വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും നാരുകളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും കൊണ്ട് സമ്പന്നമാണ് നിലക്കടല. നിലക്കടല കൊണ്ട് നമ്മുക്കൊരു വെറൈറ്റി ചമ്മന്തി തയ്യാറാക്കിയാലോ? രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും നാരുകളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും കൊണ്ട് സമ്പന്നമാണ് നിലക്കടല. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. മിതമായ അളവില്‍ ദിവസവും നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ നിലക്കടല കൊണ്ട് നമ്മുക്കൊരു വെറൈറ്റി ചമ്മന്തി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
നിലക്കടല - 1 കപ്പ്
പച്ചമുളക് - 2 എണ്ണം
ഇഞ്ചി - 1 സ്പൂൺ
ഉഴുന്ന് - 1 സ്പൂൺ
തുവര പരിപ്പ് - 1 സ്പൂൺ
എണ്ണ - 4 സ്പൂൺ
കടുക് - 1 സ്പൂൺ
ചുവന്ന മുളക് - 2 എണ്ണം
കറിവേപ്പില - 1 തണ്ട്
തയ്യാറാക്കുന്ന വിധം
ഒരു പാൻ വച്ചു ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ചതിന് ശേഷം അതിലേയ്ക്ക് നിലക്കടലയും പച്ചമുളകും ഇഞ്ചിയും ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. നന്നായി വറുത്തെടുത്തു കഴിഞ്ഞാൽ അതിലേയ്ക്ക് കുറച്ച് തേങ്ങ കൂടി ചേർത്ത് ഒന്ന് ചൂടാക്കി മിക്സർ ജാറിലേക്ക് മാറ്റാം. ശേഷം ജാറിലേയ്ക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും കുറച്ചു വെള്ളവും ചേർത്ത് നല്ലതുപോലെ ഒന്ന് അരച്ചെടുക്കുക. ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണയും കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കടുക് പൊട്ടിച്ചതിനുശേഷം ഇതിനെ നമുക്ക് ചമ്മന്തിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇതോടെ വളരെ രുചികരമവും ഹെൽത്തിയുമായ നിലക്കടല ചമ്മന്തി റെഡി.
Also read: വെറൈറ്റി പൊട്ടുകടല ചമ്മന്തി തയ്യാറാക്കാം; റെസിപ്പി