Vishu 2023 : വിഷുസദ്യയ്ക്ക് തയ്യാറാക്കാം സ്പെഷ്യൽ ആപ്പിൾ പച്ചടി ; റെസിപ്പി

By Web Team  |  First Published Apr 12, 2023, 12:37 PM IST

വിഷുവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സദ്യ. സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പച്ചടി. ഈ വിഷുസദ്യയ്ക്ക് സ്പെഷ്യൽ ആപ്പിൾ പച്ചടി തയാറാക്കിയാലോ?


വിഷുവിന് ഇനി മൂന്ന് ദിവസങ്ങൾ മാത്രമാണുള്ളത്. വിഷുവിന്റെ വരവറിയിച്ച് ദിവസങ്ങൾക്കു മുൻപു തന്നെ കണിക്കൊന്നകൾ പൂവിട്ടു നിൽപ്പുണ്ടാകും. തൊടിയിൽ വിളയുന്ന പഴങ്ങളും പച്ചക്കറികളും, സ്വർണവും വെള്ളിയും വാൽക്കണ്ണാടിയും കോടിയും കൃഷ്ണ വിഗ്രഹവും ഒക്കെയായി ഐശ്വര്യം നിറയുന്ന വിഷുക്കണി കണ്ടാൽ വർഷം മുഴുവൻ സമൃദ്ധിയുണ്ടാകും എന്നാണ് വിശ്വാസം. വിഷുവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സദ്യ. സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പച്ചടി. ഈ വിഷുസദ്യയ്ക്ക് സ്പെഷ്യൽ ആപ്പിൾ പച്ചടി തയാറാക്കിയാലോ?

വേണ്ട ചേരുവകൾ...

Latest Videos

undefined

 ആപ്പിൾ ഇടത്തരം       1 എണ്ണം
 തേങ്ങ ചിരകിയത്      കാൽ കപ്പ്
 തൈര്                      2 ടേബിൾ സ്പൂൺ
 കടുക്                      കാൽ ടീസ്പൂൺ
 ചെറിയ ജീരകം       കാൽ ടീസ്പൂൺ
 പച്ചമുളക് ഇടത്തരം   2 എണ്ണം
 പഞ്ചസാര                 2 ടീസ്പൂൺ 
 ഉപ്പ്                            ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ആപ്പിൾ തൊലി കളഞ്ഞ് ചെറുതായി മുറിച്ച് ഒരു പാത്രത്തിൽ കാൽകപ്പ് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. ചിരകിയ തേങ്ങയും കടുകും ജീരകവും പച്ചമുളകും അല്പം വെള്ളവും  ചേർത്ത് നന്നായി അരച്ചെടുക്കുക. വെന്തു വരുന്ന   ആപ്പിൾ കഷണങ്ങളെ ഒരു  തവികൊണ്ട് ഉടച്ചെടുക്കുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് പച്ചമണം മാറുന്നതുവരെ വേവിക്കുക. സ്റ്റൗ  ഓഫ് ചെയ്തശേഷം  തൈരും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനമായി  ചൂടായ എണ്ണയിൽ കടുകും  കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് താളിച്ച് പച്ചടി യിലേക്ക് ഒഴിക്കുക. രുചികരമായ ആപ്പിൾ പച്ചടി തയ്യാർ...

തയ്യാറാക്കിയത്:
അഭിരാമി, തിരുവനന്തപുരം

ചക്ക കൊണ്ട് രുചികരമായൊരു കറി ; റെസിപ്പി

 

click me!