ഉലുവയിൽ ധാരാളം ആരോഗ്യകരമായ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കാൻ വിദഗ്ധർ നിർദേശിക്കുന്നു.
അൽപം കയ്ക്കുമെങ്കിലും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉലുവ (fenugreek). ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്. ഫോളിക് ആസിഡ്, വിറ്റാമിൻ എ (vitamin a), വിറ്റാമിൻ സി (vitamin c) എന്നിവ ധാരാളമായി ഉലുവയിൽ അടങ്ങിയിരിക്കുന്നു.
നാരുകൾ(fiber), പ്രോട്ടീൻ (protein) എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ. ആന്റി-ഡയബറ്റിക്, ആന്റിഓക്‌സിഡന്റ്, ആന്റികാർസിനോജെനിക്, ഹൈപ്പോഗ്ലൈസെമിക് പ്രവർത്തനം എന്നിവ ഉലുവയുടെ പ്രധാന ഔഷധ ഗുണങ്ങൾ വിവിധ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളത്.
undefined
ഉലുവയിൽ ധാരാളം ആരോഗ്യകരമായ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കാൻ വിദഗ്ധർ നിർദേശിക്കുന്നു. ഉലുവയുടെ പ്രമേഹ വിരുദ്ധ ഗുണങ്ങളെക്കുറിച്ച് ഒന്നിലധികം പഠനങ്ങൾ നടന്നിട്ടുണ്ട്. മനുഷ്യരിൽ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട ഉപാപചയ പ്രവർത്തനങ്ങൾ ഉലുവ ഉപയോഗത്താൽ സ്വാധീനിക്കപ്പെട്ടതായി പഠനത്തിൽ പറയുന്നു.
പ്രമേഹമുള്ള രോഗികളുടെ ദൈനംദിന ഭക്ഷണത്തിൽ 100 ഗ്രാം ഉലുവപ്പൊടി ചേർക്കുന്നത് മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ അല്ലെങ്കിൽ 'മോശം' കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് ഒരു പഠനത്തിൽ ഗവേഷകർ കണ്ടെത്തി.
ഗർഭാവസ്ഥയിലും പ്രസവത്തിനുശേഷവും മുലപ്പാൽ ഉൽപാദനം ഉത്തേജിപ്പിക്കാൻ സഹായിക്കുന്നതിന് മുലയൂട്ടുന്ന അമ്മമാർ പണ്ട് മുതൽക്കേ ഉലുവ ഉപയോഗിച്ച് വരുന്നു. ഉലുവയുടെ ആന്റി വൈറൽ ഗുണങ്ങൾ ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ഒരു ശക്തമായ ഔഷധമായി മാറാൻ സഹായിക്കുന്നു.
സന്ധിവാതം, മുടികൊഴിച്ചിൽ, മലബന്ധം, വയറുവേദന, വൃക്കരോഗങ്ങൾ, നെഞ്ചെരിച്ചിൽ, പുരുഷ ബലഹീനത, മറ്റ് ലൈംഗിക പ്രശ്നങ്ങൾ എന്നിവയുടെ ചികിത്സയിലും ഉലുവ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ദയവായി ഉലുവ അമിതമായി കഴിക്കരുത്. നിർദ്ദേശിച്ച പ്രമേഹ മരുന്നുകൾക്കൊപ്പം ഇത് കഴിക്കാമോ എന്നത് ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം കഴിക്കണമെന്നും വിദഗ്ധർ പറയുന്നു.
ബ്രൊക്കോളി കഴിച്ചാൽ ഈ രോഗങ്ങൾ അകറ്റാം