവസ്ഥയിലേക്കാണോ ദില്ലി വീണ്ടും നീങ്ങുന്നതെന്ന് തോന്നും ഇന്നലെ രാവിലെ മുതല്‍ ദില്ലി അതിര്‍ത്തികളിലെ ബസ് ടെര്‍മിനലുകലെ കാഴ്ച കണ്ടാല്‍.
undefined

Latest Videos


undefined
ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കുടുംബങ്ങളോടൊപ്പം ഗ്രാമങ്ങളിലേക്കുള്ള ബസ് പിടിക്കാനായി എത്തുകയായിരുന്നു. അര്‍ദ്ധരാത്രിയിലും തൊഴിലാളികള്‍ ബസ് ടര്‍മിനലുകളിലേക്ക് എത്തിക്കൊണ്ടിരുന്നു.
undefined
കൊവിഡിനെക്കാള്‍ പട്ടിണി ഭയന്നാണ് തൊഴിലാളികള്‍ ദില്ലി വിടാന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 ആദ്യ ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പലായനങ്ങളിലൊന്നായിരുന്നു നടന്നത്.
undefined
undefined
അന്ന് കര്‍ണ്ണാടക, മഹാരാഷ്ട്ര, ദില്ലി സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ നടന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി.
undefined
ഈ യാത്രയില്‍ റെയില്‍വേ ട്രാക്കിന് സമീപം കിടന്നുറങ്ങവേയും റോഡിന്‍റെ ഫുട്പാത്തുകളില്‍ കിടന്നുറങ്ങവേയും ജീവന്‍ നഷ്ടമായത് നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്കാണ്.
undefined
undefined
സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏകോപനമില്ലായ്മയെ തുടര്‍ന്ന് പതിനായിരക്കണക്കിന് തൊഴിലാളികള്‍ ആഴ്ചകളോളും നടന്ന് വീടെത്തിയ കാഴ്ചകള്‍ക്ക്, വര്‍ഷമൊന്ന് തികയും മുന്നേ ഇന്ത്യ വീണ്ടുമൊരു പലായനത്തിന് സാക്ഷ്യം വഹിക്കുകയാണ്.
undefined
ഇന്നലെ ദില്ലിയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് കൂട്ടമായി മടങ്ങാനായി ബസ് ടെര്‍മിനലുകളിലേക്കെത്തിയത്.
undefined
undefined
ദില്ലി അതിര്‍ത്തികളിലെ അന്തര്‍ സംസ്ഥാന ബസ് ടര്‍മിനലുകളിലേക്ക് ആളുകള്‍ ഇന്നലെ മുഴുവനും കൂട്ടമായെത്തികയായിരുന്നു. പലരും കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് ബസ് ടര്‍മിനലുകളിലെത്തിയത്
undefined
നിലവില്‍ ദില്ലിയില്‍ നിന്ന് അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ലെങ്കിലും പെട്ടെന്ന് യാത്രാ നിയന്ത്രണം വന്നാല്‍ തിരിച്ച് പോകാന്‍ കഴിയില്ലെന്നതിനാലാണ് എത്രയും വേഗം ദില്ലി വിടാനായി തൊഴിലാളികള്‍ ഇപ്പോള്‍ കൂട്ടത്തോടെ എത്തുന്നത്.
undefined
undefined
ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ തങ്ങളുടെ തൊഴിലുകള്‍ നഷ്ടമാകുമെന്നും ഇത് പട്ടിണിയിലേക്ക് തള്ളിവിടുമെന്ന കണക്കുക്കൂട്ടലാണ് തൊഴിലാളികളെ സംസ്ഥാനം വിടാന്‍ പ്രയരിപ്പിക്കുന്നത്.
undefined
"കൊറോണ വന്ന് ചിലപ്പോള് ഞങ്ങള്‍ മരിക്കില്ലായിരിക്കും എന്നാല്‍ പട്ടിണി കിടന്ന് മരിക്കേണ്ടിവരും" എന്നായിരുന്നു ചില തൊഴിലാളികള്‍ പ്രതികരിച്ചത്.
undefined
undefined
ആദ്യ കൊവിഡ് പലായനക്കാലത്ത് നിരവധി തൊഴിലാളികള്‍ നടന്ന് പോകവേ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. നടന്ന് തളര്‍ന്ന് പെട്ടിയുടെ പുറത്ത് ഉറങ്ങി യാത്ര ചെയ്യുന്ന കുട്ടികളുടെ വീഡിയോകളും ഏറെ വേദനയാണ് ഉണ്ടാക്കിയത്.
