സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട സിങ്ക് അടങ്ങിയ ആറ് ഭക്ഷണങ്ങള്‍...

By Web Team  |  First Published Jun 19, 2023, 9:48 AM IST

ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. 


സ്ത്രീകളുടെ ആരോഗ്യത്തിനായി പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമം പ്രധാനമാണ്.  ഹോർമോൺ, ശാരീരിക വ്യത്യാസങ്ങൾ കാരണം സ്ത്രീകൾക്ക് സവിശേഷമായ പോഷകാഹാരം ആവശ്യമാണ്. അത്തരത്തില്‍ സ്ത്രീകളുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്. ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാനും തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും ഉപാപചയത്തിനും സിങ്ക് അത്യാവശ്യമാണ്. സ്ത്രീകളില്‍ ഹോർമോൺ ഉത്പാദനം, സെല്ലുലാർ വളർച്ചയുൾപ്പെടെ ആവശ്യങ്ങള്‍ക്കും സിങ്ക് സഹായിക്കും. 

അത്തരത്തില്‍ സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

സിങ്കിന്റെ നല്ല സ്രോതസ്സാണ് പയറുവര്‍ഗങ്ങള്‍. കടല, പയര്‍, ബീന്‍സ് തുടങ്ങിയവയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്ക് അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി, സി, ഡി, ഇ  എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം കാത്സ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

പാലും പാലുല്‍പ്പന്നങ്ങളുമാണ് അടുത്തതായ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

നാല്...

ചിക്കനിലും അത്യാവശ്യം വേണ്ട സിങ്ക് അടങ്ങിയിട്ടുണ്ട്. ചിക്കന്‍ സൂപ്പ്, ഗ്രില്‍ ചെയ്ത ചിക്കന്‍ എന്നിവ കഴിക്കുന്നത്  സിങ്ക് ശരീരത്തിലെത്തുന്നതിന് സഹായിക്കും.

അഞ്ച്...

ഉരുളക്കിഴങ്ങാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലും സിങ്ക് ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്. 

ആറ്... 

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്കും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരം.

Also Read: പ്രമേഹ രോഗികള്‍ നാരങ്ങ കഴിക്കുന്നത് നല്ലതാണോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!