വൺപ്ലസ്, സാംസങ്, റെഡ്‌മി സ്‌മാര്‍ട്ട്ഫോണ്‍ കയ്യിലുണ്ടോ; ഐഫോൺ 16 വാങ്ങാം

By Web Team  |  First Published Oct 5, 2024, 10:16 AM IST

ആന്‍ഡ്രോയ്‌ഡ് സ്‌മാര്‍ട്ട്ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്‌തും ഐഫോണുകള്‍ വാങ്ങാം, എങ്ങനെയെന്ന് വിശദമായി നോക്കാം


തിരുവനന്തപുരം: ആപ്പിള്‍ കമ്പനി പുത്തന്‍ ഐഫോണുകള്‍ ഇറക്കുമ്പോള്‍ ആളുകളെ കൂടുതലായി ആകര്‍ഷിക്കാനുള്ള കാരണങ്ങളിലൊന്ന് ട്രേഡ്-ഇന്‍ സൗകര്യമാണ്. പഴയ ഐഫോണുകള്‍ നല്‍കി പുതിയ ഐഫോണ്‍ സ്വന്തമാക്കാന്‍ ഈ എക്‌സ്ചേഞ്ച് സംവിധാനത്തിലൂടെ സാധിക്കും. പഴയ ഫോണ്‍ മികച്ച കണ്ടീഷനിലുള്ളതാണെങ്കില്‍ അതിന് മികച്ച വില ലഭിക്കുകയും പുതിയ ഐഫോണ്‍ ചെറിയ പൈസമുടക്കോടെ വാങ്ങാനാവുകയും ചെയ്യുന്നത് ആപ്പിള്‍ പ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ ഇങ്ങനെ ട്രേഡ്-ഇന്‍ ചെയ്യാന്‍ പഴയ ഐഫോണ്‍ തന്നെ ആപ്പിളുമായി എക്‌സ്ചേഞ്ച് ചെയ്യണമെന്നില്ല. 

സാംസങ്, വണ്‍പ്ലസ്, ഗൂഗിള്‍ റെഡ്‌മി എന്നിവയുടെ ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്‌ത് ഐഒഎസ് പ്ലാറ്റ്‌ഫോമിലുള്ള ഐഫോണുകള്‍ വാങ്ങാവുന്നതാണ്. ട്രേഡ്-ഇന്‍ മൂല്യമുള്ള ആന്‍ഡ്രോയ്‌ഡ് ഫോണുകളുടെ പട്ടിക ആപ്പിള്‍ കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1,020 രൂപ മുതല്‍ പഴയ ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ക്ക് ആപ്പിള്‍ ട്രേഡ്-ഇന്നില്‍ ലഭിക്കും. ഏറ്റവും ഉയര്‍ന്ന ട്രേഡ്-ഇന്‍ വാല്യൂ ഉള്ള ഗ്യാലക്സി സ്സെഡ് ഫോള്‍ഡ്5ന് 46,800 രൂപയും, സാംസങ് ഗ്യാലക്സി എസ്23 അള്‍ട്രയ്ക്ക് 41,000 രൂപയും വരെ എക്സ്ചേഞ്ചില്‍ ലഭിക്കും. 

Latest Videos

Read more: വിലക്കിഴിവ്, ക്യാഷ്‌ബാക്ക്; ഓഫറുകള്‍ വാരിവിതറി ആപ്പിള്‍ ദീപാവലി സെയില്‍; ഐഫോണ്‍ 16 മോഡലുകള്‍ കുറഞ്ഞ വിലയില്‍

ട്രേഡ്-ഇന്‍ സൗകര്യമുള്ള ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍

undefined

സാംസങ് ഗ്യാലക്‌സി എസ്23 അള്‍ട്ര, സാംസങ് ഗ്യാലക്‌സി എസ്23+, സാംസങ് ഗ്യാലക്‌സി എസ്23, സാംസങ് ഗ്യാലക്സി എസ്22 5ജി, സാംസങ് ഗ്യാലക്സി എസ്21 5ജി, സാംസങ് ഗ്യാലക്സി എസ്21 എഫ്ഇ 5ജി, സാംസങ് ഗ്യാലക്സി എസ്20, സാംസങ് ഗ്യാലക്സി എസ്20 എഫ്ഇ 5ജി, ഗ്യാലക്സി സ്സെഡ് ഫോള്‍ഡ്5, സാംസങ് ഗ്യാലക്സി നോട്ട്20, സാംസങ് ഗ്യാലക്സി നോട്ട്10, സാംസങ് ഗ്യാലക്സി എം32 5ജി, സാംസങ് ഗ്യാലക്സി എം31, ഗ്യാലക്സി എ33 5ജി, വണ്‍പ്ലസ് 8, വണ്‍പ്ലസ് 7ടി, വണ്‍പ്ലസ് 6ടി, വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി, വണ്‍പ്ലസ് നോര്‍ഡ് 2ടി, വണ്‍പ്ലസ് നോര്‍ഡ്, റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 11, റെഡ്മി 10, റെഡ്മി നോട്ട് 9 പ്രോ, പോക്കോ എക്സ്3, ഗൂഗിള്‍ പിക്‌സല്‍ 6എ. 

Read more: ഐഫോണ്‍ 16 പ്രോ 58,000 രൂപയ്ക്ക്; ആപ്പിള്‍ ദീപാവലി സെയില്‍ 2024ലെ ഈ സൗകര്യം ഗുണം ചെയ്യും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!