അര്‍ജന്‍റീനയല്ല; ലോകകപ്പില്‍ ഫേവറൈറ്റുകളായ രണ്ട് ടീമുകളെ തെര‍ഞ്ഞെടുത്ത് മെസി

By Gopala krishnan  |  First Published Oct 20, 2022, 8:53 PM IST

എന്നാൽ ക്യാപ്റ്റൻ ലിയോണൽ മെസ്സിക്ക് ഈ അഭിപ്രായമില്ല. പി എസ് ജിയിലെ സഹതാരങ്ങളായ നെയ്മറിന്‍റെ ബ്രസീലിനും കിലിയൻ എംബാപ്പാപ്പേയുടെ ഫ്രാൻസിനുമാണ് ഖത്തര്‍ ലോകകപ്പില്‍ മെസി ഏറ്റവും കൂടുതൽ കിരീടസാധ്യത പ്രവചിക്കുന്നത്.


ദോഹ: ഖത്തർ ലോകകപ്പിൽ പന്തുരുളാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ഇതിനിടെ ഇത്തവണത്തെ ലോകകപ്പ് നേടാൻ സാധ്യതയുള്ള രണ്ട് ടീമിനെ പ്രവചിച്ചിരിക്കുകയാണ് അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി.കോപ അമേരിക്ക, ഫൈനലിസിമ കിരീടങ്ങൾ, തുടർച്ചയായി തോൽവി അറിയാത്ത 35 മത്സരങ്ങൾ. ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപിക്കപ്പെടുന്ന ടീമാണ് അ‍ർജന്‍റീന.

എന്നാൽ ക്യാപ്റ്റൻ ലിയോണൽ മെസിക്ക് ഈ അഭിപ്രായമില്ല. പി എസ് ജിയിലെ സഹതാരങ്ങളായ നെയ്മറിന്‍റെ ബ്രസീലിനും കിലിയൻ എംബാപ്പാപ്പേയുടെ ഫ്രാൻസിനുമാണ് ഖത്തര്‍ ലോകകപ്പില്‍ മെസി ഏറ്റവും കൂടുതൽ കിരീട സാധ്യത പ്രവചിക്കുന്നത്. ഇംഗ്ലണ്ട്, ജർമ്മനി, സ്പെയ്ൻ എന്നിവരും ശക്തരായ എതിരാളികളാണ്. എന്നാൽ കൂടുതൽ കിരീട സാധ്യതയുള്ള ബ്രസീലിനും ഫ്രാൻസിനുമാണ്.

Latest Videos

undefined

വിനോദ നികുതി അടയ്ക്കണമെന്ന് കൊച്ചി കോർപ്പറേഷൻ, ബ്ലാസ്റ്റേഴ്സിന് നോട്ടീസ്; കോടതിയലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ്

മികച്ച താരനിരയാണ് രണ്ട് ടീമിലുമുള്ളത്. ദീര്‍ഘകാലമായി ഈ താരങ്ങൾ ഒരുമിച്ച് കളിക്കുന്നത് ബ്രസീലിനെയും ഫ്രാൻസിനെയും അപകടകാരികളാക്കുന്നുവെന്നും മെസി പറയുന്നു. യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ഫ്രാന്‍സ് മികച്ച ടീമാണ്. ദീര്‍ഘകാലമായി ഒരു പരിശീലകന് കീഴില്‍ തന്നെ കളിക്കുന്നതിന്‍റെ ഗുണവും അവര്‍ക്കുണ്ട്. ബ്രസീലും ഏതാണ്ട് അതുപോലെയാണെന്നും മെസി പറഞ്ഞു.

റഷ്യയിൽ നേടിയ കിരീടം നിലനിർത്താനാണ് ഫ്രാൻസ് ഖത്തറിലെത്തുന്നത്. ബ്രസീലാവട്ടെ ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക കിരീടം സ്വന്തമാക്കാനും. ഏഷ്യ ആദ്യമായി വേദിയായ ലോകകപ്പിലാണ് ബ്രസീൽ അവസാനമായി ലോക ചാമ്പ്യൻമാരായത്. ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവരാണ് ബ്രസീലിന്‍റെ എതിരാളികൾ. ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സിനൊപ്പമുള്ളത്.അര്‍ജന്‍റീന ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യ, മെക്‌സികോ, പോളണ്ട് എന്നിവര്‍ക്കൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തിൽ പൊരുതുക.

ഖത്തറില്‍ ആവേശം കുറയുമോ; സൂപ്പര്‍താരങ്ങള്‍ക്ക് പരിക്ക്, രണ്ടുപേര്‍ പുറത്ത്, ഒരാള്‍ സംശയത്തില്‍

click me!