ഗംഗയിലും യമുനയിലും മൃതദേഹങ്ങള്‍; പരസ്പരം പഴിചാരി സംസ്ഥാനങ്ങള്‍

First Published | May 13, 2021, 4:23 PM IST


ന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിശക്തമായി തുടരുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ നദികളായ ഗംഗയിലും യമുദയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയതായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സംഭവത്തെ കുറിച്ച ശക്തമായ അന്വേഷണം വേണമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ആവശ്യപ്പെട്ടിട്ടും പരസ്പരം ആരോപണങ്ങള്‍ ശക്തമാക്കുകയാണ് ഉത്തര്‍പ്രദേശും ബീഹാറും. അതിനിടെ ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടമായി കുഴിച്ചിട്ടതായി കണ്ടെത്തി. കൊവിഡ് രോഗാണുബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതില്‍ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കവേയാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കൂട്ടമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ആയിരത്തോളം മൃതദേഹങ്ങള്‍ ഗംഗാതീരത്ത് ചിതകൂട്ടി സംസ്കരിക്കുമ്പോഴാണ് നദിയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നൂറിലേറെ മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകി നടക്കുന്നതായി ബിബിസി അടക്കമുള്ള വിദേശമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഗംഗാ നദിക്കരയില്‍ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയെന്ന് ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു. എന്നാല്‍ എത്ര മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കുഴിച്ചിട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തിയില്ല.
undefined
ഉന്നവിലൂടെ ഒഴുകുന്ന ഗംഗാ നദിയുടെ തീരത്തിന് കുറച്ച് അകലെയായി മണലില്‍ കുഴിച്ചിട്ട നിലയില്‍ പത്തോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും.
undefined

