ചാമ്പ്യൻസ് ലീഗ്: ബാഴ്സക്കും ആഴ്സണലിനും വമ്പൻ ജയം, മാഞ്ചസ്റ്റർ സിറ്റിക്ക് സമനില കുരുക്ക്, പി എസ് ജിക്ക് തോൽവി

By Web Team  |  First Published Nov 27, 2024, 10:28 AM IST

തോല്‍വി തുടര്‍ക്കഥയാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗിലും വിജയം നേടാനായില്ല. ഫെയര്‍നൂദ് മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ചു.


ബാഴ്സലോണ: ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലം ജയവുമായി ബാഴ്സലോണ. ഫ്രഞ്ച് ക്ലബ് ബ്രസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്സ തകർത്തത്. ബാഴ്സക്കായി സൂപ്പര്‍ താരം റൊബര്‍ട്ടോ ലെവൻഡോസ്കി ഇരട്ട ഗോള്‍ നേടി. പത്താം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയും പിന്നീട് രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമിലുമാണ് ലെവൻഡോസ്കിയുടെ ഗോള്‍ നേടിയത്. ചാമ്പ്യൻസ് ലീഗില്‍ ലെവന്‍ഡോസ്കിയുടെ നൂറാം ഗോള്‍ കൂടിയാണിത്. ചാമ്പ്യൻസ് ലീഗ് ഗോളുകളുടെ എണ്ണത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(140), ലിയോണല്‍ മെസി(129) എന്നിവര്‍ മാത്രമാണ് ഇനി ലെവന്‍ഡോസ്കിക്ക് മുന്നിലുള്ളത്. 66-ാം മിനിറ്റില്‍ ഡാനി ഓല്‍മോയാണ് ബാഴ്സയുടെ മൂന്നാം ഗോള്‍ നേടിയത്. ജയത്തോടെ ബാഴ്സ പോയന്‍റേ ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

അതേസമയം തോല്‍വി തുടര്‍ക്കഥയാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗിലും വിജയം നേടാനായില്ല. ഫെയര്‍നൂദ് മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി. എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു സിറ്റിക്ക് അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്നത്. സിറ്റിക്കായി സൂപ്പര്‍ താരം ഏര്‍ലിങ് ഹാളണ്ട് രണ്ട് ഗോള്‍ നേടി. 44-ാം മിനിറ്റില്‍ ഗോളടിച്ച് തുടങ്ങിയ സിറ്റി, അന്‍പതാം മിനിറ്റിലും അന്‍പത്തി മൂന്നാം മിനിറ്റിലും ഗോള്‍ നേടി  വിജയം ഉറപ്പിച്ചിരിക്കെയാണ് 75-ാം മിനിറ്റില്‍ ഫെയനൂർദ് തിരിച്ചടി തുടങ്ങിയത്. പിന്നീട് 82,89 മിനിറ്റുകളിലും ഗോള്‍ നേടി ഫെയനൂർദ് സിറ്റിയെ ഞെട്ടിച്ചു.

Latest Videos

undefined

മലപ്പുറത്തുനിന്ന് മുംബൈ ഇന്ത്യൻസിലേക്ക്; ഐപിഎ‌ൽ താരലേലത്തില്‍ സര്‍പ്രൈസായി മലയാളി താരം വിഘ്നേഷ് പുത്തൂര്‍

കരുത്തരുടെ മറ്റൊരു പോരാട്ടത്തില്‍ പിഎസ്ജിയെ തോല്‍പിച്ച് ബയേണ്‍ മ്യൂണിക്ക്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബയേണിന്‍റെ വിജയം. മുപ്പത്തി എട്ടാം മിനിറ്റിലായിരുന്നു ബയേണിന്‍റെ വിജയഗോള്‍. ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ സ്പോര്‍ട്ടിംഗ് സിപിയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്തു. മത്സരത്തിന്‍റെ ഏഴാം മിനിറ്റ് മുതല്‍ ഗോളടി തുടങ്ങിയ ആഴ്സണല്‍ മിന്നും പ്രകടനമാണ് നടത്തിയത്. ആദ്യ പകുതിയില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു ആഴ്സണല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!