സഞ്ജയ് ലീല ബൻസാലിയുടെ ഹീരാമണ്ടി വെബ് സീരിസിലെ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും പ്രൊഫഷണൽ രംഗത്ത് ഗുണമുണ്ടായില്ലെന്ന് അദിതി റാവു ഹൈദരി.
മുംബൈ: കഴിഞ്ഞ വർഷം നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ വെബ് സീരിസായ ഹീരാമണ്ടി: ദി ഡയമണ്ട് ബസാറിലെ അദിതി റാവു ഹൈദരിയുടെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഏറെ ശ്രദ്ധ നേടിയ ഈ വേഷം പ്രൊഫഷണൽ രംഗത്ത് ഒരു ഗുണവും ചെയ്തില്ലെന്നാണ് നടി വെളിപ്പെടുത്തിയത്.
“ഹീരാമണ്ടിക്ക് ശേഷം, എല്ലാവരും അടുത്ത ജോലിയിലേക്ക് പോയി,എന്‍റെ വേഷം ഏറെപ്പോര്‍ട്ട് ഇഷ്ടപ്പെട്ടു, ഇനി നല്ല സംഭവങ്ങളുടെ അവസര മഴയായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ശരിക്കും സംഭവിച്ചത് അതിന് ശേഷം വരള്‍ച്ചയായിരുന്നു” സുഹൃത്തും നൃത്തസംവിധായകയുമായ ഫറാ ഖാനുമായി അവരുടെ യൂട്യൂബിലെ കുക്കറി ഷോയില്‍ സംസാരിക്കവേ അദിതി പറഞ്ഞു.
ഈ പ്രതികരണത്തില്‍ അത്ഭുതപ്പെട്ട ഫറ, അത്തരത്തില്‍ അവസരം കുറഞ്ഞതുകൊണ്ടാണോ വിവാഹം കഴിച്ചത് എന്ന് ചോദിച്ചു. "ശരിക്കും അങ്ങനെ ഇല്ല, ജോലിയില്‍ നിന്ന് മാറി നിന്ന് വിവാഹത്തിനും, അതിന് ശേഷം തിരിച്ച് ജോലിയിലേക്കും പോകാന്‍ വേണ്ട തയ്യാറെടുപ്പോടെയാണ് വിവാഹം കഴിച്ചത്. എന്തായാലും വിവാഹം വളരെ രസകരമായിരുന്നു" എന്ന് അദിതി മറുപടി നൽകി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അദിതി കാമുകനും നടനുമായ സിദ്ധാർത്ഥിനെ വിവാഹം കഴിച്ചത്.
തെലങ്കാനയിലെ ശ്രീരംഗപൂരിൽ സ്ഥിതി ചെയ്യുന്ന 400 വർഷം പഴക്കമുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വെച്ചാണ് അദിതിയുടെയും സിദ്ധാർത്ഥിന്റെയും വിവഹം പരമ്പരാഗത ദക്ഷിണേന്ത്യൻ രീതിയില്‍ നടന്നത്. രാജസ്ഥാനിലെ ഭിഷൻഗഡിലുള്ള ആഡംബര ഹോട്ടലിൽ വെച്ച് വിവാഹ പാര്‍ട്ടിയും നടത്തിയിരുന്നു.
'പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം, ഇത് ഒരു അമ്മയുടെ വേദനയാണ്': തുറന്നടിച്ച് മല്ലിക സുകുമാരന്‍
'ഗുഡ് ബാഡ് അഗ്ലി'യിലെ ഗോഡ് ബ്ലെസ് യു ഗാനം ട്രെൻഡിംഗ്: അജിത്തിന്‍റെ ശബ്ദമായി അനിരുദ്ധ്