നാവികസേനയിലെ കപ്പലിനെ ഒരു ജീവനുള്ള വസ്തുവായാണ് യുദ്ധവീരന്മാര്‍ കണക്കാക്കുന്നത്. അതിനാല്‍ തന്നെ യുദ്ധക്കപ്പലുകളുടെ ഡീകമ്മീഷൻ വളരെ ഔപചാരികമാണെങ്കിലും കപ്പലിലെ നാവീകര്‍ക്കും പ്രത്യേകിച്ച് നാവികസേനയ്ക്കും അത് അത്രയേറെ വൈകാരികവുമായ ഒരു ചടങ്ങാണ്.
1999-ലെ കാർഗിൽ യുദ്ധസമയത്ത് ഓപ്പറേഷൻ തൽവാർ, 2001-ൽ ഒ.പി. പരാക്രം, 2017-ലെ ഉറി ആക്രമണത്തിന് ശേഷമുള്ള ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയുടെ ഉയർന്ന സുരക്ഷാ സാഹചര്യങ്ങളിൽ ഈ കപ്പലുകൾ വിന്യസിക്കപ്പെട്ടിരുന്നു.വീർ ക്ലാസ് മിസൈൽ കോർവെറ്റിലെ നാലാമനായ നിഷാങ്ക്, 1971ലെ യുദ്ധത്തിലെ വീരകൃത്യങ്ങൾക്ക് പേരുകേട്ട കില്ലർ സ്ക്വാഡ്രണിന്‍റെ അവിഭാജ്യ ഘടകമായിരുന്നു.
അനുയോജ്യമായ ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് യുദ്ധത്തിന്‍റെ സ്മാരകമായി ഐഎന്‍എസ് നിഷാങ്കിനെ പ്രദർശിപ്പിക്കാനാണ് നാവിക സേനയുടെ തീരുമാനം. 1989 സെപ്റ്റംബർ 12-നാണ് ഐഎൻഎസ് നിഷാങ്ക് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്. നാവികസേനയുടെ കപ്പൽ കിഴക്കും പടിഞ്ഞാറും കടൽത്തീരത്തും സേവനം നടത്തിയെന്ന ബഹുമതിയും നിഷാങ്കിനുണ്ട്.
അനുയോജ്യമായ ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് യുദ്ധത്തിന്‍റെ സ്മാരകമായി ഐഎന്‍എസ് നിഷാങ്കിനെ പ്രദർശിപ്പിക്കാനാണ് നാവിക സേനയുടെ തീരുമാനം. 1989 സെപ്റ്റംബർ 12-നാണ് ഐഎൻഎസ് നിഷാങ്ക് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്.
56 മീറ്റർ , 10.5 മീറ്റർ ബീം, 2.5 മീറ്റർ ഡ്രാഫ്റ്റ് എന്നിവയുള്ള വീർ ക്ലാസ് കോർവെറ്റ് കപ്പലാണ് നിഷാങ്ക്. ഐഎന്‍എസ് നിഷാങ്കിന് 32 നോട്ട് (മണിക്കൂറിൽ 59 കിലോമീറ്റർ) വേഗത കൈവരിക്കാൻ കഴിഞ്ഞിരുന്നു. 455 ടൺ (ഫുൾ ലോഡ്) സ്ഥാനചലന ശേഷിയും നിഷാങ്കിനുണ്ടായിരുന്നു.
23-ാമത് പട്രോൾ വെസൽ സ്ക്വാഡ്രണിന്‍റെ ഭാഗമാണ് ഐഎന്‍എസ് അക്ഷയ്. അന്തർവാഹിനി വിരുദ്ധ യുദ്ധവും തീരദേശ പട്രോളിംഗുമായിരുന്നു അക്ഷയുടെ ചുമതലകളിലുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ നേവൽ ഓഫീസർ ഇൻ ചാർജ്ജിന്‍റെ കീഴിലാണ് ഈ യുദ്ധ കപ്പൽ സേവനമനുഷ്ഠിച്ചിരുന്നത്.
1990 ഡിസംബർ 10-ന് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്ത ഐഎൻഎസ് അക്ഷയ് അഭയ് ക്ലാസ് കോർവെറ്റ് കപ്പലാണ്. 10.2 മീറ്റർ ബീമും 3.3 മീറ്റർ ഡ്രാഫ്റ്റും ഉള്ള 56 മീറ്റർ നീളമുള്ള ഐഎൻഎസ് അക്ഷയിന് 485 ടൺ (ഫുൾ ലോഡ്) സ്ഥാനചലന ശേഷിയാണ് ഉണ്ടായിരുന്നത്. 16,184 എച്ച്‌പിയും 2 ഷാഫ്റ്റുകളുമുള്ള രണ്ട് ഡീസൽ മോട്ടോറുകൾ ഉപയോഗിച്ച് ചലിപ്പിക്കുന്ന കപ്പലിന് 28 നോട്ട് (മണിക്കൂറിൽ 52 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കാന്‍ കഴിവുണ്ടായിരുന്നു.
ഐഎൻഎസ് അക്ഷയ്, ഐഎൻഎസ് നിഷാങ്ക് എന്നിവയുടെ കമ്മീഷണിംഗ് കമാൻഡിംഗ് ഓഫീസർമാരായ വൈസ് അഡ്മിറൽ ആർ കെ പട്നായിക്ക് (റിട്ട) വൈസ് അഡ്മിറൽ ചീമ (റിട്ട) എന്നിവർ കപ്പലിന്‍റെ ഡീകമ്മീഷന്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കുമെന്നും നാവിക സേന അറിയിച്ചു. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ മുഖ്യാതിഥിയായിരിക്കും. ഈ കപ്പലുകളിൽ സേവനമനുഷ്ഠിച്ച വിമുക്തഭടന്മാരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്നും നാവിക സേനയുടെ അറിയിപ്പില്‍ പറയുന്നു.