Latest Videos


മൃതദേഹങ്ങള്‍ ആരാണ്, ഇവിടെ മണലില്‍ കുഴിച്ചിട്ടതെന്നതെന്നത് സംബന്ധിച്ച് ഉന്നതതല അന്വേഷണവും ജില്ലാ ഭരണ കൂടം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരും ഇത് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുന്നുണ്ട്.
undefined
കഴിഞ്ഞ ദിവസങ്ങളില്‍, ഉത്തര്‍പ്രദേശില്‍ നിന്ന് ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴിക്കിവിടുന്നു എന്ന ആരോപണവുമായി ബീഹാര്‍ രംഗത്തെത്തിയിരുന്നു. ഇത് പിന്നീട് ഉത്തര്‍പ്രദേശിനും ബീഹാറിനുമിടയില്‍ വലിയ തര്‍ക്കമായി തീര്‍ന്നു.
undefined
കഴിഞ്ഞ ദിവസം ബക്സറില്‍ നിന്നും ജില്ലാ മജിസ്ട്രേറ്റ് ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതിന് ഉത്തരവാദി ഉത്തര്‍പ്രദേശാണെന്ന് ആരോപിച്ചിരുന്നു. എന്നാല്‍, ഉത്തര്‍പ്രദേശ് എഡിജിപി, മൃതദേഹങ്ങളുടെ ഉത്തരവാദിത്വം ബീഹാറിനാണെന്ന് ആരോപിച്ചു.
undefined
ഗംഗാ നദിയുടെ തീരത്ത് ബല്ലിയ-ബക്സാർ പാലത്തിന് കീഴിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തി സംസ്കരിച്ചെന്നും ബല്ലിയ ജില്ലാ മജിസ്ട്രേറ്റ് അദിതി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതിനെ തുര്‍ന്ന് ഇരുസംസ്ഥാനങ്ങളോടും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇത് സംബന്ധിച്ച് ഒരു ഉന്നതതല അന്വേഷണത്തിനും ഇരുസംസ്ഥാനങ്ങളും തുടങ്ങിയിട്ടില്ല.
undefined
ഇതിനിടെയാണ് ഉന്നാവില്‍ നിന്നും മണലില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കൊവിഡ് മരണവുമായി ബന്ധപ്പെട്ട് അടക്കിയതാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.
undefined
സംഭവത്തെ കുറിച്ച് അന്വേഷിക്കും എന്ന് മാത്രമാണ് ജില്ലാ മജിസ്ട്രേറ്റ് പറയുന്നത്. ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗാണുവിന്‍റെ രണ്ടാം തരംഗം തീവ്രമായ സമയത്ത് വിശാലമായ മൈതാനങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
undefined
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കര്‍ശനനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. അതിനിടെയിലാണ് മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
undefined
സംഭവം വിവാദമായതിനെ തുര്‍ന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ബീഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളോട് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
undefined
ബീഹാറിലെ ബക്സറിലായിരുന്നു ഇത്തരത്തില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായി കണ്ടെത്തിയത്. ബക്സര്‍ ജില്ലയില്‍ നിന്ന് മാത്രം ഇത്തരത്തില്‍ 71 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചിരുന്നു.
undefined
ഒരു കുട്ടിയുടെ മൃതദേഹം ഉൾപ്പെടെ നിരവധി മൃതദേഹങ്ങൾ ഗംഗാ നദിയിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയെന്നും ജില്ലയിലെ മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിയുന്നില്ലെന്ന് ഉറപ്പുവരുത്താൻ കര്‍ശന പരിശോധന നടത്തുന്നുണ്ടെന്നും പട്ന ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ചന്ദ്രശേഖർ സിംഗും അറിയിച്ചു.
undefined
തൊട്ട് പുറകെ ബീഹാറിന് വടക്ക് കിടക്കുന്ന ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയില്‍ നിന്ന് 26 മൃതദേഹഹങ്ങളും കണ്ടെത്തി. ഇതോടെ രണ്ട് ജില്ലകളില്‍ നിന്നായി 97 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ ബീഹാറിലാണ്. അതിനാല്‍ ഇത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്നും ബീഹാര്‍ സര്‍ക്കാറാണ് ഈ വിഷയം പരിശോധിക്കേണ്ടതെന്നുമാണ്. എന്നാല്‍, മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴുകിവരുന്നതാണെന്നും അതിനാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറാണ് സംഭവത്തിന് ഉത്തരവാദികളെന്നാണ് ബീഹാറിന്‍റെ വാദം.
undefined
ഇരുസംസ്ഥാനങ്ങളിലും 'ജനസമാധി' എന്ന ഒരു ആചാരം ചില ഹിന്ദു സമൂഹങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു. നേരത്തെ വാരണാസിയിലും അലഹബാദിലും ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
undefined
എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇത്തരത്തിലുള്ളവയല്ലെന്നും ഇവ കൊവിഡ് രോഗാണുബാധമൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാതെ ഗംഗയില്‍ ഉപേക്ഷിക്കുന്നതാണെന്നുമാണ് ഇപ്പോഴത്തെ പ്രധാന വിവാദം. മൃതദേഹങ്ങളുടെ സാമ്പിള്‍ പരിശോധനയ്ക്ക് ശേഷമേ അവ കൊവിഡ് ബാധിച്ച് മരിച്ചവരുടെത് തന്നെയാണോയെന്ന് ഉറപ്പിക്കാന്‍ കഴിയൂ.
undefined
ഇതിനിടെ ഹാമിർപൂർ ജില്ലയില്‍ യമുന നദിയിൽ ചില മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. പ്രദേശത്തേക്ക് കാൺപൂർ ഔട്ടർ ജില്ലയിൽ നിന്ന് ഒരു ട്രാക്ടറിൽ മൃതദേഹങ്ങൾ കൊണ്ടുവന്നതായും അന്ത്യകർമങ്ങൾ നടത്തിയതായും കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തേക്ക് പൊലീസ് ഉദ്യോഗസ്ഥരെ അയച്ചതായി എ.എസ്.പി അനൂപ് കുമാർ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!