ISL 2021-2022: കിയാന്‍ നാസിറിക്ക് ഹാട്രിക്ക്, കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി എടികെ മോഹന്‍

By Web Team  |  First Published Jan 29, 2022, 9:46 PM IST

ജയത്തോടെ 11 കളികളില്‍ 19 പോയന്‍റായ എടികെ മോഹന്‍ ബഗാന്‍ എട്ടാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഒമ്പത് പോയന്‍റുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്ത് തുടരുന്നു. 65-ാം മിനിറ്റില്‍ ലിസ്റ്റണ്ഡ കൊളോക്കോയെ ബോക്സില്‍ വീഴ്ത്തിയതിന് എടികെക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി മുതലാക്കാന്‍ ഡേവിഡ് വില്യംസിന് കഴിയാതിരുന്നത് ഈസ്റ്റ് ബംഗാളിന്‍റെ തോല്‍വിഭാരം കുറച്ചു.


ബംബോലിം: ഐഎസ്എല്ലിലെ(ISL 2021-2022) കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ(SC East Bengal) ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി പോയന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി എടികെ മോഹന്‍ ബഗാന്‍(ATK Mohun Bagan). ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മുഴുവന്‍ ഗോളുകളും. ഡാരന്‍ സിഡോയലിലൂടെ ആദ്യം ലീഡെടുത്തത് ഈസ്റ്റ് ബംഗാളായിരുന്നെങ്കിലും കിയാന്‍ നാസിറിയുടെ(Kiyan Nassiri) ഹാട്രിക്ക് സീസണിലെ രണ്ടാം ജയമെന്ന ഈസ്റ്റ് ബംഗാളിന്‍റെ പ്രതീക്ഷ തകര്‍ത്തു.

ജയത്തോടെ 11 കളികളില്‍ 19 പോയന്‍റായ എടികെ മോഹന്‍ ബഗാന്‍ എട്ടാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഒമ്പത് പോയന്‍റുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്ത് തുടരുന്നു. 65-ാം മിനിറ്റില്‍ ലിസ്റ്റണ്ഡ കൊളോക്കോയെ ബോക്സില്‍ വീഴ്ത്തിയതിന് എടികെക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി മുതലാക്കാന്‍ ഡേവിഡ് വില്യംസിന് കഴിയാതിരുന്നത് ഈസ്റ്റ് ബംഗാളിന്‍റെ തോല്‍വിഭാരം കുറച്ചു.

Latest Videos

undefined

ആദ്യ പകുതിയിസല്‍ പന്ത് കൈവശം വെക്കുന്നതിലും പാസിംഗിലും എടികെ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. ഹ്യൂഗോ ബോമസ് നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുത്തെങ്കിലും എടികെ മുന്നേറ്റ നിരക്ക് അതൊന്നും ഗോളിലേക്ക് വഴിതിരിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലെ ലിസ്റ്റണ്‍ കൊളോക്കോയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങിയതോടെ ഇന്ന് എടികെയുടെ ദിവസമല്ലെന്ന് തോന്നിച്ചു. തൊട്ടുപിന്നാലെ എടികെ തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.

𝓐 𝓓𝓻𝓮𝓪𝓶 𝓢𝓽𝓪𝓻𝓽 ✨ with a memorable goal for in the ⚽💪 pic.twitter.com/AKARvy3MR6

— Indian Super League (@IndSuperLeague)

എന്നാല്‍ 56-ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായി അന്‍റോണിയോ പെര്‍സോവിച്ച് എടുത്ത കോര്‍ണറില്‍ നിന്ന് ഡാരന്‍ സിഡോയല്‍ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. 61-ാം മിനിറ്റില്‍ ദീപക് ടാന്‍ഗ്രിക്ക് പകരം കിയാന്‍ നാസിറിയെ ഇറക്കാനുള്ള എടികെ തീരുമാനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. പകരക്കാരനായി ഇറങ്ങി മൂന്നാം മിനിറ്റില്‍ തന്നെ തന്‍റെ ആദ്യ ടച്ചില്‍ കിയാന്‍ സമനില ഗോള്‍ കണ്ടെത്തി.

തൊട്ടുപിന്നാലെ കൊളോക്കോയെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ഡേവിഡ് വില്യംസ് നഷ്ടമാക്കിയത് എടികെക്ക് തിരിച്ചടിയായി. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ കിയാന്‍റെ രണ്ട് ഗോളുകള്‍ കൂടി പിറന്നതോടെ കൊല്‍ക്കത്ത ഡെര്‍ബി ഒരിക്കല്‍ കൂടി എടികെ മോഹന്‍ ബഗാന്‍റെ സ്വന്തമായി.

click me!