ഇരട്ട നാനോ സിം ഇടാന്‍ കഴിയുന്നതാണ് മോട്ടോ ജി75 5ജി സ്‌മാര്‍ട്ട്ഫോണ്‍
മോട്ടോറോളയുടെ ഏറ്റവും പുതിയ ജി സിരീസ് സ്‌മാര്‍ട്ട്ഫോണായ മോട്ടോ ജി75 5ജി പുറത്തിറങ്ങി. സ്‌നാപ്‌ഡ്രാഗണ്‍ 6 ജെനറേഷന്‍ 3 ചിപ്‌സെറ്റില്‍ വരുന്ന ഫോണ്‍ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക.
മിലിറ്ററി നിലവാരത്തിലുള്ള സുരക്ഷ അവകാശപ്പെടുന്ന മോട്ടോ ജി75 5ജി പുറത്തിറങ്ങിയിരിക്കുകയാണ്. സ്‌നാപ്‌ഡ്രാഗണ്‍ 6 ജെനറേഷന്‍ 3 ചിപ്‌സെറ്റില്‍ 8ജിബി വേരിയന്‍റാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 299 യൂറോ (ഏതാണ്ട് 27,000 ഇന്ത്യന്‍ രൂപ) ആണ് 8ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന മോഡലിന് യൂറോപ്പില്‍ വില. മൈക്രോ എസ്‌ഡി കാര്‍ഡിലൂടെ സ്റ്റോറേജ് 1 ടിബി വരെയായി ഉയര്‍ത്താം. മൂന്ന് നിറങ്ങളിലുള്ള ഫോണ്‍ യൂറോപ്പിന് പുറമെ ലാറ്റിനമേരിക്കയിലും തെരഞ്ഞെടുക്കപ്പെട്ട ഏഷ്യാ-പസിഫിക് രാജ്യങ്ങളിലും ലഭ്യമാകും. ഇന്ത്യയില്‍ ഫോണ്‍ എപ്പോള്‍ ലഭ്യമാകും എന്ന് വ്യക്തമല്ല.
undefined
ഇരട്ട നാനോ സിം ഇടാന്‍ കഴിയുന്നതാണ് മോട്ടോ ജി75 5ജി സ്‌മാര്‍ട്ട്ഫോണ്‍. ആന്‍ഡ്രോയ്‌ഡ് 14 പ്ലാറ്റ്‌ഫോമില്‍ വരുന്ന ഫോണിനുള്ളത് 6.78 ഇഞ്ചിന്‍റെ ഫുള്‍ എച്ച്‌ഡി+ ഡിസ്‌പ്ലെ. സ്ക്രീനിന് ഗോറില്ല ഗ്ലാസ് 5 സുരക്ഷ നല്‍കിയിരിക്കുന്നു. മോട്ടോ ജി75 5ജിയില്‍ 50 മെഗാപിക്‌സലിന്‍റെ സോണി LYTIA 600 പ്രധാന സെന്‍സറും 8 മെഗാപിക്‌സലിന്‍റെ അള്‍ട്രാ വൈഡ്-ആംഗിള്‍ മാക്രോ സെന്‍സറുമാണ് ഉള്‍പ്പെടുന്നത്. 16 എംപിയുടെതാണ് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള മുന്‍ ക്യാമറ. മിലിറ്ററി നിലവാരത്തിലുള്ള MIL-STD 810H സര്‍ട്ടിഫിക്കറ്റും ഐപി68 റേറ്റിംഗും വരുന്ന ഫോണ്‍ പൊടിപടലങ്ങളിലും വെള്ളത്തിനടിയിലും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.
ബ്ലൂടൂത്ത് 5.4, ജിപിഎസ്, എല്‍ടിഇപിപി, ഗ്ലോനാസ്സ് ഗലീലിയോ, എന്‍എഫ്‌സി, യുഎസ്‌ബി ടൈപ്പ്-സി പോര്‍ട്ട്, വൈഫൈ 802.11 എന്നിവയാണ് 5ജിക്ക് പുറമെ ഫോണിലുള്ള മറ്റ് കണക്റ്റിവിറ്റികള്‍. അസ്സെലെറോമീറ്റര്‍, ആംബ്യന്‍റ് ലൈറ്റ്, ഫ്ലിക്കര്‍ സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ തുടങ്ങി നിരവധി സെന്‍സറുകളും സൗഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സറും മോട്ടോ ജി75 സ്‌മാര്‍ട്ട്ഫോണിലുണ്ട്. 5,000 എംഎഎച്ച് ബാറ്ററിക്കൊപ്പം വരുന്നത് 30 വാട്ട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജറും 15 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമാണ്. പൂജ്യത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് ചാര്‍ജ് എത്താന്‍ 25 മിനിറ്റ് മതിയെന്ന് കമ്പനി അവകാശപ്പെടുന്നു.
Read more: 'കണ്‍വിന്‍സിംഗ് സ്റ്റാറോ' ഐഫോണ്‍ 16 സിരീസ്; വില്‍പന മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം