കഴിഞ്ഞ ആഴ്ചയില്‍ ഡാനിഷ് ആർട്ട് മ്യൂസിയത്തിൽ ലാസ്സെ ആൻഡേഴ്സണിന്‍റെ ക്യൂറേറ്റര്‍ഷിപ്പില്‍ ആൽബോർഗിലെ കുൻസ്റ്റൺ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് ഷോയില്‍ ' തൊഴിലാളികളുടെ ഭാവി' എന്ന വിഷയത്തില്‍ ഒരു പ്രദർശനം ആരംഭിച്ചു.
ഓസ്ട്രിയക്കാരനായ ഡെയ്നി എന്ന കലാകാരന്‍ മുമ്പ് തന്‍റെ കലാസഷ്ടിയില്‍ , ഓസ്ട്രിയയിലെ ശരാശരി തൊഴിലാളിയുടെ വാർഷിക ശമ്പളത്തെ പ്രതിനിധീകരിക്കുന്നതിനായി ഒരു ചട്ടകൂടിനകത്ത് യഥാക്രമം യൂറോയിലും ഡാനിഷ് ക്രോണിലുമായ പണം അടുക്കിവച്ചിരുന്നു.
ലാസ്സെ ആൻഡേഴ്സണിന്‍റെ കലാപ്രദര്‍ശനത്തില്‍ ഡെയ്നിയുടെ കലയെ അനുസ്മരിക്കുന്ന രീതിയില്‍ രണ്ട് വലിയ ചിത്ര ഫ്രെയിമുകളില്‍ 84,000 ഡോളർ വിലമതിക്കുന്ന നോട്ടുകൾ അടുക്കിവച്ച ഒരു കലാപ്രദര്‍ശനമായിരുന്നു ജെൻസ് ഹാനിംഗ് ഗാലറിയോടും ക്യൂറേറ്ററായ ലാസ്സെ ആൻഡേഴ്സണിനോടും പറഞ്ഞിരുന്നത്.
എന്നാല്‍, ആൽബോർഗിലെ കുൻസ്റ്റൺ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് ഷോയ്ക്ക് മുന്നോടിയായി പുനർനിർമ്മിച്ച കലാസൃഷ്ടികൾ പരിശോധിച്ചപ്പോള്‍ ഗാലറി ജീവനക്കാർ അത്ഭുതപ്പെട്ടു. കാരണം ജെൻസ് ഹാനിംഗിന്‍റെ ആ ചട്ടകൂടുകള്‍ ശൂന്യമായിരുന്നു.
അത് കള്ളന്മാരുടെ പണിയായിരുന്നില്ല. കലാസൃഷ്ടിക്കായി പണം വായ്പ്പ വാങ്ങിയ ജെൻസ് ഹാനിംഗ് പണവുമായി കടന്ന് കളയുകയും പകരം അവിടെ ശൂന്യമായ ഒരു ചട്ടക്കൂട് വയ്ക്കുകയുമായിരുന്നു. കൂടെ ആർട്ടിസ്റ്റ് ജെൻസ് ഹാനിംഗ് തന്‍റെ കലാസൃഷ്ടിയുടെ പേരും കുറിച്ച് വച്ചിരുന്നു. "പണം എടുത്ത് പ്രവർത്തിപ്പിക്കുക" .
1965 ൽ ഹെയർഷോമിൽ ജനിച്ച ഹാനിംഗ് 1990 കളിൽ തന്‍റെ കലയിലൂടെ പ്രശസ്തനായി. അദ്ദേഹത്തിന്‍റെ കലകള്‍ അധികാര ഘടനകളിലും സാമൂഹിക ഗ്രൂപ്പുകൾ തമ്മിലുള്ള വ്യത്യാസങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവയായിരുന്നു.
കൂടാതെ മുമ്പ് കലാസൃഷ്ടികൾ സൃഷ്ടിക്കുകയും അതിൽ തൊഴിലാളികളുടെ വാർഷിക ശമ്പളത്തെ പ്രതിനിധീകരിക്കാൻ അദ്ദേഹം ബാങ്ക് നോട്ടുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഡെൻമാർക്കിലെയും ഓസ്ട്രിയയിലെയും ഒരു വ്യക്തിയുടെ ശരാശരി വാർഷിക വരുമാനം കാണിക്കുന്ന 'വർക്ക് ഇറ്റ് ഔട്ടിന്‍റെ' ഭാഗമായ ബാങ്ക് നോട്ടുകൾ രണ്ട് ചിത്ര ഫ്രെയിമുകളായി അടുക്കി വച്ച് അദ്ദേഹം ചെയ്തിരുന്ന കലാസൃഷ്ടി പുന:സൃഷ്ടിക്കുമെന്നായിരുന്നു ഗാലറി കരുതിയിരുന്നത്. അതിനായി ഗാലറി അദ്ദേഹത്തിന് 61,980 പൗണ്ട് നല്‍കുകയും ചെയ്തു.
