വേറിട്ട രുചിയില്‍ വറുത്തരച്ച വഴുതനങ്ങ മസാല കറി തയ്യാറാക്കാം; റെസിപ്പി

By Web Desk  |  First Published Jan 14, 2025, 11:43 AM IST

വറുത്തരച്ച വഴുതനങ്ങ മസാല കറി തയ്യാറാക്കിയാലോ? അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

varutharacha eggplant masala curry recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

varutharacha eggplant masala curry recipe

Latest Videos

 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് വഴുതനങ്ങ. എങ്കില്‍ പിന്നെ വഴുതനങ്ങ കൊണ്ട് കിടിലന്‍ ഒരു മസാല കറി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

വഴുതനങ്ങ - 500 ഗ്രാം 
സവാള - 4
ചെറിയ ഉള്ളി - 50 ഗ്രാം 
വെളുത്തുള്ളി - 7 അല്ലി 
ഇഞ്ചി കൊത്തി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ 
പച്ചമുളക് - 3
തേങ്ങ ചിരകിയത് - 1 കപ്പ്‌ 
പെരുംജീരകം-1 ടീസ്പൂൺ 
ഏലയ്ക്ക -3
കറുവപ്പട്ട - 1 കഷ്ണം 
ബെ ലീഫ് - 1
ഗ്രാമ്പൂ - 3
മല്ലിയില- ആവിശ്യത്തിന് 
കറിവേപ്പില - ആവിശ്യത്തിന് 
ഉപ്പ് - ആവിശ്യത്തിന് 
മല്ലി പൊടി - 4 ടേബിൾ സ്പൂൺ 
മുളകുപൊടി -2 ടേബിൾ സ്പൂൺ 
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ 
ചിക്കൻ മസാല പൊടി -2 ടേബിൾ സ്പൂൺ 
വെള്ളം - ആവിശ്യത്തിന് 
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ 
കസൂരി മേത്തി - 1 ടീസ്പൂൺ 
തേങ്ങാ കൊത്ത്-1/2 കപ്പ്‌ 

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ 1 ടീസ്പൂൺ വീതം മുളക് പൊടിയും മല്ലി പൊടിയും കസൂരി മേത്തിയും ചേർക്കുക. ഇനി ഇതിലേക്ക് മുറിച്ചു വച്ച വഴുതനങ്ങാ കഷ്ണങ്ങളും ഉപ്പും ചേർത്ത് ചെറു തീയിൽ അടച്ചു വച്ച് 3 മിനിറ്റോളം വേവിക്കുക. ശേഷം വഴുതനങ്ങ മാറ്റി വച്ചിട്ട്, ഇതേ ചീനച്ചട്ടിയിൽ പെരുംജീരകം, കറുവപ്പട്ട, ഏലയ്ക്ക, ബെ ലീഫ്, ഗ്രാമ്പൂ, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, ചിരകിയ തേങ്ങ എന്നിവയൊക്കെ ചേർത്ത് തേങ്ങ ബ്രൗൺ നിറം ആവുന്നത് വരെ വറക്കുക. ശേഷം കറിവേപ്പിലയും, 1ടേബിൾ സ്പൂൺ വീതം മല്ലി പൊടിയും മുളക് പൊടിയും ചേർത്ത് പച്ച മണം മാറുന്നത് വരെ മൂപിച്ചെടുക്കുക. ഇനി ഈ കൂട്ട് ചൂടാറിയതിന് ശേഷം കുറച്ച് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുത്തു മാറ്റി വയ്ക്കുക. പിന്നീട് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം അരിഞ്ഞു വച്ച തേങ്ങാ കൊത്തും  സവാളയും ചെറിയ ഉള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക. സവാള ബ്രൗൺ നിറം ആയാൽ ബാക്കിയുള്ള പൊടികളൊക്കെ ചേർക്കുക. പൊടികളുടെ പച്ച മണം മാറിയതിനു ശേഷം അരച്ച് വച്ച തേങ്ങാ കൂട്ട് ചേർത്ത് വഴറ്റുക. ഇനി എണ്ണ തെളിഞ്ഞാൽ വഴറ്റി മാറ്റി വച്ച വഴുതനങ്ങയും 1/2 കപ്പ്‌ ചൂട് വെള്ളവും ചേർത്ത് അടച്ചു ചെറു തീയിലിട്ട് 3 മുതൽ 5 മിനിറ്റ് വരെ വയ്ക്കുക. ശേഷം തീ ഓഫ്‌ ചെയ്തിട്ട് മല്ലിയിലയും കറിവേപ്പിലയും ചേർക്കുക. ഇതോടെ വറുത്തരച്ച വഴുതനങ്ങ മസാല കറി തയ്യാർ. 

Also read: എളുപ്പത്തില്‍ തയ്യാറാക്കാം കിടിലന്‍ മുട്ട മസാല; റെസിപ്പി

vuukle one pixel image
click me!
vuukle one pixel image vuukle one pixel image