പാല്‍ തിളച്ച് കരിഞ്ഞുപോയാല്‍ അതിന്‍റെ അരുചി മാറ്റാൻ ചെയ്യാവുന്നത്...

By Web Team  |  First Published Mar 29, 2023, 4:49 PM IST

അടി പിടിച്ച് പോവുകയോ കരിയുകയോ ചെയ്ത വിഭവങ്ങള്‍ പിന്നീട് എന്ത് ചെയ്യാൻ സാധിക്കും? ചില വിഭവങ്ങളെല്ലാം ചില്ലറ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാൻ സാധിക്കും. അത്ര തന്നെ. എന്തായാലും അത്തരത്തില്‍ പാല്‍ തിളച്ച് കരിഞ്ഞുപോയാല്‍ അതിന്‍റെ അരുചി എങ്ങനെ പരിഹരിക്കാമെന്നതിന് ചില പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 


അടുക്കള ജോലി വെറും നിസാരമാണെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഓരോ നിമിഷവും ശ്രദ്ധയും കരുതലും വേണ്ടുന്നൊരു ജോലി തന്നെയാണ് അടുക്കളയിലേത്. പ്രത്യേകിച്ച് പാചകം. കണ്ണൊന്ന് തെറ്റിയാല്‍, ശ്രദ്ധയൊന്ന് പതറിയാല്‍ ഒന്നിനും കൊള്ളാതായിപ്പോകുന്ന വിഭവങ്ങളല്ലേ നാം തയ്യാറാക്കുന്ന എല്ലാം...

ഇത്തരത്തില്‍ അടി പിടിച്ച് പോവുകയോ കരിയുകയോ ചെയ്ത വിഭവങ്ങള്‍ പിന്നീട് എന്ത് ചെയ്യാൻ സാധിക്കും? ചില വിഭവങ്ങളെല്ലാം ചില്ലറ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാൻ സാധിക്കും. അത്ര തന്നെ. എന്തായാലും അത്തരത്തില്‍ പാല്‍ തിളച്ച് കരിഞ്ഞുപോയാല്‍ അതിന്‍റെ അരുചി എങ്ങനെ പരിഹരിക്കാമെന്നതിന് ചില പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

undefined

പാല്‍ കരിഞ്ഞാല്‍ അതില്‍ ബാക്കി വരുന്ന പാലിന് നിറത്തിലും മണത്തിലും രുചിയിലും വ്യത്യാസം വരാം. പലരും അതിനാല്‍ ബാക്കിയാകുന്ന പാല്‍ കളയുന്നതും പതിവായിരിക്കും. 

ഇനി ഇത് ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ ചെയ്യാവുന്ന പൊടിക്കൈകളറിയാം. ആദ്യം ഏത് പാത്രത്തില്‍ വച്ചാണോ പാല്‍ കരിഞ്ഞുപോയത് ആ പാത്രത്തില്‍ നിന്ന് പാല്‍ വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് രണ്ടോ മൂന്നോ ഏലയ്ക്ക ചതച്ച് ചേര്‍ക്കുന്നതും പാലിന്‍റെ അരുചി മാറിക്കിട്ടാൻ സഹായിക്കും. ചായ തയ്യാറാക്കാനോ ഷെയ്ക്കോ സ്മൂത്തിയോ എല്ലാം തയ്യാറാക്കാനോ ആണ് പാല്‍ ഉപയോഗിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഏലയ്ക്ക ചേര്‍ക്കാവുന്നതാണ്. 

ഏലയ്ക്ക പോലെ തന്നെ കറുവപ്പട്ടയും പാലില്‍ ചേര്‍ക്കുന്നത് കരിഞ്ഞ പാലിന്‍റെ അരുചി പോയിക്കിട്ടാൻ സഹായിക്കും. 

കരിഞ്ഞതിന്‍റെ ബാക്കിയുള്ള പാലില്‍ മധുരത്തിനായി പഞ്ചസാര ചേര്‍ക്കുന്നതിന് പകരം ശര്‍ക്കര ചേര്‍ക്കുന്നതും അതിന്‍റെ അരുചി പരിഹരിക്കാൻ സഹായിക്കുന്നു. 

കരിഞ്ഞുപോയ പാലിന്‍റെ ബാക്കിയുള്ളത് കഴിയുന്നതും മറ്റൊരു നേരത്തേക്കായി എടുത്ത് വയ്ക്കാതിരിക്കുക. പരമാവധി അത് അപ്പോള്‍ തന്നെ ഉപയോഗിച്ച് തീര്‍ക്കുക. എന്തായാലും ഒരു ഭാഗം കരിഞ്ഞുപോയി എന്നതിനാല്‍ ബാക്കി കൂടി വെറുതെ കളയാതെ ഇത്തരത്തിലെല്ലാം ഉപയോഗിക്കുന്നത് നല്ലത് തന്നെ. 

Also Read:- 'നാച്വറല്‍' ആയി മുഖം തിളങ്ങും; ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ...

 

click me!