യുവി ബോഡിസ്‌കേപ്പുകൾ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഈ സവിശേഷമായ കലാരൂപം വെളിച്ചവും, നിറങ്ങളും തമ്മിലുള്ള മനോഹരമായ ഒന്നുചേരലാണ്. ഇതിനായി താൽക്കാലിക ഫ്ലൂറസെന്റ് മെറ്റീരിയലുകൾ ഉപയോഗിച്ച് ഇമേജുകൾ ചർമ്മത്തിൽ നേരിട്ട് വരയ്ക്കുകയും കറുത്ത വെളിച്ചത്തിൽ ഫോട്ടോയെടുക്കുകയും ചെയ്യുന്നു അദ്ദേഹം.
undefined
സാധാരണയായി മോഡലിന്റെ പുറകിലാണ് അദ്ദേഹം ചിത്രങ്ങൾ വരയ്ക്കുന്നത്. അത് കാലുകൾ, കഴുത്ത്, തല എന്നിവ വരെ വ്യാപിക്കുകയും ചെയ്യുന്നു. മറ്റു ചിലപ്പോൾ, ഒരു പെയിന്റിംഗ് സൃഷ്ടിക്കാൻ രണ്ട് സ്ത്രീ ശരീരങ്ങൾ അദ്ദേഹം ഉപയോഗിക്കുന്നു. പ്രകൃതിദൃശ്യം ഒരു സ്ത്രീയിൽ നിന്ന് മറ്റൊരു സ്ത്രീയിലേയ്ക്ക് പരിധികളില്ലാതെ ഒഴുകുന്നു. എന്തിനേറെ കലാകാരൻ മോഡലിന്റെ മുടിപോലും കലാസൃഷ്‍ടിക്കായി ഉപയോഗിക്കുന്നു.
undefined
അദ്ദേഹത്തിന്റെ അതുല്യമായ ശൈലിയും, വരയ്ക്കാൻ തെരഞ്ഞെടുക്കുന്ന രംഗങ്ങളും ‘ബോബ് റോസ് ഓഫ് ബ്ലാക്ക് ലൈറ്റ് ബോഡി പെയിന്റിംഗ്’ എന്ന പദവിയ്ക്ക് അദ്ദേഹത്തിനെ അർഹനാക്കി.
undefined
മിക്ക കലാകാരന്മാരും പറയുമ്പോലെ, സ്ത്രീരൂപമാണ് കലയ്ക്ക് കൂടുതൽ അനുയോജ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രകാരന്മാർ പോലും പുരുഷന്മാരേക്കാൾ സ്ത്രീകളെ വരയ്ക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
undefined
കാലിഫോർണിയയിലെ സാക്രമെന്റോയിലാണ് ജോൺ ജനിച്ച് വളർന്നത്. 1988 -ൽ ഹൈസ്കൂളിൽ വച്ചാണ് ഫോട്ടോഗ്രഫിയോട് അദ്ദേഹത്തിന് താല്പര്യം തോന്നിയത്. പിന്നീട് 1993 -ൽ ഒരു പ്രൊഫഷണൽ പോർട്രെയ്റ്റ് ഫോട്ടോഗ്രാഫറായിത്തീർന്നു അദ്ദേഹം.
undefined
എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് അദ്ദേഹത്തിന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഇരിക്കെ ഒരുദിവസം ഉറക്കമില്ലാതെ ഹോട്ടൽ കിടക്കയിൽ കിടക്കുമ്പോഴാണ് പെട്ടെന്ന് ഈ ആശയം അദ്ദേഹത്തിന്റെ മനസ്സിലൂടെ പാഞ്ഞത്.
undefined
സ്ത്രീ മോഡലുകളുടെ പുറകിൽ ഫ്ലൂറസെന്റ് പിഗ്മെന്റുകൾ അദ്ദേഹം വരക്കുന്നു. പിന്നീട് ഈ വരകൾ അസാധാരണ ചിത്രങ്ങളാക്കി മാറ്റാൻ കറുത്ത വെളിച്ചത്തിൽ അതിന്റെ ഫോട്ടോയെടുക്കുന്നു.
undefined
സൂര്യാസ്തമയ സമയത്ത് സമുദ്രങ്ങൾ, ചന്ദ്രപ്രകാശത്തിന് കീഴിലുള്ള പർവതനിരകൾ, തിളങ്ങുന്ന അറോറകൾ, നക്ഷത്രങ്ങളുടെയും താരാപഥങ്ങളുടെയും പ്രപഞ്ച രംഗങ്ങൾ തുടങ്ങിയ അതിശയകരമായ പ്രതിഭാസങ്ങൾ അവതരിപ്പിക്കുന്ന ബോഡി പെയിന്റിംഗുകൾ ഏവരുടെയും മനം കവരുന്നതാണ്.
undefined
ഓരോ ചിത്രത്തിലും പ്രകൃതിയെ അതിന്റെ തനതായ ശൈലിയിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ഈ ലാൻഡ്സ്കേപ്പുകൾ പലപ്പോഴും സങ്കല്പത്തിനും, യാഥാർഥ്യത്തിനും ഇടയിലുള്ള ദൂരം കുറക്കുന്നു. ചാരുതയും ആഢംബരവും സമന്വയിപ്പിക്കുന്ന ഫ്ലൂറസെന്റ് പെയിന്റിംഗുകൾ പ്രപഞ്ചത്തിന്റെ അതിമനോഹരമായ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നു.
undefined
സാമൂഹികമാധ്യമങ്ങളിലടക്കം ആളുകള്‍ അത്ഭുതത്തോടെയും ആദരവോടെയുമാണ് അദ്ദേഹത്തിന്‍റെ ഈ ചിത്രങ്ങളെ സ്വീകരിക്കുന്നത്.
undefined