Galaxy Tab S8 pricing : സാംസങ്ങ് ഗ്യാലക്സി ടാബ് എസ്8 സീരിസ് ഇന്ത്യയില്‍; അത്ഭുതപ്പെടുത്തുന്ന വിലയും ഓഫറുകളും

By Web TeamFirst Published Feb 22, 2022, 11:47 AM IST
Highlights

 എക്‌സ്റ്റേണല്‍ കീബോഡ് ഉപയോഗിച്ച് ടൈപ്പിങ്ങിനും എസ്-പെന്‍ സ്റ്റൈലസ് വച്ച് യഥേഷ്ടം നോട്ടുകള്‍ കുറിച്ചെടുക്കാനും ഈ ടാബുകള്‍ കൊണ്ട് സാധ്യമാണ്. ഇപ്പോള്‍ ഇതാ ഈ ടാബ് ഇന്ത്യയിലും സാംസങ്ങ് പുറത്തിറക്കിയിരിക്കുന്നു. 

ഴിഞ്ഞ ഫെബ്രുവരി 9ന് നടന്ന വെര്‍ച്വല്‍ ഈവന്‍റിലാണ് തങ്ങളുടെ പുതിയ ടാബ് സീരിസ് സാംസങ്ങ് അവതരിപ്പിച്ചത്. ഈവന്‍റിലെ പ്രധാന ആകര്‍ഷണമായ എസ് 22 സീരിസ് ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയ അതേ പ്രധാനത്തോടയാണ് ഗ്യാലക്സി ടാബ് എസ്8 (Galaxy Tab S8),  ഗ്യാലക്സി ടാബ് എസ്8 പ്ലസ് (Galaxy Tab S8 plus),  ഗ്യാലക്സി ടാബ് എസ്8 അള്‍ട്ര (Galaxy Tab S8 Ultra) മോഡലുകളില്‍ സാംസങ്ങ് ടാബുകള്‍‍ അവതരിപ്പിച്ചത്. എക്‌സ്റ്റേണല്‍ കീബോഡ് ഉപയോഗിച്ച് ടൈപ്പിങ്ങിനും എസ്-പെന്‍ സ്റ്റൈലസ് വച്ച് യഥേഷ്ടം നോട്ടുകള്‍ കുറിച്ചെടുക്കാനും ഈ ടാബുകള്‍ കൊണ്ട് സാധ്യമാണ്. ഇപ്പോള്‍ ഇതാ ഈ ടാബ് ഇന്ത്യയിലും സാംസങ്ങ് പുറത്തിറക്കിയിരിക്കുന്നു. 

വിലയും വിവരങ്ങളും

Latest Videos

ഗ്യാലക്സി ടാബ് എസ്8, ടാബ് എസ് 8 പ്ലസ്, ഗ്യാലക്സി ടാബ് എസ്8 അള്‍ട്ര മോഡലുകളിലാണ് ഇന്ത്യയില്‍ ഈ ടാബുകള്‍ എത്തുന്നത്. എസ്8, എസ്8 പ്ലസ് എന്നിവ ഗ്രാഫേറ്റ്, സില്‍വര്‍‍, പിങ്ക് ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാണ്. എന്നാല്‍ എസ്8 അള്‍ട്ര ഗ്രാഫേറ്റ് നിറത്തില്‍ മാത്രമായിരിക്കും ലഭ്യമാകുക. സ്റ്റോറേജിലേക്ക് വന്നാല്‍ മൂന്ന് മോഡലുകളില്‍ എസ് 8, എസ്8 പ്ലസ് എന്നിവ 8ജിബി റാം+128 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിലാണ് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ എസ്8 അള്‍ട്ര 12 ജിബി റാം+256 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിലാണ് ഇറങ്ങിയിരിക്കുന്നത്. 3 മോഡലുകളും വൈഫൈ സപ്പോര്‍ട്ടിലും, 5ജി സപ്പോര്‍ട്ടിലും ലഭിക്കും. ഇതിന് അനുസരിച്ച് വിലയിലും മാറ്റം ഉണ്ട്. 

ഇതിന്‍റെ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 10നാണ് വില്‍പ്പന ആരംഭിക്കുക. പ്രീബുക്കിംഗ് ചെയ്യുന്നവര്‍ക്ക് 23,000 രൂപയുടെ കീബോര്‍ഡ് ഫ്രീയായി ലഭിക്കാന്‍ സാധ്യതയുണ്ട്. എസ് 8ന് 7000, എസ്8 പ്ലസിന് 8,000, എസ്8 അള്‍ട്രയ്ക്ക് 10,000 ക്യാഷ് ബാക്ക് ഓഫറും ലഭിച്ചേക്കും. നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.

പ്രത്യേകതകള്‍

കൂട്ടത്തിലെ മുന്തിയ മോഡലായ എസ്8 അള്‍ട്രാ ടാബിലേക്ക് വന്നാല്‍ 14.6-ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 'ആന്‍ഡ്രോയിഡ് 2 ഇന്‍ 1' എന്ന വിശേഷണമാണ് സാംസങ്ങ് ഈ ടാബിന് നല്‍കുന്നത്. അള്‍ട്രയുടെ അതേ പ്രത്യേകതകള്‍ ഉള്‍കൊള്ളുന്നുവെങ്കിലും എസ്8, എസ്8 പ്ലസ് എന്നിവയില്‍ പ്രധാന വ്യത്യാസം സ്ക്രീന്‍ ആണ്. എസ്8ന് 11-ഇഞ്ച് എല്‍സിഡി സ്‌ക്രീനാണ് ഉള്ളത്. . അതേസമയം, പ്ലസ് മോഡലിന് 12.4-ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഉള്ളത്.

എസ് 8 അള്‍ട്രയുടെ മറ്റ് പ്രത്യേകതയിലേക്ക് വന്നാല്‍, മൂന്നു വിന്‍ഡോകള്‍ വരെ ഒരേസമയത്ത് തുറന്നുവയ്ക്കാന്‍ അനുവദിക്കുന്ന മള്‍ട്ടി-വിന്‍ഡോ മോഡ് എസ്8 സീരീസിന് ലഭിക്കും. മൈക്രോസോഫ്റ്റുമായി സഹകരിച്ച് എസ്8 സീരീസ് വിന്‍ഡോസ് കംപ്യൂട്ടറുകള്‍ക്ക് രണ്ടാം സ്‌ക്രീനായി പ്രയോജനപ്പെടുത്താനും സാധിക്കും. ഇത് കൂടുതല്‍ പിസി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയും എന്ന് സാംസങ്ങ് കരുതുന്നു.

ടാബുകള്‍ക്കായി കസ്റ്റമറൈസ് ചെയ്ത ആന്‍ഡ്രോയിഡ് വേര്‍ഷനെ 12എല്‍ ഒഎസ് ആണ് എസ്8 ടാബുകളില്‍ ഉള്ളത്.  എസ്8 സീരീസ് ടാബുകള്‍ക്കെല്ലാം 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റ് ഉണ്ട്. മികച്ച സെല്‍ഫി ക്യാമറകളും ഉള്‍പ്പെടുന്നു. എസ്8, എസ്8 പ്ലസ് മോഡലുകള്‍ക്ക് 12 എംപി ക്യാമറയാണ് ഉള്ളത്. അള്‍ട്രയില്‍‍ ഇതിന് പുറമേ ഒരു വൈഡ് അംഗിള്‍ ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

click me!