സെപ്റ്റംബർ 28 മുതൽ ജനുവരി 16 വരെ നടക്കുന്ന പ്രദർശനത്തിൽ 20 ഓളം കലാകാരന്മാരുടെ പുതിയതും നിലവിലുള്ളതുമായ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു. ഗാലറി പ്രദര്‍ശനത്തിനായി ആദ്യമായി തുറക്കുന്നതിന് മുമ്പ് ഗാലറിക്ക് ഹാനിംഗിന്‍റെ ഒരു കത്ത് ലഭിച്ചു.
"take the money and run " എന്നാണ് തന്‍റെ പുതിയ കലയുടെ പേരെന്ന് അദ്ദേഹം ആ കത്തില്‍ സൂചിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗാലറി നല്‍കിയ പണം അദ്ദേഹം തന്‍റെ കലാസൃഷ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി.
മ്യൂസിയത്തിന്‍റെ തുച്ഛമായ ശമ്പളത്തോടുള്ള പ്രതിഷേധമാണ് തന്‍റെ പുതിയ കലയെന്നും അദ്ദേഹം കുറിച്ചു. മാത്രമല്ല പണം ഗാലറിക്ക് തിരികെ നല്‍കില്ലെന്നും തുച്ഛമായ പണത്തിന് ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രചോദനമാണ് തന്‍റെ കലയെന്നും അദ്ദേഹം ഡാനിഷ് ബ്രോഡ്കാസ്റ്റർ ഡിആറിനോട് പറഞ്ഞു.
ഹാനിംഗ് ഒരു രസകരമായ കലാസൃഷ്‌ടി ഉണ്ടാക്കിയതായി സമ്മതിക്കുന്നെന്നും പ്രദര്‍ശനം തീരും വരെ മ്യൂസിയത്തില്‍ ഹാനിംഗിന്‍റെ ശൂന്യമായ ഫ്രെയിമുകൾ പ്രദർശിപ്പിക്കുമെന്നും ഗാലറി അറിയിച്ചു. എന്നാല്‍, കലാസൃഷ്ടിക്കായി ഹാനിംഗിന് നല്‍കിയ പണം 2022 ജനുവരി 16 കരാർ തീയതിയിൽ തിരികെ നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കുൻസ്റ്റൺ ഡയറക്ടർ ലാസ് ആൻഡേഴ്സണും പറഞ്ഞു.
മ്യൂസിയവുമായുള്ള ആർട്ടിസ്റ്റിന്റെ കരാറിൽ 1,340 പൗണ്ടിന്റെ പ്രദർശന ഫീസ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ആൻഡേഴ്സൺ അവകാശപ്പെട്ടു, എന്നാൽ മ്യൂസിയം 6,000 പൗണ്ട് വരെയുള്ള എല്ലാ ചെലവുകളും വഹിക്കും.
അതേസമയം, പണം തിരികെ നൽകില്ലെന്ന് ഹാനിംഗ് ഉറപ്പിച്ചു പറയുന്നു. കാരണം അത് മോഷണമല്ല. കൂടാതെ ബാങ്ക് നോട്ടുകളില്ലാതെ ചട്ടകൂടുകള്‍ മാത്രം പ്രദർശിപ്പിക്കാനുള്ളത് ഒരു കലാകാരനെന്ന നിലയില്‍ തന്‍റെ തീരുമാനമാണ്.
മാത്രമല്ല, മ്യൂസിയത്തിലെ കുറഞ്ഞ വരുമാനത്തോടുള്ള തന്‍റെ പ്രതിഷേധവും അതില്‍ നിന്ന് രൂപപ്പെട്ട കലയുമാണത്. ഇവിടെ മോഷണമില്ല. മറിച്ച് ഞാന്‍ എന്‍റെ സ്വന്തം തൊഴില്‍ സാഹചര്യത്തെ കുറിച്ച് ഒരു കല സൃഷ്ടിച്ചതാണ്. ഇത് പ്രതിഷേധത്തിന്‍റെ പ്രതിരോധത്തിന്‍റെ കലയാണ് ഹാനിംഗ് ഉറപ്പിച്ചു പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona