ആദ്യകാലങ്ങളിലെല്ലാം അന്നന്ന് കാണുന്ന പലതുമാണ് അവള്‍ തന്‍റെ ക്യാമറക്കണ്ണുകളില്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ലാന്‍ഡ്‍സ്‍കേപ്പും സെല്‍ഫ് പോര്‍ട്രെയ്റ്റുകളുമെല്ലാം അവള്‍ പരീക്ഷിച്ചു. പക്ഷേ, പയ്യെപ്പയ്യെ അവള്‍ ക്യാമറക്കണ്ണുകളെ തനിക്ക് നേരെ തന്നെ തിരിച്ചുവച്ചു. അവള്‍ക്കുനേരെ മാത്രമല്ല, അവള്‍ക്ക് മോറോയുമായുള്ള ബന്ധത്തിലേക്ക് കൂടി... അവളേക്കാള്‍ അഞ്ച് വര്‍ഷം ജൂനിയറായ മോറോ ജപ്പാനില്‍ നിന്നുള്ള ഒരു ജാസ് മ്യുസീഷനും എംസിഎ വിദ്യാര്‍ത്ഥിയുമാണ്.
undefined
ലിയാവോയുടെ ചുമലില്‍ വലിയ കുഞ്ഞിനെപ്പോലെ വിശ്രമിക്കുന്ന മോറോ, അവള്‍ ചുമലിലെടുത്തുനില്‍ക്കുന്ന മോറോ തുടങ്ങി നിരവധി ചിത്രങ്ങളാണ് ലിയാവോ തന്‍റെ പുതിയ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണയായി മുതിര്‍ന്ന പുരുഷനും പ്രായം കുറഞ്ഞ സ്ത്രീയും എന്നതില്‍ നിന്നും മാറി പ്രായം കൂടിയ സ്ത്രീയും പ്രായം കുറവുള്ള പുരുഷനും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്ത വീക്ഷണകോണിലൂടെ കാണാന്‍ ശ്രമിക്കുകയാണ് ലിയാവോ.
undefined
മറ്റൊരു ചിത്രത്തില്‍ നഗ്നനായി കിടക്കുന്ന മോറോയുടെ ദേഹത്തുവച്ച പപ്പായയില്‍ നിന്നും സ്പൂണില്‍ എടുത്ത് കഴിക്കുന്ന ലിയാവോയെ കാണാം. സര്‍റിയലെന്നും സെക്സി എന്നും വിളിക്കാവുന്ന ഈ 77 ചിത്രങ്ങള്‍ അവളുടെ ഏറ്റവും ഒടുവിലത്തെ പുസ്തകമായ Experimental Relationship Vol.1 2007-2017 -ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ 12 വര്‍ഷങ്ങളായി അവളും മോറോയും തമ്മിലുള്ള ബന്ധവും ഫോട്ടോഗ്രഫിയുടെ ആത്മാവാണ്.
undefined
ഫ്രിഡാ കഹ്‌ലോയുടെ സെല്‍ഫ് പോര്‍ട്രെയ്റ്റ്, പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് പെയിന്‍റിംഗും ചൈനീസ് ഭാഷകളും തുടങ്ങി ജാപ്പനീസ് ടിവി ഷോകളും വരെയുള്ളതിന്‍റെ സ്വാധീനം ലിയാവോയുടെ ചിത്രങ്ങളില്‍ കാണാം.
undefined
ലിയാവോയും മോറോയും തമ്മിലുള്ള ബന്ധത്തെയാണ് ചിത്രങ്ങളെല്ലാം കാണിക്കുന്നതെങ്കിലും അത് കാഴ്ചക്കാര്‍ക്ക് എത്രത്തോളം സ്വീകാര്യമായിരിക്കും എന്നത് പറയുക സാധ്യമല്ല. ഏതായാലും 'പരീക്ഷണാത്മകം'എന്ന് തന്നെ വിളിക്കാവുന്ന തങ്ങളുടെ ജീവിതത്തിലെ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് ലിയാവോ തന്‍റെ ക്യാമറക്കണ്ണുകളിലൂടെ വ്യത്യസ്തമായി പകര്‍ത്തിയിരിക്കുന്നത്. തങ്ങളുടെ ബന്ധം സംരക്ഷിക്കാനുതകുന്ന ഒന്ന് കൂടിയാണിത് എന്നാണ് അവള്‍ തന്‍റെ പ്രൊജക്ടിനെ വിശേഷിപ്പിക്കുന്നത്.
