രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

By Web Desk  |  First Published Jan 15, 2025, 10:23 PM IST

 ജീരകത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Advantages of Drinking Jeera water Daily In The Morning

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവൃജ്ഞനമാണ് ജീരകം. ജീരകത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്.  രാവിലെ വെറും വയറ്റില്‍  ജീരക വെള്ളം കുടിക്കുന്നത്  അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയ അവസ്ഥകളെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും രാവിലെ വെറും വയറ്റില്‍  ജീരക വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ജീരകം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും. കൂടാതെ ജീരക വെള്ളം കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Latest Videos

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.  രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ജീരകത്തിലെ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്. നീര്‍ജ്ജലീകരണത്തിനെ തടയാനും ജീരക വെളളം കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയെ തടയാനും ജീരക വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ജീരക വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ പരീക്ഷിക്കേണ്ട ടിപ്സുകള്‍

youtubevideo

 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image