വെറും വയറ്റിൽ കഴിക്കാം പപ്പായ; അറിയാം ഈ ഗുണങ്ങള്‍...

By Web Team  |  First Published May 24, 2023, 6:37 PM IST

വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ ശരീരഭാരം കുറയ്ക്കാനും  സ്‌ട്രെസ് കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ സഹായിക്കും. 


നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് പപ്പായ. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പപ്പായയില്‍ വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ ശരീരഭാരം കുറയ്ക്കാനും  സ്‌ട്രെസ് കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ സഹായിക്കും. 

പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് കൂടുതൽ ഗുണങ്ങൾ നൽകും. അത്തരത്തില്‍ വെറും വയറ്റിൽ പപ്പായ കഴിക്കുന്ന കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം... 

Latest Videos

undefined

ഒന്ന്... 

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

രണ്ട്...

വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ.  പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയ പപ്പായ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.  

മൂന്ന്...

പപ്പായയിൽ പഞ്ചസാര കുറവാണെങ്കിലും നാരുകൾ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ദിവസവും പപ്പായ കഴിക്കാം. 

നാല്... 

വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ തന്നെ, വിറ്റാമിന്‍ എ, സി അടങ്ങിയ പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും അകറ്റാനും സഹായിക്കും. 

അഞ്ച്...

പപ്പായയിൽ കലോറി കുറവാണെങ്കിലും നാരുകൾ കൂടുതലാണ്.  ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കും. അതിവഴി ശരീരഭാരം കുറയ്ക്കാം. 

ആറ്... 

ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫാറ്റി ആസിഡും ഒലിയിക് ആസിഡും ഫൈബറും മറ്റും അടങ്ങിയ പപ്പായ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 

ഏഴ്...

വിറ്റാമിന്‍ എ അടങ്ങിയ പപ്പായ തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്. അതിനാല്‍ ഇവ പരമാവധി കഴിക്കുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: താരനും തലമുടി കൊഴിച്ചിലും തടയാനും മുടി വളരാനും അടുക്കളയിലുള്ള ഈ ഒറ്റ ചേരുവ മാത്രം മതി!

tags
click me!