ബാഴ്‌സലോണ രണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നും സ്ഥാനത്തെത്തി. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക്, പിഎസ്ജി എന്നിവരാണ് നാല് മുതൽ ഏഴ് സ്ഥാനങ്ങളിൽ.
മാഡ്രിഡ്: ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോള്‍ ക്ലബ് എന്ന നേട്ടം നിലനിർത്തി റയൽ മാഡ്രിഡ്. സ്‌പാനിഷ് ലീഗ് കിരീടം വീണ്ടെടുത്തതിന് പിന്നാലെയാണ് പണത്തിളക്കത്തിലെ ഒന്നാംസ്ഥാനവും റയൽ നിലനിർത്തിയത്. ബാഴ്‌സലോണ രണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നും സ്ഥാനത്തെത്തി. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക്, പിഎസ്ജി എന്നിവരാണ് നാല് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിൽ.
undefined
കൊവിഡ് 19 പ്രതിസന്ധിമൂലം 13.8 ശതമാനം മൂല്യം ഇടിഞ്ഞെങ്കിലും റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ, നായകന്‍ സെര്‍ജിയോ റാമോസ് എന്നിവരുടെ തകര്‍പ്പന്‍ ഫോമിലാണ് റയല്‍ ലാലിഗ സ്വന്തമാക്കിയത്. റയല്‍ 26 ജയങ്ങളുമായി 87 പോയിന്‍റ് സ്വന്തമാക്കിയപ്പോള്‍ രണ്ടാമതായ ബാഴ്‌സലോണയ്‌ക്ക് 25 ജയമടക്കം 82 പോയിന്‍റ് നേടാനേ കഴിഞ്ഞുള്ളൂ.
സിറ്റി-റയല്‍ സൂപ്പര്‍ പോര്; ആരാധകര്‍ കാത്തിരുന്ന വിവരങ്ങള്‍ പുറത്ത്; റയലിന് ആശ്വാസം
കളി പഠിപ്പിക്കാന്‍ മധ്യനിരയിലെ ആശാന്‍; പിര്‍ലോ യുവന്‍റസിലേക്ക്
ഖത്തറില്‍ മെസിയുണ്ടാകും; ആരാധകര്‍ക്ക് സാവിയുടെ ഉറപ്പ്