ഉത്തരാഖണ്ഡ് ജിം കോർബെറ്റ് വൈൽഡ് ലൈഫ് പ്രദേശത്ത് നിന്നും എടുത്ത ആനകൾ പുഴ മുറിച്ച് കടക്കുന്ന ചിത്രമാണ് ഒന്നാം സ്ഥാനം നേടിയത്.
10 ലക്ഷം രൂപ സമ്മാനം ലഭിക്കുന്ന മത്സരം രണ്ട് കാറ്റഗറി ആയിട്ടാണ് നടത്തുന്നത്. രണ്ട് മത്സരങ്ങളിലെ വിജയികൾക്കും രണ്ടാം സ്ഥാനക്കാര്‍ക്കും സമ്മാനത്തുക ലഭിക്കും.
ഫോട്ടോഗ്രഫി മേഖലയിലെത്തിയ സൺറൈസ/സൺസെറ്റ് വിഷയത്തിലാണ് അഭിലാഷ് വിശ്വ ടൈറ്റിൽ വിന്നറായത്.
ഇതിനകം പതിനഞ്ചോളം ദേശീയ, സംസ്ഥാന പുരസ്ക്കാരങ്ങളും ഫോട്ടോഗ്രഫിയിൽ അഭിലാഷിന് ലഭിച്ചിരുന്നു.
യാത്രയും ഫോട്ടോഗ്രാഫിയും ഏറെ സ്നേഹിക്കുന്ന അഭിലാഷിന്‍റെ പല ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
പൊന്നാനിയിലെ ഗ്രാമീണകാഴ്ചകൾ ഫ്രെയിമിലൊതുക്കിയാണ് അഭിലാഷ് ഫോട്ടോഗ്രാഫിയിലേക്ക് വരുന്നത്.
ഇത്തരം ഗ്രാമീണ കാഴ്ചകളും തെരുവുകാഴ്ചകളുമാണ് അഭിലാഷിന് എന്നും പ്രിയം. നേരത്തേയും പരിസ്ഥിതി സംബന്ധമായ അഭിലാഷിന്‍റെ ചിത്രങ്ങൾക്ക് ബഹുമതികൾ ലഭിച്ചിരുന്നു.
പൊന്നാനി സ്കോളർ കോളേജിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയ അഭിലാഷ് കഴിഞ്ഞ മൂന്ന് വർഷമായി പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ്.
ചെറുപ്പത്തിൽ തന്നെ ഈ മേഖലയിലേക്ക് താല്പര്യമുണ്ടായിരുന്നു. പൊന്നാനി ബിയ്യം സ്വദേശിയാണ് അഭിലാഷ്.
അച്ചൻ വിശ്വനാഥനും അമ്മ അംബികയും നൽകുന്ന പൂർണ പിന്തുണയാണ് അഭിലാഷിന്‍റെ വിജയമന്ത്രം.
ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത ആവേശമാണ് അഭിലാഷിനെ ഈ രംഗത്ത് പിടിച്ചുനിർത്തുന്നത്.
വെഡിങ്, മോഡലിംഗ്, സ്ട്രീറ്റ് & ട്രാവലിംഗ് ഫോട്ടോഗ്രാഫി രംഗത്തും ശ്രദ്ധേയനാണ് ഈ യുവാവ്.
കൊറോണയുടെ വ്യാപനത്തെ തുടര്‍ന്ന് ഫോട്ടോഗ്രഫിയടക്കം സമസ്ഥ മേഖലയിലും നിശ്ചലമായിരിക്കുമ്പോള്‍ ലഭിച്ച് ഈ പുരസ്കാരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അഭിലാഷ് വിശ്വ ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു.
എട്ടാം ക്ലാസ് മുതൽ കാമറയുടെ കൂട്ടുകാരനാണ്. അന്ന് മുതലേ വെഡിങ് ഫോട്ടോഗ്രാഫിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നു.
അന്ന് തുടങ്ങിയ ഇഷ്ടം പിന്നീട് ജീവിത മാർഗ്ഗമാക്കുകയായിരുന്നു ഈ 28 കാരൻ.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അഭിലാഷ് വിശ്വ പകര്‍ത്തിയ ദൃശ്യങ്ങള്‍.