കിംഗ്സ് കപ്പില്‍ ബാഴ്‌സയുടെ 31-ാം കിരീടമാണിത്. അവസാന ഏഴില്‍ അഞ്ച് കിരീടങ്ങളും പാളയത്തിലെത്തിക്കാനും സ്‌പാനിഷ് ടീമിനായി.
സെവിയ്യ: ലിയോണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ ബാഴ്‌സലോണ സ്‌പാനിഷ് കിംഗ്സ് കപ്പ് ജേതാക്കളായി. അത്‍ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ബാഴ്‌സയുടെ കിരീടധാരണം. കിംഗ്സ് കപ്പില്‍ ബാഴ്‌സയുടെ 31-ാം കിരീടമാണിത്. അവസാന ഏഴില്‍ അഞ്ച് കിരീടങ്ങളും പാളയത്തിലെത്തിക്കാനും സ്‌പാനിഷ് വമ്പന്‍മാര്‍ക്കായി.
🎶 𝘖𝘩, 𝘭𝘦, 𝘭𝘦! 𝘖𝘩, 𝘭𝘢, 𝘭𝘢!
🔊🏆 𝘚𝘦𝘳 𝘥𝘦𝘭 𝘉𝘢𝘳𝘤̧𝘢 𝘦́𝘴, 𝘦𝘭 𝘮𝘪𝘭𝘭𝘰𝘳 𝘲𝘶𝘦 𝘩𝘪 𝘩𝘢... pic.twitter.com/d0o0SPc5Ox
പന്തടക്കത്തിലും ആക്രമണത്തിലും ഏറെ മുന്നിട്ടുനിന്നാണ് ബാഴ്‌സയുടെ അനായാസ വിജയം. അറുപതാം മിനിറ്റില്‍ അന്‍റോയ്ൻ ഗ്രീസ്‌മാനാണ് ആദ്യ ഗോള്‍ നേടിയത്. 63-ാം മിനിറ്റില്‍ ഡിജോംഗ് ലീഡ് ഉയർത്തി. ശേഷം 68, 72 മിനിറ്റുകളിലായിരുന്നു മെസിയുടെ ഇരട്ട പ്രഹരം.
🏆 A trophy forged at 𝘓𝘢 𝘔𝘢𝘴𝘪𝘢 💙❤️ pic.twitter.com/EH77j9LwDK
— FC Barcelona (@FCBarcelona)