ISL Final: കീരിടപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജേഴ്സി അണിയാനാവില്ല

By Web Team  |  First Published Mar 16, 2022, 10:51 PM IST

ഗാലറി മഞ്ഞയിൽ കുളിച്ചുനിൽക്കുമ്പോൾ കളത്തിൽ കറുപ്പില്‍ നീലവരകളുള്ള ജേഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക.  അതിനിടെ ഐഎസ്എല്‍ ഫൈനല്‍ കാണാനായി ആരാധകരെ ക്ഷണിച്ച് ബ്ലാസ്റ്റേഴ്സ്  പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.


ഫറ്റോര്‍ഡ: ഐ എസ് എൽ ഫൈനലിൽ(ISL Final 2021-22) കേരള ബ്ലാസ്റ്റേഴ്സിന്(Kerala Blasters) മഞ്ഞ ജഴ്സി ഇടാനാവില്ല. ഫൈനലിലെ എതിരാളികളായ ഹൈദരാബാദിനായിരിക്കും മഞ്ഞ ജഴ്സി കിട്ടുക. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം.

ഗാലറി മഞ്ഞയിൽ കുളിച്ചുനിൽക്കുമ്പോൾ കളത്തിൽ കറുപ്പില്‍ നീലവരകളുള്ള ജേഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക.  അതിനിടെ ഐഎസ്എല്‍ ഫൈനല്‍ കാണാനായി ആരാധകരെ ക്ഷണിച്ച് ബ്ലാസ്റ്റേഴ്സ്  പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബ്ലാസ്റ്റേഴ്സ് ആരാധകരെ ഫൈനല്‍ കാണാൻ ക്ഷണിച്ച വുകോമനോവിച്ച് അവസാനം മലയാളത്തില്‍ കേറിവാടാ മക്കളെ എന്നും പറയുന്നുണ്ട്.

കേറി വാടാ മക്കളെ 👊🏼🟡

Aashan and the boys can't wait to welcome you! 💛 pic.twitter.com/bh4SfiZC6Z

— K e r a l a B l a s t e r s F C (@KeralaBlasters)

Latest Videos

undefined

ഐഎസ്എല്ലില്‍ മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിക്കുന്നത്. ഹൈദരാബാദ് എഫ് സിയാകട്ടെ ആദ്യ ഫൈനലിനാണ് ഇറങ്ങുന്നത്. ആര് കിരീടം നേടിയാലും ഐഎസ്എല്ലില്‍ ഇത്തവണ പുതിയ ചാമ്പ്യനെ ലഭിക്കും.

സെമിയില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ് സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എ ടി കെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് ഫൈനലിലെത്തിയത്.

click me!