undefined
ബന്ധങ്ങളുടെ തുടക്കം: സ്കൂളിലെ ആദ്യദിവസത്തിലാണ് ലിയാവോ മോറോയെ കാണുന്നത്. അന്നവിടെ ഒരു ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ് ഓറിയന്‍റേഷന്‍ നടക്കുന്നുണ്ട്. അവിടെ നില്‍ക്കുകയായിരുന്നു മോറോ. പെട്ടെന്ന് തന്നെ ലിയാവോയ്ക്ക് മോറോയോട് ആകര്‍ഷണം തോന്നി. കാണാന്‍ സുന്ദരനായിരുന്നു മോറോ. അടുത്ത തവണ ക്യാംപസില്‍ വെച്ച് അവനെ കണ്ടപ്പോള്‍ അവള്‍ അവന്‍റെ അടുത്തെത്തി ചോദിച്ചു, 'എന്‍റെ മോഡലാവാന്‍ താല്‍പര്യമുണ്ടോ' എന്ന്. സത്യത്തില്‍ അവനെ അടുത്തറിയാനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ മാത്രമായിരുന്നു അവളവനോട് മോഡലാവാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചത്.
undefined
അവരുടെ ബന്ധം തുടങ്ങിയപ്പോള്‍ ലിയാവോ കുറച്ച് ആധിപത്യം കൂടുതല്‍ കാണിച്ചിരുന്നു. കാരണം, അവര്‍ കണ്ടുമുട്ടുമ്പോള്‍ തന്നെ അവള്‍ ഗ്രേഡ് സ്കൂളിലായിരുന്നു. മാത്രവുമല്ല ഒരു ജോലിയുംഉണ്ടായിരുന്നു. മോറോയ്ക്കാകട്ടെ ജപ്പാനിലെ ഒരു സ്കൂളില്‍ നിന്നുള്ള ബിരുദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തനിക്ക് അധികാരമുണ്ട് എന്ന് തോന്നിയ ലിയാവോ പലപ്പോഴും മോറോയോട് എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നെല്ലാം പറയും. അവനത് കേള്‍ക്കും. എന്നാല്‍, ഒരുമിച്ച് താമസിച്ചു തുടങ്ങി 12 വര്‍ഷമായപ്പോഴേക്കും അവര്‍ ഒരുമിച്ച് വളര്‍ന്നു തുടങ്ങി.
undefined
അവര്‍ക്കിടയിലുണ്ടായിരുന്ന ആധിപത്യവും മറ്റുംഅപ്രത്യക്ഷമായി. ആദ്യകാലങ്ങളിലെല്ലാം എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നെല്ലാം തീരുമാനിച്ചുപോന്നിരുന്നത് ലിയാവോ ആയിരുന്നു. എന്നാല്‍, പിന്നീട് അതിനുപകരം പ്രൊജക്ടിലടക്കം മോറോയുടെ പങ്കും വ്യക്തമായുണ്ടായി. അതവരുടെ ബന്ധം വളരാനും കാരണമായി.
