ചപ്പാത്തിയുണ്ടാക്കുമ്പോള്‍ എപ്പോഴും ഡ്രൈ ആകുന്നുവോ? പരീക്ഷിച്ചുനോക്കൂ ഈ ടിപ്സ്....

By Web Team  |  First Published Apr 29, 2023, 9:21 PM IST

ചപ്പാത്തി പതിവായി തയ്യാറാക്കുന്നവരെ സംബന്ധിച്ച് അവര്‍ ഇക്കാര്യത്തില്‍ പ്രാവീണ്യം നേടിയിരിക്കും. എന്നാല്‍ ഇത് ശീലമില്ലാത്തവര്‍ക്കാണെങ്കില്‍ ചപ്പാത്തിയുണ്ടാക്കല്‍ തീര്‍ച്ചയായും ഒരു ചടങ്ങ് തന്നെയാണ്.


മിക്കവരും അത്താഴത്തിന് തയ്യാറാക്കുന്ന വിഭവമാണ് ചപ്പാത്തി. ചപ്പാത്തിയും മുട്ടക്കറിയോ, ഇറച്ചിക്കറിയോ, വെജിറ്റബിള്‍ സ്റ്റ്യൂവോ, പീസ്- പനീര്‍ പോലുള്ള കറികളോ എല്ലാമാണ് അധികപേരും അത്താഴത്തിന് തയ്യാറാക്കാറ്. 

ചപ്പാത്തി പതിവായി തയ്യാറാക്കുന്നവരെ സംബന്ധിച്ച് അവര്‍ ഇക്കാര്യത്തില്‍ പ്രാവീണ്യം നേടിയിരിക്കും. എന്നാല്‍ ഇത് ശീലമില്ലാത്തവര്‍ക്കാണെങ്കില്‍ ചപ്പാത്തിയുണ്ടാക്കല്‍ തീര്‍ച്ചയായും ഒരു ചടങ്ങ് തന്നെയാണ്. പൊടി കുഴച്ച് മാവാക്കാനോ, അത് കൃത്യമായി പരത്തിയെടുക്കാനോ, മയത്തോടെ ചുട്ടെടുക്കാനോ എല്ലാം ഇവര്‍ക്ക് പ്രയാസമായിരിക്കും. 

Latest Videos

undefined

എങ്ങനെ നോക്കിയാലും ചപ്പാത്തി 'ഡ്രൈ' ആയി വരുന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്നം. എങ്ങനെയാണ് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുക? ഇതാ ചില ടിപ്സ്...

ഒന്ന്...

മാവ് തയ്യാറാക്കുമ്പോള്‍ പൊടിയും വെള്ളവും തമ്മിലുള്ള അനുപാതം തെറ്റിയാല്‍ തീര്‍ച്ചയായും അത് ചപ്പാത്തി ഡ്രൈ ആക്കി മാറ്റും. മാവും വെള്ളവും ഒരേ അളവില്‍ തന്നെ എടുക്കുന്നതായിരിക്കും ഉചിതം. അതുപോലെ വെള്ളം കുറെശ്ശേയായി ചേര്‍ത്ത് കൊടുത്ത് വേണം കുഴയ്ക്കാൻ. വെള്ളം ഏറുന്നതും ഒരുപാട് കുറയുന്നതും ചപ്പാത്തിയുടെ മയത്തെയും രുചിയെയുമെല്ലാം ബാധിക്കും. 

രണ്ട്...

മാവ് അധികമായി കുഴയ്ക്കുന്നതും അത്ര നല്ലതല്ല. ചപ്പാത്തിക്ക് മയം കിട്ടാനായി പലരും മാവ് അധികമായി കുഴയ്ക്കാറുണ്ട്. അതിന്‍റെ ആവശ്യമില്ല. കാരണം അധികമായി കുഴയ്ക്കുമ്പോള്‍ മാവിലെ 'ഗ്ലൂട്ടൻ' അധികമായി വരും. ഇതാണ് മാവിനെയും തുടര്‍ന്ന് ചപ്പാത്തിയെയും ഡ്രൈ ആക്കി മാറ്റുന്നത്. 

മൂന്ന്...

ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോള്‍ എപ്പോഴും മാവ് തയ്യാറായിക്കഴിഞ്ഞ് അല്‍പനേരം റെസ്റ്റ് ചെയ്യാൻ വയ്ക്കുന്നത് നല്ലതാണ്. അല്‍പം നനവുള്ള, വൃത്തിയുള്ളൊരു തുണിയില്‍ 15-20 മിനുറ്റ് മൂടിവയ്ക്കുന്നതാണ് നല്ലത്. 

നാല്...

ചപ്പാത്തി പരത്തുമ്പോള്‍ കട്ടി കുറച്ച് പരത്തുന്നതും ചപ്പാത്തി ഡ്രൈ ആകാൻ ഇടയാക്കും. അതിനാല്‍ തീരെ കട്ടി കുറച്ച് ചപ്പാത്തി പരത്താതിരിക്കുക. 

അഞ്ച്...

ചപ്പാത്തി ചുടുമ്പോള്‍ എത്ര തീയിലാണ് പാൻ വച്ചിരിക്കുന്നത് എന്നതിനെ അപേക്ഷിച്ചും ചപ്പാത്തി ഡ്രൈ ആയി മാറാറുണ്ട്. അടി കട്ടിയുള്ള തവയാണ് ചപ്പാത്തി ചുടാനായി ഉപയോഗിക്കേണ്ടത്. അതുപോലെ സാമാന്യം തീയും വേണം. 

ആറ്...

ദോശയോ അപ്പമോ പോലെയല്ല ചപ്പാത്തി. ഇത് പലവട്ടം തിരിച്ചും മറിച്ചുമിട്ട് രണ്ട് വശവും ഒരുപോലെ വേവിച്ചെടുക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിലും പിന്നീട് ചപ്പാത്തി കട്ടിയായി വരാം. 

ഏഴ്...

ചപ്പാത്തി ചുട്ട ശേഷം കഴിക്കാൻ നേരത്തേക്ക് എടുത്ത് വയ്ക്കുമ്പോള്‍ വൃത്തിയുള്ളൊരു തുണിയില്‍ പൊതിഞ്ഞ് ഒരു എയര്‍ടൈറ്റ് പാത്രത്തിലാക്കി അടപ്പ് പെട്ടെന്ന് അടച്ചുമൂടി വയ്ക്കണം. വായു കടക്കുന്നതിന് അനുസരിച്ച് ചപ്പാത്തി ഡ്രൈ ആയി വരാം. 

Also Read:-മടിക്കാതെ മാമ്പഴം കഴിച്ചോളൂ; ആരോഗ്യത്തിന് എന്തെല്ലാം ഗുണങ്ങളുണ്ടെന്ന് അറിയാമോ?

 

click me!