ഇങ്ങനെയാണ് പ്രവാസികളുമായെത്തുന്ന വിമാനങ്ങൾ അണുവിമുക്തമാക്കുന്നത്!

First Published | May 12, 2020, 3:13 PM IST

കൊവിഡ് 19 ലക്ഷണങ്ങള്‍ ഉള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെങ്കിലും ലക്ഷണങ്ങളില്ലാത്ത രോഗികളുണ്ടാകാനുള്ള സാധ്യതയുള്ളതു കൊണ്ട് വളരെ സൂക്ഷ്‍മമായിട്ടാണ് ഓരോ വിമാനവും അണുവിമുക്തമാക്കുക. എങ്ങനെയാണ് എയര്‍ലൈന്‍ കമ്പനികള്‍ വിമാനങ്ങളെ അണുവിമുക്തമാക്കുന്നത്? 

വന്ദേ ഭാരത് മിഷനിലൂടെ ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിച്ചു കൊണ്ടിരിക്കുകയാണ് രാജ്യം
undefined
യാത്രക്കാരെ ഇറക്കിയതിന് ശേഷം അണുവിമുക്തമാക്കിയ ശേഷമാണ് വിമാനങ്ങള്‍ അടുത്ത യാത്രയ്ക്ക് തയാറെടുക്കുന്നത്
undefined

Latest Videos


കൊവിഡ് 19 ലക്ഷണങ്ങള്‍ ളഉള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെങ്കിലും ലക്ഷണങ്ങളില്ലാത്ത രോഗികളുണ്ടാകുനുള്ള സാധ്യതയുള്ളതു കൊണ്ട് വളരെ സൂക്ഷ്‍മമായിട്ടാണ് ഓരോ വിമാനവും അണുവിമുക്തമാക്കുക
undefined
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളേയും കൊവിഡ് 19 ബാധിച്ചിരിക്കുന്നു
undefined
അതുകൊണ്ടു തന്നെ വിമാനയാത്ര സുരക്ഷിതമാക്കുന്നതിന് യാത്രക്കാരും വിമാന കമ്പനികളും പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ഡബ്ല്യുഎച്ച്‌ഒയും കേന്ദ്ര വ്യാമയാന മന്ത്രാലയവും പുറത്തിറക്കിയിട്ടുണ്ട്
undefined
ഈ മാർഗ നിർദേശങ്ങള്‍ അനുസരിച്ചാണ് പ്രവാസികളെ എത്തിക്കുന്ന വിമാനങ്ങളും അണുവിമുക്തമാക്കുക
undefined
പ്രത്യേകം പരിശീലനം ലഭിച്ച ജോലിക്കാരാണ് വിമാനങ്ങളെ അണുവിമുക്തമാക്കുന്നത്
undefined
സുരക്ഷ കിറ്റുകൾ ധരിച്ച് പൂർണ്ണസുരക്ഷിതത്വം ഉറപ്പാക്കിയാണ് ഈ ശുചീകരണത്തൊഴിലാളികള്‍ വിമാനത്തിനുള്ളിൽ പ്രവേശിക്കുക
undefined
വൈറസുകളേയും ബാക്ടീരിയകളേയും നശിപ്പിക്കുന്ന പ്രത്യേക ലായിനികൾ ഉപയോഗിച്ചാണ് ശുദ്ധീകരണം
undefined
കൊവിഡ് 19 വൈറസുകളെ മാത്രമല്ല എല്ലാത്തരം വൈറസുകളേയും ബാക്ടീരിയകളേയും ഈ ലായനി നശിപ്പിക്കും
undefined
ചില വിമാനക്കമ്പനികള്‍ വിമാനത്തിനകം മുഴുവൻ ഈ ലായിനി സ്പ്രെ ചെയ്യും
undefined
ടോയിലറ്റുകളും വാഷ് ഏരിയയും അതിലെ വെയ്സ്റ്റുകളും അതീവ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ എന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു
undefined
പാസഞ്ചര്‍ ഏരിയ മാത്രമല്ല കാര്‍ഗോ സ്‌പെയ്‌സുകളും ക്ലീന്‍ ചെയ്യണം
undefined
ടോയിലറ്റ് ഡോറിന്റെ കൈപ്പിടികളും വിമാനത്തിന്റെ എയര്‍കണ്ടീഷനിങ് സിസ്റ്റവുമൊക്കെ അണുവിമുക്തമാക്കണമെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്.
undefined
ഇതനുസരിച്ച് കൊറോണ വൈറസുകളെ നശിപ്പിക്കുന്ന ലായിനികള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ഓരോ സീറ്റുകളും ഇന്റീരീയർ ഘടകങ്ങളും വൃത്തിയാക്കും.
undefined
ഓരോ സീറ്റുകളും സീറ്റ് കവറുകളും ഹാൻഡ് റെസ്റ്റുകളും ഹെഡ്റൈസ്റ്റുകളും തുടങ്ങി യാത്രക്കാർ സ്പർശിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം വൃത്തിയാക്കും.
undefined
അണുനാശിനി സ്പ്രേ ചെയ്‍ത തുണി ഉപയോഗിച്ച് ഓരോ സീറ്റുകളും പ്രതലങ്ങളും തുടയ്ക്കും.
undefined
നേരിട്ട് കോണ്ടാക്റ്റ് വരാത്ത ബാഗേജ് സ്റ്റോറേജ് സ്‌പെയ്‌സുകളും മറ്റു സ്‌റ്റോറേജ് സ്‌പെയ്‌സുകളിലുമെല്ലാം ഈ ലായിനി സ്പ്രേ ചെയ്യും.
undefined
click me!