ISL 2021-2022: നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി ഒഡീഷ മുന്നോട്ട്

By Web Team  |  First Published Jan 18, 2022, 9:49 PM IST

നാലു മിനിറ്റിനകം ഒഡീഷ രണ്ടാം ഗോളും നോര്‍ത്ത് ഈസ്റ്റ് വലയില്‍ എത്തിച്ചു. ജാവിയര്‍ ഹെര്‍ണാണ്ടസിന്‍റെ പാസില്‍ നിന്ന് അരിദായ് സുവാരസിന്‍റെ വകയായിരുന്നു ഇത്തവണ ഗോള്‍. രണ്ട് ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച നോര്‍ത്ത് നിരവധി ഗോളവസരങ്ങള്‍ തുറന്നെടുത്തു. 23-ാം മിനിറ്റില്‍ വി പി സുഹൈറിന് ഗോള്‍ മടക്കാനുള്ള അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍(ISL 2021-2022) നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ഒഡീഷ എഫ് സി( NorthEast United FC vs Odisha FC). ഡാനിയേല്‍ ലാലിംപൂയിയയും( Daniel Lalhlimpuia) അരിദായ് കാബ്രറയുമാണ്(Aridai Cabrera) ഒഡീഷയുടെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. ജയത്തോടെ 16 പോയന്‍റുമായി ഒഡീഷ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് പത്താം സ്ഥാനത്ത് തുടരുന്നു. സീസണില്‍ ഇത് രണ്ടാം തവണയാണ് ഒഡീഷ നോര്‍ത്ത് ഈസ്റ്റിനെ മറികടക്കുന്നത്.

തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഒഡീഷക്ക് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. ഒഡീഷയുടെ ആക്രമണങ്ങള്‍ക്ക് പലപ്പോഴും അപ്രതീക്ഷിത മിന്നാലാക്രമണങ്ങളിലൂടെയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്‍റെ മറുപടി. ആദ്യ പകുതിയുടെ 17 മിനിറ്റില്‍ അരിദായ് സുവാരസിന്‍റെ പാസില്‍ നിന്ന് ലാലിംപൂയിയ ഒഡീഷയെ മുന്നിലെത്തിച്ചു.

Latest Videos

undefined

നാലു മിനിറ്റിനകം ഒഡീഷ രണ്ടാം ഗോളും നോര്‍ത്ത് ഈസ്റ്റ് വലയില്‍ എത്തിച്ചു. ജാവിയര്‍ ഹെര്‍ണാണ്ടസിന്‍റെ പാസില്‍ നിന്ന് അരിദായ് സുവാരസിന്‍റെ വകയായിരുന്നു ഇത്തവണ ഗോള്‍. രണ്ട് ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച നോര്‍ത്ത് നിരവധി ഗോളവസരങ്ങള്‍ തുറന്നെടുത്തു. 23-ാം മിനിറ്റില്‍ വി പി സുഹൈറിന് ഗോള്‍ മടക്കാനുള്ള അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിലെ ഗോള്‍ മടക്കാനുള്ള നോര്‍ത്ത് ഈസ്റ്റിന്‍റെ ശ്രമത്തിന് മുന്നില്‍ ക്രോസ് ബാര്‍ വില്ലനായി. 51-ാം മിനിറ്റില്‍ ഹെര്‍നന്‍ സന്‍റാനയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങി. 58-ാം മിനിറ്റില്‍ മുഹമ്മദ് ഇര്‍ഷാദിന്‍റെ ഗോള്‍ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 67-ാം മിനിറ്റില്‍ ലീഡുര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരം ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഒഡീഷയുടെ നന്ദകുമാര്‍ ശേഖര്‍ നഷ്ടമാക്കി. രണ്ടാം പകുതിയില്‍ ഒരു തവണ നോര്‍ത്ത് ഈസ്റ്റ് ഒഡീഷ വലയില്‍ പന്തെത്തിച്ചെങ്കിലും അത് ഓഫ് സൈഡാവുകയും ചെയ്തു.

click me!