Kerala PSC : ഈ ചോദ്യോത്തരങ്ങൾ മറക്കാതെ പഠിച്ചോളൂ, ഈ വർഷത്തെ പ്രധാനപ്പെട്ട സംഭവങ്ങളാണിവ!

First Published | Aug 2, 2022, 10:55 AM IST

ഏറ്റവും പുതിയ സംഭവങ്ങളും പുരസ്കാരങ്ങളും  നിയമനങ്ങളുമൊക്കെയാണ് മത്സര പരീക്ഷകളിലെ ആനുകാലിക വിഷയത്തിലെ ചോദ്യങ്ങൾക്ക് അടിസ്ഥാനം. ഈ ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ മുന്നൊരുക്കങ്ങൾ അത്യാവശ്യമാണ്. ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുന്നു. 

ഉത്തരം : ശ്രീലങ്ക
2022 ൽ രൂപപ്പെട്ട ആദ്യത്തെ ചുഴലിക്കാറ്റാണ് അസാനി. ഉ​ഗ്രമായ കോപം എന്നാണ് അസാനി എന്ന വാക്കിന്റെ അർത്ഥം. ബം​ഗാൾ ഉൾക്കടലിലാണ് അസാനി ചുഴലിക്കാറ്റ് രൂപം കൊണ്ടത്. ബം​ഗ്ലാദേശ് ആണ് നിസർ​ഗ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം.

ഉത്തരം : മട്ടന്നൂർ ശങ്കരൻകുട്ടി
കരിവെള്ളൂർ മുരളിയാണ് കേരള സം​ഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. കേരള സം​ഗീത നാടക അക്കാദമിയുടെ പ്രസിദ്ധീകരണത്തിന്റെ പേരാണ് കേളി. 1958 ഏപ്രിൽ 6നാണ് കേരള സം​ഗീത നാടക അക്കാദമി സ്ഥാപിതമായത്. 

Latest Videos


ഉത്തരം : തൃശൂർ
യുനെസ്കോയുടെ ആ​ഗോള വിജ്ഞാന ന​ഗരത്തിൽ ഇടംപിടിച്ച കേരളത്തിലെ പ്രദേശലും തൃശൂരാണ്. കേരളത്തിലെ ഏക മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നതും തൃശൂരാണ്. 

ഉത്തരം : മേരി കോം
അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. 2020ലാണ് മേരി കോമിന് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചത്. 2013 ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. 2009 ൽ ഖേൽരത്ന പുരസ്കാരവും ലഭിച്ചു. 2014 ഏഷ്യൻ ​ഗെയിംസിലും 2018 കോമൺവെവൽത്ത് ​ഗെയിംസിലും സ്വർണം നേടിയ ആദ്യ വനിത ബോക്സിം​ഗ് താരം കൂടിയാണ് മേരി കോം. 

ഉത്തരം : 87

199 പാസ്‌പോർട്ടുകള്‍ അടങ്ങുന്ന പട്ടികയിൽ 87-ാം സ്ഥാനത്താണ് ഇന്ത്യ.  ജപ്പാന്‍റെ പാസ്പോര്‍ട്ടിനാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന ബഹുമതിയുള്ളത്.  ജാപ്പനീസ് പാസ്‌പോർട്ട് ഉടമകൾക്ക് 193 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര നടത്താം.

ഉത്തരം : ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് മെ​ഗാ സീ ഫുഡ് പാർക്ക് നിലവിൽ വരുന്നത്. ഗോഡൗണ്‍, കോള്‍ഡ് സ്‌റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിങ് സെന്റര്‍, പാര്‍ക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റോഡ്, വ്യവസായികള്‍ക്ക് വാടകയ്ക്ക് എടുക്കാവുന്ന കെട്ടിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഉത്തരം :  നിരുപമ രാജേന്ദ്രൻ
ലണ്ടനില്‍ സൗണ്ട് എഡിറ്ററായി ജോലി ചെയ്യുകയാണ് നിരുപമ. അതിനിടെയാണ് ഡോക്യുമെന്ററി ചെയ്യാന്‍ അവസരം ലഭിച്ചത്.

ഉത്തരം : ജെയിംസ് വെബ്ബ്

ബഹിരാകാശ ടെലിസ്‌കോപ്പായ ജെയിംസ് വെബ്ബ് പകര്‍ത്തിയ കൂടുതല്‍ പ്രപഞ്ച ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. 460 കോടി വര്‍ഷം വരെ പഴക്കമുള്ള നക്ഷത്രസമൂഹങ്ങളുടെയടക്കം ചിത്രങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ചിത്രമാണ് എസ്എംസിഎസ് 0723 എന്ന ചിത്രം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് പുറത്തുവിട്ടത്. 

ഉത്തരം :  ജഗ്ദീപ് ധൻകർ
2019 ജുലായ് 30 മുതല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറാണ് ജഗ്ദീപ് ധന്‍കര്‍. അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയ്ക്കുള്ള പരിചയ സമ്പത്തുമായാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നത്.

ഉത്തരം : ദൈവത്തിന്റെ അവകാശികൾ
പത്രമാധ്യമങ്ങളില്‍ പ്രേംകുമാര്‍ എഴുതിയ തിരഞ്ഞെടുത്ത 22 ലേഖനങ്ങളുടെ സമാഹാരമാണ് 'ദൈവത്തിന്റെ അവകാശികള്‍'. കവി മധുസൂദനൻ നായരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. 

click me!