undefined
ഷൂട്ട് ചെയ്യാന്‍ പ്രയാസം തോന്നിയ ഏതെങ്കിലും ഫോട്ടോഗ്രാഫ് ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ലിയാവോ ചൂണ്ടിക്കാണിക്കുക ആകെ മൂടിക്കിടക്കുന്ന അവ്യക്തമായ ഒരു ഗ്ലാസ് ധരിച്ച് മോറോ ഇരിക്കുന്ന ഒരു ചിത്രമാണ്. അതിനെ കുറിച്ച് അവള്‍ പറയുന്നതിങ്ങനെയാണ്. ആ ഫോട്ടോ ചിത്രീകരിക്കുന്ന സമയത്ത് അവര്‍ ന്യൂയോര്‍ക്കിലായിരുന്നു. ആ സമയത്ത് ഇരുവര്‍ക്കും വേണ്ട വിധത്തില്‍ സംസാരിക്കാനോ സംവദിക്കാനോ പറ്റിയിരുന്നില്ല. എന്തോ ഒരു പ്രശ്നം അവര്‍ക്കിരുവര്‍ക്കും ഇടയിലുണ്ടായിരുന്നു. ആ സമയത്താണ് ഒരു ജപ്പാന്‍ ടിവി ഷോയില്‍ 'മൂടിക്കിടക്കുന്ന ഗ്ലാസ് എന്നത് മൂടിക്കിടക്കുന്ന നമ്മുടെ മനസ് തന്നെയാണ്' എന്ന് ഒരു കഥാപാത്രം പറയുന്നത് കേള്‍ക്കുന്നത്. അങ്ങനെയാണ് ആ ചിത്രം പിറക്കുന്നത്. ആ സമയത്ത് ചിത്രീകരിച്ച ഫോട്ടോയില്‍ മോറോയെ കാണാം. പക്ഷേ, അതിലൊന്നും തന്നെ ലിയാവോ ഇല്ലായിരുന്നു. അത് കാണിക്കുന്നത് ആ സമയത്ത് തങ്ങള്‍ക്കിടയിലുണ്ടായിരുന്ന അകല്‍ച്ചയെ കൂടിയാണ് എന്ന് ലിയാവോ പറയുന്നു.
undefined
പലപ്പോഴും അവര്‍ എടുക്കുന്ന ചിത്രങ്ങള്‍ അവരുടെ ആ സമയത്തെ ബന്ധത്തെയും മാനസികാവസ്ഥയെയും ഒക്കെ പ്രതിഫലിപ്പിക്കുന്നതായിരിക്കും. പലപ്പോഴും ആ ചിത്രങ്ങള്‍ നോക്കി പിന്നീട് 'അന്ന് നമ്മള്‍ ഇങ്ങനെയായിരുന്നു അല്ലേ' എന്ന് പറയാറുണ്ടെന്നും ലിയാവോ സമ്മതിക്കുന്നു. മാത്രവുമല്ല, അവള്‍ക്ക് മോറോയോട് എന്തെങ്കിലും സംവദിക്കാനുണ്ടെങ്കില്‍ അതും ചിത്രത്തിലൂടെ സാധിക്കുന്നു.
undefined
ബന്ധത്തില്‍ എവിടെയെങ്കിലും മോറോ കൂടുതല്‍ ആധിപത്യം കാണിക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ 'ഉണ്ട് എന്ന് തന്നെയാണ് ലിയാവോയുടെ മറുപടി. അത് അവരുടെ മ്യൂസിക് ബാന്‍ഡിലാണ്. അവിടെ അവനാണ് ബോസ്. മാത്രവുമല്ല, വളരെയധികം കര്‍ശനവുമാണ് അവിടെ മോറോ. എന്നാല്‍, സംഗീതത്തില്‍ അവനൊപ്പം നില്‍ക്കാന്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും തങ്ങളുടെ ബന്ധത്തില്‍ ഇരുവരെയും ഒരുപോലെ കൊണ്ടുപോവുന്നത്അത് കൂടിയാണെന്നും അവള്‍ പറയുന്നു. ചിത്രങ്ങളെടുക്കുമ്പോള്‍ അത് പലപ്പോഴും തന്‍റെ വശമോ അഭിപ്രായമോ മാത്രമേ കാണിക്കുന്നുള്ളൂ എന്നാല്‍ സംഗീതത്തില്‍ നമ്മള്‍ വ്യത്യസ്തമായി എന്തൊക്കെയോ ചെയ്യുന്നുണ്ട്. അതില്‍ കൂടുതലും മോറോ എന്താണോ ചെയ്യാനാഗ്രഹിക്കുന്നത് അതാണുള്ളത് എന്നും ലിയാവോ പറയുന്നു.(Images: Pixy Liao)
undefined