ഉത്തരം: പി വത്സല
2021 ലെ എഴുത്തച്ഛന്‍ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഉത്തരം: ബെന്യാമിൻ
മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലാണ് നാല്‍പത്തിയഞ്ചാം വയലാര്‍ പുരസ്‌കാരം എഴുത്തുകാരന് നേടിക്കൊടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശില്പവുമാണ് അവാർഡ്.
ഉത്തരം: ഗീതാജ്ഞലി ശ്രീ
ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പ്രൈസ്. ഹിന്ദിയില്‍ നിന്നുള്ള പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാന്‍ഡ് എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ഡെയ്‌സി റോക്ക് വെല്‍ ആണ് പുസ്തകം പരിഭാഷ ചെയ്തത്.
ഉത്തരം: പ്രൊഫ. എസ് ശിവദാസ്
ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യപുരസ്‌കാരമായ പരാഗ് ബിഗ് ലിറ്റില്‍ ബുക്ക് പ്രൈസ് പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ. എസ്.ശിവദാസിന് ലഭിച്ചു. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. ഓരോ വര്‍ഷവും ഓരോ ഭാരതീയ ഭാഷകള്‍ക്കാണ് അവാര്‍ഡ്. ഇത്തവണ മലയാളത്തിനായിരുന്നു സമ്മാനം. 439 എന്‍ട്രികളില്‍ നിന്നുമാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്.
ഉത്തരം: സുഭാഷ് ചന്ദ്രൻ
സുഭാഷ് ചന്ദ്രന്റെ നോവലായ സമുദ്രശിലക്കാണ് മലയാറ്റൂർ ഫൗണ്ടേഷൻ പ്രഥമ പുരസ്കാരം ലഭിച്ചത്. 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.
ഉത്തരം: അബ്ദുൽ റസാഖ് ഗൂർണ
ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് (Nobel Prize) ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാക്ക് ഗുർന അർഹനായതായി സ്വീഡിഷ് അക്കാഡമി അറിയിച്ചു. കോളനിവത്കരണത്തിന്റെ ജനങ്ങളിൽ ഏൽപ്പിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചും ഭൂഖണ്ഡങ്ങളിലെയും സംസ്ക്കാരങ്ങളിലെയും വ്യത്യാസങ്ങൾക്കിടയിൽപെട്ട് ഉഴലുന്ന അഭയാർഥികളുടെ ജീവിതത്തിന്റെ നേർസാക്ഷ്യം വരച്ച് കാട്ടിയതിനാണ് ഗുർണയ്ക്ക് പുരസ്ക്കാരം ലഭിച്ചത്.
ഉത്തരം: ടി പത്മനാഭൻ
മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയാണ് പുരസ്‌കാരം നല്‍കുന്നത്.
ഉത്തരം: ആലപ്പി രംഗനാഥ്
കേരള സര്‍ക്കാരിന്റെ 2022-ലെ ഹരിവരാസനം പുരസ്കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അര്‍ഹനായി. രു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഉത്തരം: ഡോ. എം ലീലാവതി
ഭാരത സർക്കാർ നൽകിവരുന്ന ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതിയാണ് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ഫെല്ലോഷിപ്പ് നൽകിവരുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയാണ് ഫെല്ലോഷിപ്പ് നൽകുന്നത്. മലയാള സാഹിത്യ നിരൂപണ മേഖലയിലെ പ്രധാനപ്പെട്ട സ്ത്രീസാന്നിധ്യമാണ് ഡോ. എം. ലീലാവതി.
ഉത്തരം: ഹൃദയരാഗങ്ങൾ
ജോർജ്ജ് ഓണക്കൂറിന്റെ ആത്മകഥയായ ഹൃദയരാഗങ്ങൾക്കാണ് 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.