undefined
ഇതിന് സമാനമായി വീണ്ടും സ്ഥിതി രൂക്ഷമാകുമോ എന്നാണ് ഇനി കാണേണ്ടത്. ദില്ലി സംസ്ഥാനത്ത് നിന്ന് കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പലായനമാരംഭിച്ചെങ്കിലും ഇവരെ സുരക്ഷിതരായി എത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളൊന്നും ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
undefined
എന്നാല്‍ ഇപ്പോള്‍ തന്നെ അതിവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദില്ലിയില്‍ നിന്ന് ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലേ ഗ്രാമങ്ങളിലേക്ക് ഇവരെത്തിചേര്‍ന്നാല്‍ അത് സൃഷ്ടിക്കുന്ന സാഹചര്യമെന്തെന്ന് മാത്രം അധികൃതര്‍ അന്വേഷിക്കുന്നില്ല.
undefined
ഇതിനിടെ തൊഴിലാളികള്‍ തിരികെ സ്വന്തം നാട്ടിലേക്ക് പോകാനുള്ള സാധ്യത മുന്നില്‍ കണ്ട് നടപടിയുമായി കയറ്റുമതി ഹബ്ബുകളും രംഗത്തെത്തി.
undefined
കയറ്റുമതിയില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാതാവുന്നത് പ്രവര്‍ത്തനം മന്ദഗതിയിലാക്കുമെന്ന ഭീതിയെ തുടര്‍ന്നാണ് ഫാക്ടറികള്‍ വിട്ട് പോകരുതെന്ന് തൊഴിലാളികള്‍ക്ക് അറിയിപ്പ് കൊടുത്തത്.
undefined
ടെക്‌സ്‌റ്റൈല്‍, ചെരിപ്പ്, ആഭരണ നിര്‍മ്മാണ മേഖലകളില്‍ കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് വലിയ തിരിച്ചടി നേരിട്ടതിന്‍റെ അനുഭവത്തിലാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം.
undefined
തിരുപ്പൂരിലും സൂറത്തിലും തുടങ്ങി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കയറ്റുമതിക്കാരുടെ അസോസിയേഷനുകളും മറ്റും തൊഴിലാളികളുടെ ഭീതിയകറ്റാനും അവരെ തൊഴില്‍ സ്ഥലത്ത് നിലനിര്‍ത്താനും ശ്രമം തുടങ്ങി.
undefined
ഐഐഎം ബെംഗളുരുവിന്‍റെ മെയ് മാസത്തിലെ റിപ്പോര്‍ട്ട് പ്രകാരം സൂറത്തില്‍ മാത്രം 42 ലക്ഷം അതിഥി തൊഴിലാളികളുണ്ട്. ഗുജറാത്തിലെ 33 ജില്ലകളില്‍ നിന്നുള്ളവരും മറ്റ് 21 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതിലുണ്ട്.
undefined
എന്നാല്‍ നാട്ടിലേക്ക് തിരികെ പോകാതിരിക്കുന്നവര്‍ക്ക് പ്രത്യേക ഇന്‍സെന്‍റീവുകളൊന്നും കമ്പനികള്‍ പ്രഖ്യാപിച്ചിട്ടില്ല. നാട്ടിലേക്ക് പോകാതിരിക്കുന്നത് ജീവനക്കാര്‍ക്കും കമ്പനികള്‍ക്കും വരുമാനം നേടാനുള്ള ആവശ്യമായതിനാലാണ് ഇതെന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം.
undefined
എന്നാല്‍, ഈ ദുരിത കാലത്തും തൊഴിലാളികളെ പിഴിഞ്ഞ് ഉത്പാദനം കൂട്ടി ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് കമ്പനികളുടെതെന്നും ആരോപണമുയര്‍ന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അടിസ്ഥാന തൊഴിലാളികള്‍ക്ക് സംഘടനകളോ മികച്ച തൊഴില്‍ സാഹചര്യമോ സാമ്പത്തിക ഭ്രദ്രതയോ ഇല്ല.
undefined
തൊഴിലാളികളുടെ ഈ അസംഘടിതാവസ്ഥയെ, ഇത്തരമൊരവസ്ഥയില്‍ പരമാവധി ചൂഷണം ചെയ്യാനുള്ള കമ്പനികളുടെ ശ്രമത്തെ പരാജയപ്പെടുത്തണമെന്നും അടിസ്ഥാന തൊഴിലാളികളുടെ ശമ്പളം, ആരോഗ്യം, താമസം, ഭക്ഷണം എന്നിവ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന ആവശ്യവും ഉയര്‍ന്നു.
undefined
undefined
click me!