ഭക്ഷണത്തില്‍ ഒരു പ്രധാന മാറ്റം, എട്ട് മാസം കൊണ്ട് കുറച്ചത് 48 കിലോ; വെയ്റ്റ് ലോസ് രഹസ്യം പങ്കുവച്ച് ഗോകുല്‍

By Anooja NazarudheenFirst Published Aug 24, 2024, 11:54 AM IST
Highlights

126 കിലോ ഭാരം ഉണ്ടായിരുന്ന ഗോകുല്‍ വെറും എട്ട് മാസം കൊണ്ട് കുറച്ചത് 48 കിലോ ആണ്. ഇപ്പോള്‍ 78 കിലോയാണ് ഗോകുലിന്‍റെ ഭാരം. ഇതിന് പിന്നിലെ രഹസ്യം പങ്കുവയ്ക്കുകയാണ് ഗോകുല്‍. 

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹമുള്ള നിരവധി പേരുണ്ട്. എന്നാൽ അതിനായി മിനക്കെടാൻ അൽപം മടിയുള്ളവരുമാകും പലരും. കൃത്യമായ ഡയറ്റും വ്യായാമവുമൊക്കെ പിന്തുടരാൻ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. മരുന്നുകളുടെ സഹായം ഇല്ലാതെ വീട്ടിലുള്ള ഭക്ഷണങ്ങള്‍ മാത്രം കഴിച്ചു കൊണ്ട് ശരീരഭാരം കുറച്ചിരിക്കുകയാണ് പെരുമ്പാവൂര്‍ സ്വദേശിയും 21കാരനുമായ ഗോകുല്‍.

Latest Videos

126 കിലോ ഭാരം ഉണ്ടായിരുന്ന ഗോകുല്‍ വെറും എട്ട് മാസം കൊണ്ട് കുറച്ചത് 48 കിലോ ആണ്. ഇപ്പോള്‍ 78 കിലോയാണ് ഗോകുലിന്‍റെ ഭാരം. ഇതിന് പിന്നിലെ രഹസ്യം പങ്കുവയ്ക്കുകയാണ് ഗോകുല്‍. 

അന്ന് 126 കിലോ, ഇന്ന് 78 കിലോ

ചെറുപ്പത്തില്‍ തന്നെ ശരീരഭാരമുള്ള കൂട്ടത്തിലായിരുന്നു ഞാന്‍.  126 കിലോ വരെ എത്തിയതോടെ അതിന്‍റേതായ ബുദ്ധിമുട്ടുകള്‍ വന്നുതുടങ്ങി. കുറച്ച് നടക്കുമ്പോള്‍ തന്നെ ശ്വാസതടസം അനുഭവപ്പെടാന്‍ തുടങ്ങി. അങ്ങനെയാണ് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്.  ജിമ്മില്‍ പോയി തുടങ്ങിയതോടെ നല്ല മാറ്റമുണ്ടായി. മരുന്നുകളുടെ സഹായം ഇല്ലാതെ വീട്ടിലുള്ള ഭക്ഷണങ്ങള്‍ മാത്രം കഴിച്ചു കൊണ്ടാണ് വണ്ണം കുറച്ചത്. എട്ട് മാസം കൊണ്ടാണ് 48 കിലോ കുറച്ച് ഇപ്പോള്‍ 78 കിലോയിലെത്തിയത്. 

ചോറ് പൂര്‍ണ്ണമായും ഒഴിവാക്കി

ചോറ് പൂര്‍ണ്ണമായും ഒഴിവാക്കി എന്നതാണ് പ്രധാനമായി ഭക്ഷണത്തില്‍ വരുത്തിയ മാറ്റം. പകരം ചപ്പാത്തിയാണ് കൂടുതലും കഴിച്ചിരുന്നത്. മുമ്പ് ചോറ് നന്നായി കഴിക്കുമായിരുന്നു. ചോറ് ഒഴിവാക്കിയപ്പോള്‍ തന്നെ ഭാരം പെട്ടെന്ന് കുറയാന്‍ തുടങ്ങി. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ജിമ്മില്‍ പോകും. കുറ‍ഞ്ഞത് രണ്ട് മണിക്കൂര്‍ എങ്കിലും വര്‍ക്കൗട്ട് ചെയ്യും. കാര്‍ഡിയോ ആണ് കൂടുതല്‍ ചെയ്തിരുന്നത്. ജിമ്മില്‍ പോയി വന്നയുടന്‍ രണ്ട് ചപ്പാത്തിയും അഞ്ച് മുട്ടയുടെ വെള്ളയും കഴിക്കും. ഉച്ചയ്ക്കും ചപ്പാത്തിയും സാലഡും മുട്ടയുടെ വെള്ളയുമാണ് കഴിച്ചിരുന്നത്. രാത്രി ഓട്സ് ആയിരിക്കും കഴിക്കുന്നത്. ഇതിനിടെ ഇടയ്ക്ക് വിശന്നാല്‍ പഴങ്ങള്‍ കഴിക്കും. വെള്ളം ധാരാളം കുടിക്കുമായിരുന്നു. വൈകുന്നേരവും ജിമ്മില്‍ പോകുമായിരുന്നു. 

പഞ്ചസാരയും ചായയും തൊട്ടിട്ടില്ല 

പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും തൊട്ടിട്ടില്ല. പഞ്ചസാര ഒഴിവാക്കിയപ്പോള്‍ തന്നെ നല്ല മാറ്റം ഉണ്ടായി.  അതുപോലെ ചായയും കാപ്പിയുമൊക്കെ ഒഴിവാക്കി. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കി. ബേക്കറി ഭക്ഷണങ്ങളും പുറത്തു നിന്നുള്ള മറ്റ് ഭക്ഷണങ്ങളും കഴിക്കില്ലായിരുന്നു. 

വര്‍ക്കൗട്ട് പ്രധാനം 

ദിവസവും രണ്ട് നേരം ജിമ്മില്‍ പോകുമായിരുന്നു. ജിം വീടിന് തൊട്ടടുത്ത് തന്നെയായതിനാല്‍ രാവിലെയും വൈകുന്നേരവും കൃത്യമായി പോയി കാര്‍ഡിയോ ഉള്‍പ്പടെ കഠിനമായ വ്യായാമമുറകള്‍ ചെയ്യുമായിരുന്നു. കുറഞ്ഞത് രണ്ട്- മൂന്ന് മണിക്കൂര്‍ വരെ ഒരു ദിവസം വര്‍ക്കൗട്ട് ചെയ്യും. അതും ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായിച്ചു. 

Also read: അന്ന് 80 കിലോ, കുറച്ചത് 23 കിലോ; വെയ്റ്റ് ലോസ് രഹസ്യം പങ്കുവച്ച് കീര്‍ത്തി

youtubevideo

click me!